അങ്ങനെയുള്ള സിനിമകള്‍ എനിക്ക് ചെയ്യേണ്ട, കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിനെ കുറിച്ച് ഐശ്വര്യ ലക്ഷ്മി
യൂത്തും കുടുംബപ്രേക്ഷകരും ഒരുപോലെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന താരമാണ് ഐശ്വര്യ ലക്ഷ്മി. 2017 ൽ പുറത്ത് ഇറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ വെള്ളിത്തിരയിൽ എത്തുന്നത്. നിവിൻ പോളിയുടെ നായികയായി എത്തിയ നടി ആദ്യചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെടുകയായിരുന്നു. പിന്നീട് പുറത്ത് ഇറങ്ങിയ മായനദി എന് ചിത്രത്തിലൂടെ നടിയുടെ കരിയർ തന്നെ മാറുകയായിരുന്നു. മായനദിക്ക് ശേഷം നിരവധി കഥാപാത്രങ്ങൾ നടിയെ തേടി എത്തിയിട്ടുണ്ടെങ്കിലും അപ്പു എന്ന പേരിലാണ് പ്രേക്ഷകരുടെ ഇടയിൽ ഇപ്പോഴും താരത്തെ അറിയപ്പെടുന്നത്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമയിലും നടി സജീവമാണ്.

കാണക്കാണെയാണ് ഏറ്റവും ഒടുവിലായി പുറത്ത് വന്ന ഐശ്വര്യ ലക്ഷ്മിയുടെ ചിത്രം. ടൊവിനോ തോമസ് ആണ് ചിത്രത്തിലെ നായകനായി എത്തിയത്. സുരാജ് വെഞ്ഞാറൻമൂടും ചിത്രത്തിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അർച്ചന 31 നോട്ട് ഔട്ട്, പൊന്നിയൻ സെൽവൻ, ബിസ്മി സ്പെഷ്യൽ എന്നിവയാണ് ഇനി പുറത്ത് ഇറങ്ങാനുളള നടിയുടെ ചിത്രങ്ങൾ. അർച്ചന 31 നോട്ട് ഔട്ടിന്റെ ചിത്രീകരണം അവസാനിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ട്രെയിലറും പുറത്തു വന്നിരുന്നു. സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രങ്ങളിലാണ് നടി അധികം അഭിനയിക്കുന്നത്. ഇപ്പോഴിത കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. ബിഹൈന്‍ഡ്‌വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്.
സ്ത്രീ പ്രാധാന്യമുള്ള റോളുകള്‍ മാത്രം തിരഞ്ഞെടുക്കുകയാണോ എന്ന ചോദ്യത്തിനായിരുന്നു നടിയുടെ മറുപടി. താരത്തിന്റെ വാക്കുകൾ ഇങ്ങനെ....'' വളരെ വൈകി മാത്രം സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യമുള്ള സിനിമകള്‍ ചെയ്ത ആളാണ് താന്‍ എന്നാണ് ഐശ്വര്യ ബിഹൈന്‍ഡ്‌വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. സ്ത്രീയ്ക്ക് പ്രധാന്യമുള്ള കഥയെന്ന് പറയുമ്പോഴേക്ക് തന്നെ പരാധീനതയുള്ള പെണ്‍കുട്ടിയുടെ കഥ അങ്ങനെയാണ് പൊതുവെയുള്ള ഐഡിയ. അല്ലെങ്കില്‍ ഒരു മെയില്‍ ഹീറോ ചെയ്യേണ്ട കഥയെ പെണ്‍കുട്ടിയുടേതാക്കി ചെയ്യുന്നതായിട്ടുള്ള ഫീലിങ് ആണ് തനിക്ക് ഉണ്ടായിട്ടുള്ളത്. തനിക്ക് അങ്ങനെയുള്ള സിനിമകള്‍ ചെയ്യേണ്ട. അങ്ങനെ വിഷമങ്ങളുടെ കൂമ്പാരത്തില്‍ ജീവിക്കേണ്ട. കാരണം അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ താന്‍ ചെയ്തു കഴിഞ്ഞതാണ്.
ഫീമെയില്‍ സെന്‍ട്രിക് എന്ന് പറയുമ്പോള്‍ അതില്‍ ചെയ്യാന്‍ കുറച്ചു കാര്യങ്ങള്‍ വേണം. അതില്‍ ആ പെണ്ണിന്റെ കഥ മാത്രമാവരുത്. അവിടെ ഒരു നാടിന്റെ കഥ വേണം, രസമുള്ള സംഭവങ്ങള്‍ ഉണ്ടാകണം. അര്‍ച്ചന 31 നോട്ടൗട്ടിന്റെ നറേഷന്‍ കേട്ടപ്പോള്‍ തന്നെ തനിക്ക് ഭയങ്കരമായി ഇഷ്ടമായി. അതുപോലെ കുമാരി എന്നത് ഫീമെയില്‍ സെന്‍ട്രിക് അല്ല. കുമാരി സെന്‍ട്രല്‍ ക്യാരക്ടറാണ്. ചിത്രത്തില്‍ നടന്‍ റോഷന്‍ മാത്യു ചെയ്യുന്നത് മനോഹരമായ കഥാപാത്രമാണ്. എല്ലാവരുടേയും കൂടി കഥ ഒരുമിച്ച് പറയുന്ന സിനിമകളോടാണ് താത്പര്യം. അല്ലാതെ തന്റെ അഭിനയം മാത്രം വെച്ച് പിടിച്ചു നില്‍ക്കാന്‍ കഴിയില്ലല്ലോ എന്നാണ് നടി പറയുന്നത്.
തുടക്കത്തിൽ സ്റ്റേജ് ഷോകൾ പേടി ആയിരുന്നു എന്നും നടി അഭിമുഖത്തിൽ പറയുന്നുണ്ട്. ഈ മേഖലേയ്ക്ക് എത്തുമെന്ന് കരുതിയിരുന്നോ എന്ന അവതാരകന്റെ ചോദ്യത്തിനായിരുന്നു നടിയുടെ മറുപടി.'' സ്റ്റേജ് എപ്പോഴും പേടിയായിരുന്നു. പിന്നെ കോളേജിൽ രാജമാണിക്യം ആയി വരണം എന്ന് ടീമിന്റെ ആവശ്യപ്രകാരം വന്നിട്ടുണ്ട്. അല്ലാതെ ഒരു ടാലന്റും ഇല്ലാത്ത ആളാണ് ഞാൻ എന്നും ഐശ്വര്യ പറയുന്നു. പ്രെഫഷൻ വിട്ടിട്ട് സിനിമയിൽ എത്തിയപ്പോഴുള്ള വീട്ടുകാരകുടെ പ്രതികരണത്തെ കുറിച്ചും നടി പറയുന്നുണ്ട്.


Click it and Unblock the Notifications