എന്നെ ടോർച്ചർ ചെയ്തു, കരഞ്ഞിട്ടുണ്ട്, ജോണി ആന്റണി എന്നോട് ചെയ്തത്; തുറന്ന് പറഞ്ഞ് എംബി പത്മകുമാർ

പട്ടണത്തിൽ ഭൂതം എന്ന സിനിമയുടെ സെറ്റിൽ തനിക്കുണ്ടായ മോശം അനുഭവങ്ങൾ പങ്കുവെച്ച് നടനും സംവിധായകനുമായ എംബി പത്മകുമാർ. മമ്മൂട്ടിയുടെ ശുപാർശയിൽ തനിക്ക് ലഭിച്ച റോളായിരുന്നു അതെന്നും ഇതിന്റെ ദേഷ്യം സംവിധായകൻ ജോണി ആന്റണി തന്നോട് കാണിച്ചെന്നും എംബി പത്മകുമാർ പറയുന്നു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

നിത്യ മേനോന്റെ അടി കൊണ്ട് കണ്ണിൽ പൊന്നീച്ച പറന്നു, അതുകൊണ്ടായിരിക്കും അവരങ്ങനെ ചെയ്തത്: വിവേക് ​ഗോപൻ
നിത്യ മേനോന്റെ അടി കൊണ്ട് കണ്ണിൽ പൊന്നീച്ച പറന്നു, അതുകൊണ്ടായിരിക്കും അവരങ്ങനെ ചെയ്തത്: വിവേക് ​ഗോപൻ

മമ്മൂക്കയോട് ഒരു സക്കാത്ത് ചോദിച്ചോ‌ട്ടെ എന്ന് ഞാൻ ചോദിച്ചു. എന്താണെന്ന് മമ്മൂക്ക. എനിക്ക് അങ്ങയുടെ ഒരു സിനിമയിൽ സ്ക്രീൻ ഷെയർ ചെയ്യാൻ ആ​ഗ്രഹമുണ്ടെന്ന് പറഞ്ഞു. പുള്ളി ചിരിച്ചു. ഫോൺ കട്ട് ചെയ്തു. പിന്നെ കുട്ടിസ്രാങ്ക് എന്ന സിനിമയിൽ തനിക്ക് അവസരം ലഭിച്ചെന്ന് എംബി പത്മകുമാർ പറയുന്നു. പിന്നീട് ജോണി ആന്റണിയെ പോയി കാണാൻ ജോർജേട്ടൻ പറഞ്ഞു. പട്ടണത്തിൽ ഭൂതത്തിന്റെ ലൊക്കേഷനിൽ പോയി. പക്ഷെ ജോണി ആന്റണി എന്നെ കാണാൻ സമ്മതിച്ചില്ല. രാവിലെ പത്ത് മണി തൊട്ട് വെെകുന്നേരം വരെ നിർത്തി. മമ്മൂക്ക വന്നപ്പോൾ എന്നെ പരിചയപ്പെടുത്തി.

MB Padmakumar  Mammootty

ആ പടത്തിൽ എന്നെ കാസ്റ്റ് ചെയ്തു. ആ സിനിമയാണ് മമ്മൂട്ടി സാറിനെയും എന്നെയും അകറ്റിയത്. ഈ സിനിമയുടെ ഒരിടത്തും എനിക്കൊരു ഡയലോ​ഗ് തന്നില്ല. 35 ദിവസം ലൊക്കേഷനിൽ പോയി വരുന്നു. ഒരു പെെസ പോലും എനിക്ക് തന്നില്ല. ലൊക്കേഷനിൽ എല്ലാവരും എന്നെ ഭയങ്കരമായി ടോർച്ചർ ചെയ്തു. കരഞ്ഞിട്ടുണ്ട് ഞാൻ.

ടൈല്‍ പണിക്ക് പോയ കോളേജില്‍ ഗസ്റ്റ്! വിജയിനൊപ്പം അഭിനയിച്ച ശേഷം സംഭവിച്ചതിനെക്കുറിച്ച് ബിനീഷ്
ടൈല്‍ പണിക്ക് പോയ കോളേജില്‍ ഗസ്റ്റ്! വിജയിനൊപ്പം അഭിനയിച്ച ശേഷം സംഭവിച്ചതിനെക്കുറിച്ച് ബിനീഷ്

ഷൂട്ട് തീർന്നതിന്റെ രണ്ടാമത്തെ ദിവസം ഞാൻ സംവിധായകനെ (ജോണി ആന്റണി) വിളിച്ചു. എന്ത് തെറ്റാണ് ഞാൻ ചെയ്തത്, ഒരു ഡയലോ​ഗ് പോലും എനിക്ക് തന്നില്ലല്ലോ എന്ന് ചോദിച്ചു. നിങ്ങളെ എനിക്കിഷ്ടമല്ല, എന്റെ ക്യാരക്ടർ നിങ്ങളല്ലായിരുന്നു. ബോംബെയിൽ നിന്ന് ഒരു മോഡലായിരുന്നു. നിങ്ങളെ പോലെയാെരാളായിരുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. നൂറ് ശതമാനം ശരിയാണെന്ന് ഞാൻ പറഞ്ഞു. അതിന്റെ ദേഷ്യമാണ് ജോണി ആന്റണി സെറ്റിൽ കാണിച്ചത്. മമ്മൂട്ടി സർ എന്നോടുള്ള വിശ്വാസം കൊണ്ടാണ് സ്ട്രോങ് ആയി എന്നെ റെക്കമെന്റ് ചെയ്തത്. അദ്ദേഹം റെക്കമെന്റ് ചെയ്തത് കൊണ്ട് എന്നെ മാറ്റാനും പറ്റിയില്ല. മമ്മൂട്ടിയിലേക്ക് തന്നെ വല്ലാതെ അടുപ്പിച്ച സംഭവമാണിതെന്നും എംബി പത്മകുമാർ പറഞ്ഞു.

Read more about: mb padmakumar mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X