ഒരു പ്രശ്നങ്ങൾക്കുമില്ല, പാവം കുട്ടിയായിരുന്നു മയൂരി; ഞങ്ങളെ ഞെട്ടിച്ചു; മയൂരിയെക്കുറിച്ച് സിബി മലയിൽ

സിനിമാ പ്രേക്ഷകർക്ക് മറക്കാൻ പറ്റാത്ത നടിയാണ് അന്തരിച്ച മയൂരി. ഒരുപിടി ശ്രദ്ധേയ വേഷങ്ങൾ ചെയ്ത മയൂരിയുടെ ആത്മഹത്യ ആരാധകർക്ക് ഞെട്ടലായിരുന്നു. തന്റെ 22ാം വയസിലാണ് മയൂരി ലോകത്തോട് വിട പറഞ്ഞത്. തന്റെ എട്ടാം വയസിലാണ് മയൂരി അഭിനയ രം​ഗത്തേക്ക് വരുന്നത്. സമ്മർ ഇൻ ബത്ലഹേം എന്ന സിനിമയിലൂടെയായിരുന്നു മലയാളത്തിലേക്കുള്ള കടന്ന് വരവ്. ആകാശ​ഗം​ഗ, അരയന്നങ്ങളുടെ വീട് തുടങ്ങിയ സിനിമകളിലൂടെ ഏറെ ജനപ്രീതി നേടി.

ചെറിയ റോളുകൾ ചെയ്തപ്പോൾ പോലും മയൂരി ശ്രദ്ധ നേടി. 2005 ലായിരുന്നു മയൂരിയുടെ ആത്മഹത്യ. എന്താണിതിന് കാരണം എന്നതിൽ വ്യക്തതയില്ല. മയൂരിയെക്കുറിച്ച് സംവിധായകൻ സിബി മലയിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മയൂരിയുടെ മരണം ഞങ്ങളെയെല്ലാം ഞെ‌ട്ടിച്ചു. അപ്രതീക്ഷിതമായിരുന്നു. വളരെ പാവം കുട്ടിയായിരുന്നു മയൂരി. ഒരു പ്രശ്നങ്ങൾക്കുമില്ല. വളരെ സെെലന്റായ കുട്ടിയായിരുന്നെന്ന് സിബി മലയിൽ പറയുന്നു. സമ്മർ ഇൻ ബത്ലഹേമിന്റെ പോസ്റ്റ് ഇടുമ്പോൾ പലരും എന്ത് പറ്റി ആ കുട്ടിക്ക് എന്ന് ഇപ്പോഴും ചോദിക്കുമെന്ന് നടി ശ്രീജയ നായർ പറഞ്ഞു.

Sibi Malayil About Mayoori

മൂവി വേൾഡ് ഒറിജിനൽസിൽ സംസാരിക്കുകയായിരുന്നു ഇരുവരും. മയൂരിയുടെ ആത്മഹത്യക്ക് പിന്നിലെ കാരണങ്ങളെക്കുറിച്ച് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു, കാരണം അഞ്ജാതമാണെങ്കിലും മയൂരി വിഷാദ രോ​ഗത്തിന് അടിമപ്പെട്ടിരുന്നു എന്നാണ് റിപ്പോർട്ടുകൾ. വളരെ സെൻസിറ്റീവായിരുന്നു മയൂരി. സിനിമാ ലോകത്തെ ഇരുണ്ട യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെടാൻ കഴിയാതിരുന്നയാൾ. ഒരിക്കൽ ഫിലിം മേക്കർ ലോഹിതദാസിന്റെ ഭാര്യ സിന്ധു ലോഹിതദാസ് മയൂരിയെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.

അരയന്നങ്ങളുടെ വീടിന്റെ ഷൂട്ടിം​ഗ് സമയത്ത് മയൂരി ഇവിടെ വരുമായിരുന്നു. ലക്ഷ്മി ​ഗോപാല സ്വാമിയും. ഞങ്ങൾ ഭക്ഷണമൊക്കെ ഉണ്ടാക്കി കഴിച്ചിട്ടുണ്ട്. ലോഹി സാറിനെ പോലെ ഒരു മനുഷ്യൻ.. ഞങ്ങളുടെ അഭിനയമാണ് ആൾക്ക് വേണ്ടത്. മറ്റ് പലർക്കും അഭിനയമല്ല വേണ്ടതെന്ന് മയൂരി പറഞ്ഞിട്ടുണ്ട്. ആ ആകർഷണം ലോഹിതദാസിനോട് എല്ലാ നടിമാർക്കുമുണ്ട്.

Sibi Malayil About Mayoori

അത് മറ്റുള്ളവർക്ക് അസൂയയുണ്ടാക്കിയിട്ടുണ്ടെന്നും സിന്ധു ലോഹിതദാസ് പറഞ്ഞു. എന്റെ മരണത്തിൽ ആർക്കും പങ്കില്ല. ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ടതിനാലാണ് ഞാൻ പോകുന്നത് എന്നാണ് മയൂരി സഹോദരന് അയച്ച കത്തിൽ എഴുതിയിരുന്നത്. 1983 ൽ കൊൽക്കത്തയിൽ തമിഴ് ദമ്പതികളുടെ മകളായാണ് മയൂരി ജനിച്ചത്. ശാലിനി എന്നായിരുന്നു യഥാർത്ഥ പേര്.

More from Filmibeat

Read more about: sibi malayil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X