ആകാശഗംഗ 2 ല്‍ മയൂരി! ഗംഗയെ വീണ്ടും മടക്കി കൊണ്ടു വന്നതിനെ കുറിച്ച് വിനയൻ....
പ്രേക്ഷകരെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ ചിത്രമായിരുന്നു ആകാശഗംഗ. 1999 ൽ വിനയൻ സംവിധാനം ചെയ്ത ചിത്രം അക്കാലത്ത് ഏറെ പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. ദിവ്യ ഉണ്ണി, മുകേഷ്, മയൂരി, റിയാസ്, മധുപാൽ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം ബോക്സോഫീസിൽ വൻ വിജയമായിരുന്നു. ഇപ്പാഴിത 20 വർഷങ്ങൾക്ക് ശേഷം ചിത്രം വീണ്ടും എത്തുകയാണ്.
സംവിധായകൻ വിനയൻ തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി എത്തുന്നത്. ആകാശഗംഗ2 എന്ന പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ പഴയ താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആകാംശഗംഗ ആദ്യഭാഗത്തിൽ ഗംഗയായി എത്തിയത് നടി മയൂരിയായിരുന്നു. രണ്ടാം ഭാഗത്തിലും മയൂരി അവതരിപ്പിച്ച ഗംഗ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ വിനയൻ. മാത്യഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ദിവ്യ ഉണ്ണി അവതരിപ്പിച്ച കഥാപാത്രമായ മായയും ഉണ്ണിയും തമ്മിൽ ഒന്നാകുന്നതോടെയാണ് ആകാശ ഗംഗ ആദ്യ ഭാഗം അവസാനിക്കുന്നത്. മായയുടെ മകളിലൂടെയാണ് രണ്ടാം ഭാഗം തുടങ്ങുന്നത്.മായയുടെ 20 വയസ്സായ മകളുടെ ജീവിതമാണ് ആകാശഗംഗ 2 പറയുന്നത്. മായയുടെ എം.ബി.ബി.എസിന് പഠിക്കുന്ന മകള്‍ കൂട്ടുകാരുമൊത്ത് തറവാട്ടിലേക്ക് വരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിൽ- വിനയൻ പറഞ്ഞു.

ആദ്യഭാഗത്തിൽ പ്രേക്ഷകരെ പേടിയുടെ മുൾമുനയിൽ നിർത്തിയ കഥാപാത്രമായിരുന്നു ഗംഗ. ഗംഗയെ അവതരിപ്പിച്ചത് മയൂരിയായിരുന്നു. രണ്ടാം ഭാഗത്തിൽ മയൂരിയേയും റിക്രിയേറ്റ് ചെയ്തിട്ടുണ്ട്. ഗ്രാഫിക്സിന്റെ സഹായത്തോടെയാണ് മയൂരി അവതരിപ്പിച്ച ഗംഗ എന്ന കഥാപാത്രത്തെ വർഷങ്ങൾക്ക് ശേഷം വീണ്ടും റിക്രിയേറ്റ് ചെയ്തിരിക്കുന്നു-വിനയൻ കൂട്ടിച്ചേർത്തു. അന്ന് ആകാശഗംഗ ചെയ്യുമ്പോള്‍ ഗ്രാഫിക്‌സിന്റെയോ ഡി.ടി.എസിന്റെയോ സാധ്യതകള്‍ ഉണ്ടായിരുന്നില്ല.ഇന്ന് അത്തരം ടെക്നോളജിയുടെ എല്ലാം ഉൾപ്പെടുത്തിയാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്.

മുതിർന്ന താരങ്ങളും പുതുമുഖ താരങ്ങളും ആകാശഗംഗ2 ൽ എത്തുന്നുണ്ട്.ആദ്യ ചിത്രത്തില്‍ അഭിനയിച്ച നവാസ്, ഇടവേള ബാബു എന്നിവർ മാത്രമാണ് ആകാശഗംഗ ആദ്യഭാഗത്തിൽ നിന്നുള്ളത്. രമ്യാകൃഷ്ണന്‍, ആരതി, ശ്രീനാഥ് ഭാസി, സലീം കുമാര്‍, വിഷ്ണു വിനയ്, ഹരീഷ് കണാരന്‍, പ്രവീണ, ധര്‍മജന്‍ ബോള്‍ഗാട്ടി, വിഷ്ണു ഗോവിന്ദ് എന്നിവരാണ് മറ്റ് താരങ്ങൾ.

ആദ്യഭാഗത്തിലെ പോലെ രണ്ടാംഭാഗത്തിലും ഭീതി ജനിപ്പിക്കുന്ന രംഗങ്ങൾ ആകാശഗംഗ2 ലും ഒരുക്കിയിട്ടുണ്ട്. പുറത്തു വന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും ടീസറും ട്രെയിലറിൽ നിന്നും ഇത് വ്യക്തമാണ്. ചിത്രം നവംബർ മാസത്തിൽ തിയേറ്ററുകളിൽ എത്തും. ആകാശംഗംഗയ്ക്കായി പ്രേക്ഷകർ ആകംക്ഷയോടെയാണ് കാത്തിരിക്കുന്നത്.


Click it and Unblock the Notifications











