ഡിവോഴ്സായിപ്പോയെനെ, പ്രണയമില്ലെന്ന് ഇന്നും ഭാര്യയോട് മുഖത്ത് നോക്കി പറയും: എംബി പത്മകുമാർ
തന്റെ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് നടനും സംവിധായകനുമായ എംബി പത്മകുമാർ. വിവാഹജീവിതത്തെക്കുറിച്ച് പുതിയ അഭിമുഖത്തിൽ എംബി പത്മകുമാർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഭാര്യയോട് ഇപ്പോഴും പ്രണയമില്ല. ഞാനത് ഭാര്യയോട് ഇപ്പോഴും പരസ്യമായി പറയാറുണ്ട്. മക്കളാകുന്നതിന് മുമ്പാണ് ഞാനും ഭാര്യയും തമ്മിൽ അകൽച്ചയുണ്ടായത്. എന്റെ കുട്ടിക്കാലത്തെ സ്ഥിതി കാരണം എന്റെ സെക്ഷ്വൽ ഓറിയന്റേഷൻ വരെ കുറേക്കാലത്തേക്ക് മാറിപ്പോയിരുന്നു. കുട്ടിക്കാലം വലിയൊരു സ്റ്റെപ്പിംഗ് സ്റ്റോൺ ആണ്.
പളുങ്ക് പാത്രത്തെ പോലെ കൊണ്ട് നടക്കണം. ഒരു കുട്ടിയായിക്കളിഞ്ഞാൽ പൂർണഉത്തരവാദിത്വം നമുക്കാണ്. കുട്ടിയാകുന്നതിന് മുമ്പ് ഡിവോഴ്സ് ചെയ്യുകയോ മറ്റൊരാളുടെ പിറകെ പോകുകയോ ചെയ്യാം. കുട്ടിയായിക്കഴിഞ്ഞാൽ പൂർണ ഉത്തരവാദിത്വം നമുക്കാണ്. കുട്ടികൾ ബ്ലാങ്ക് ബുക്കാണ്. എന്റെയും ഭാര്യയുടെയും ടേസ്റ്റ് വ്യത്യസ്തമാണ്. പക്ഷെ ഒന്നിച്ച് പോയാലേ മക്കൾക്ക് നല്ലൊരു ടേസ്റ്റ് ഉണ്ടാക്കാൻ പറ്റൂ. അങ്ങനെ ഞങ്ങൾ സ്നേഹത്തിൽ ഒരുമിച്ച് പോയി എന്നാൽ ഇപ്പോഴും ഞങ്ങൾ തമ്മിൽ മാനസികമായി വലിയ ഐക്യമില്ല. എത്ര ദാമ്പത്യത്തിൽ പ്രണയമുണ്ട്. ഏറ്റവും വലിയ ടോക്സിക് ഇൻസ്റ്റിറ്റ്യൂഷൻ കുടുംബമാണ്. സ്നേഹം അഭിനയിക്കുമെന്നും എംബി പത്മകുമാർ പറയുന്നു.



Click it and Unblock the Notifications
