For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മണിരത്‌നം സാറിന്റെ നോക്കി നില്‍ക്കുകയാണ്, മുഖം തരാതിരിക്കാന്‍ നോക്കി, ലുക്ക് ടെസ്റ്റിനെ കുറിച്ച് ഐശ്വര്യ

  |

  യൂത്തും കുടുംബപ്രേക്ഷകരും ഒരുപോലെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന താരമാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി സിനിമയിൽ എത്തിയ നടി, ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. മായനാദിയാണ് ഐശ്വര്യ ലക്ഷ്മിയുടെ കരിയർ മാറ്റിയ ചിത്രം. 2017 ൽ പുറത്ത് ഇറങ്ങിയ മായാനദി ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ് സിനിമാ കോളങ്ങളിലും സോഷ്യൽ മീഡിയയിലും സിനിമാ കോളങ്ങളിലും അപ്പുവും മാത്തനും ചർച്ച വിഷയമാണ്.

  aiswarya lakshmi

  യുവതാരങ്ങളുടെ വിജയ നായികയാണ് ഐശ്വര്യ ലക്ഷ്മി. നടിയുടെ പുറത്ത് ഇറങ്ങിയ എല്ലാ ചിത്രങ്ങളും ഹിറ്റാണ്. യുവതാരങ്ങളോടൊപ്പമുള്ള താരങ്ങളുമായുള്ള കോമ്പോയും ചർച്ചയാവാറുണ്ട്. മലയാളത്തിൽ മാത്രമല്ല തമിഴിലും നടി ചുവട് വെച്ചിട്ടുണ്ട് വിശാൽ ചിത്രമായ ആക്ഷനാണ് നടിയുടെ ആദ്യത്തെ കോളിവുഡ് ചിത്രം. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐശ്വര്യ ലക്ഷ്മി ചിത്രമാണ് പൊന്നിയന്‍ സെല്‍വൻ. ഐശ്വര്യ റായി പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ നടിയും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തെന്നിന്ത്യയിലെ മുൻനിരതാരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. വളരെ പേടിച്ചാണ് ലുക്ക് ടെസ്റ്റിനായി എത്തിയതെന്നാണ് നടി പറയുന്നത്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  സാമന്തയ്ക്ക് വിവാഹാലോചന, നാഗചൈതന്യയോട് അനുവാദം ചോദിക്കാൻ പറഞ്ഞ് നടി, വൈറലാവുന്നു

  നടിയുടെ വാക്കുകൾ ഇങ്ങനെ...ബ്രദേഴ്‌സ് ഡേയുടെ സെറ്റില്‍ ഇരിക്കുമ്പോഴാണ് മണിരത്‌നം സാറിന്റെ കോള്‍ വരുന്നത്. മീറ്റ് ചെയ്യണമെന്ന് മാത്രമേ പറഞ്ഞിരുന്നുള്ളൂ. എന്തിനായിരിക്കുമെന്ന് ആദ്യം ചിന്തിച്ചു. പിന്നെ അപ്പോള്‍ തന്നെ ഞാന്‍ ഗൂഗിളില്‍ കയറി ഏത് സിനിമയാണ് അദ്ദേഹത്തിന്റേതായി വരാനിരിക്കുന്നത് എന്ന് നോക്കി. അപ്പോള്‍ പൊന്നിയന്‍ സെല്‍വന്‍ എന്നുകണ്ടു. അപ്പോള്‍ തന്നെ ആ ബുക്കിന്റെ ട്രാന്‍സ് ലേഷന്‍ എടുത്ത് വായിക്കാന്‍ തുടങ്ങി. ഏത് ക്യാരക്ടറായിരിക്കുമെന്ന് എനിക്ക് ഏകദേശം ഊഹം ഉണ്ടായിരുന്നു. ഞാന്‍ ഉദ്ദേശിച്ച ക്യാരക്ടറിന് വേണ്ടി തന്നെയായിരുന്നു സാര്‍ വിളിച്ചത്. അങ്ങനെ അദ്ദേഹത്തിനടുത്ത് ചെന്നു, സംസാരിച്ചു. അതിന് ശേഷമാണ് ലുക്ക് ടെസ്റ്റ് വെച്ചത്.

  കുഞ്ഞ് ജനിച്ച് കഴിഞ്ഞാൽ അതായിരിക്കും എന്റെ ലോകം, അമ്മയാവുന്നതിനെ കുറിച്ച് സാമന്ത പറഞ്ഞത്...

  പത്തോ പതിനഞ്ചോ വര്‍ഷമായി സാറിന്റെ ആഗ്രഹമായിരുന്നു ഈ സിനിമ. ഒരുപാട് പേര്‍ തമിഴില്‍ ഈ സിനിമ ചെയ്യാന്‍ ശ്രമിച്ചിരുന്നു. പക്ഷേ നടന്നിരുന്നില്ല. ഒരുപാട് ആഗ്രഹത്തോടെ സാര്‍ ചെയ്യാന്‍ കാത്തിരുന്ന സിനിമയുടെ ആദ്യ ലുക്ക് ടെസ്റ്റിന് വിളിച്ചത് എന്നെയായിരുന്നു. ലുക്ക് ടെസ്റ്റിന് ചെന്നപ്പോള്‍ അവിടെ തോട്ട തരണി സാറും രവിവര്‍മന്‍ സാറും അടക്കം ഞാന്‍ ബഹുമാനിക്കുന്ന സംവിധായകരും ടെക്‌നീഷ്യന്‍മാരുമൊക്കെ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഞാന്‍ നല്ല നെര്‍വസ് ആയിരുന്നു. ഞാന്‍ എന്തൊക്കെയാണ് ചെയ്തതെന്ന് ഇപ്പോഴും ഒരു ഐഡിയയും ഇല്ല.

  ലുക്ക് ടെസ്‌റ്റൊക്കെ കഴിഞ്ഞ ശേഷം ഞാന്‍ സാറിന്റെ മുഖത്ത് തന്നെ നോക്കി നില്‍ക്കുകയാണ്. സാര്‍ അവോയ്ഡ് ചെയ്യാന്‍ നോക്കി. പിന്നെ സാറിന് മനസിലായി എന്തെങ്കിലും പറഞ്ഞേ പറ്റൂവെന്ന്. ഒടുവില്‍ സാര്‍ അടുത്തേക്ക് വിളിച്ചിട്ട് പറഞ്ഞു. ഞാന്‍ ഈ പ്രൊജക്ടില്‍ ഉണ്ടെന്നും കൂളാവൂ എന്നും. മണിരത്‌നം സാറിനെ കാണാന്‍ പറ്റുമെന്ന് പോലും താന്‍ കരുതിയതയല്ലെന്നും മലയാളം, തമിഴ്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലെ പ്രധാനപ്പെട്ട താരങ്ങളൊക്കെ ഉള്ള ഒരു ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നെന്നും ഐശ്വര്യ ലക്ഷ്മി അഭിമുഖത്തിൽ പറയുന്നു.

  Recommended Video

  പ്രിയദര്‍ശനോട് മണിക്കുട്ടനെ അന്വേഷിച്ച് മണിരത്‌നം | FilmiBeat Malayalam

  കാണക്കാണെയാണ് ഏറ്റവും ഒടുവിലായി പുറത്ത് വന്ന ഐശ്വര്യ ലക്ഷ്മിയുടെ ചിത്രം. അർച്ചന 31 നോട്ട് ഔട്ട്, , ബിസ്മി സ്പെഷ്യൽ എന്നിവയാണ് ഇനി പുറത്ത് ഇറങ്ങാനുളള നടിയുടെ മലയാളം ചിത്രങ്ങൾ. അർച്ചന 31 നോട്ട് ഔട്ടിന്റെ ചിത്രീകരണം അവസാനിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ട്രെയിലറും പുറത്തു വന്നിരുന്നു.

  Read more about: aishwarya lekshmi
  English summary
  Mayanadi Actress Aishwarya Lekshmi Opens Up Ponniyin Selvan Movie Look Test experience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X