twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാള സിനിമയുടെ നവതിയും ചില ഓര്‍മ്മകളും എംസി രാജനാരായണന്‍

    By Desk
    |

    എംസി രാജനാരായണന്‍

    ചലച്ചിത്രജാലം
    ഏറ്റവും മികച്ച സിനിമാ നിരൂപകനുള്ള ദേശീയ അവാര്‍ഡ്(ഗോള്‍ഡന്‍ ലോട്ടസ്) നേടിയ പ്രഥമ മലയാളിയാണ് എഴുത്തുകാരന്‍. സംസ്ഥാന, ദേശീയ, രാജ്യാന്തര സിനിമാ ജൂറികളിലും സെലക്ഷന്‍ കമ്മിറ്റികളിലും അംഗമായിട്ടുണ്ട്.

    മലയാള സിനിയ്ക്ക് പ്രധാനപ്പെട്ട വര്‍ഷമാണ് 2018. സിനിമ നവതി ആഘോഷിക്കുന്നതിനോടൊപ്പം ആദ്യ ശബ്ദചിത്രമായ ബാലന് 80 തികയുകയുമാണ്. ഏറെ സംവാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ശേഷമാണ് തമിഴ്‌നാട് സ്വദേശിയും ദന്തഡോക്ടറുമായിരുന്ന ജെ.സി. ഡാനിയേലിനെ മലയാള സിനിമയുടെ പിതാവായി അഗീകരിച്ചത്. ഇന്ന് മലയാള സിനിമയ്ക്കുള്ള പരമോന്നത പുരസ്‌കാരം ജെ.സി. ഡാനിയേലിന്റെ പേരിലാണുള്ളത് (അഞ്ചു ലക്ഷം). ജെ.സി.ഡാനിയേല്‍ സംവിധാനം ചെയ്ത വിഗതകുമാരന്‍ (1928) കേരളത്തില്‍ നിര്‍മ്മിക്കപ്പെട്ട ആദ്യ ചിത്രവും അതിലെ നായിക റോസി മലയാളത്തിലെ ആദ്യ അഭിനയത്രിയുമായി ചരിത്രത്തില്‍ ഇടം നേടി.

    സ്വന്തം കഥയും തിരക്കഥയും ആധാരമാക്കി അദ്ദേഹം സ്വയം നിര്‍മ്മിച്ച് സംവിധാനം ചെയ്ത ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ ആധാരമാക്കിയും ആദ്യ നായിക റോസിയെ കുറിച്ച് വിനു എബ്രഹാം എഴുതിയ നഷ്ട നായിക എന്ന നോവലും ചേര്‍ത്ത് കമല്‍ സംവിധാനം ചെയ്ത സെല്ലുലോയിഡ് ചരിത്രത്തിലേക്കുള്ള ഒരു തിരനോട്ടമാണ്. വിഗതകുമാരന്റെ ആദ്യ പ്രദര്‍ശനം നടന്നത് തിരുവനന്തപുരത്തെ കാപ്പിറ്റോള്‍ തിയ്യറ്ററിലായിരുന്നു.

    movie

    മലയാളത്തിലെ ആദ്യ ശബ്ദചിത്രമായ ബാലന്‍ പ്രദര്‍ശനത്തിനെത്തിയത് 1938 ലാണ്. ബാലന്റെ പ്രഥമ പ്രദര്‍ശനം കൊച്ചിയിലെ സെലക്ട് തിയ്യറ്ററിലായിരുന്നു. എ സുന്ദരത്തിന്റെ കഥയും മുതുകുളം രാഘവന്‍ പിള്ളയുടെ തിരക്കഥയും ആധാരമാക്കി എസ്.നൊട്ടാണി സംവിധാനം ചെയ്ത ബാലന് വന്‍സ്വീകരണമാണ് ലഭിച്ചത്. നാടകരംഗത്തെ അക്കാലത്തെ പ്രമുഖരായിരുന്ന കെ.കെ. അയിരൂര്‍, എം.കെ. കമലം തുടങ്ങിയവരുള്‍പ്പെട്ട വലിയൊരു താര നിര ബാലനില്‍ അഭിനയിക്കുകയും ചെയ്തു. ഇന്ത്യന്‍ സിനിമയിലെ ആദ്യ ശബ്ദ ചിത്രമായ ആലം ആരെയെ പോലെ മലയാള സിനിമാ ചരിത്രത്തില്‍ ബാലന്‍ അങ്ങിനെ ഒരു പുതിയ പന്ഥാവ് തുറന്നു. സിനിമയുടെ നവതിയും ബാലന്റെ അശീതിയും ഒരുമിച്ച് വന്നത് ഒരു അപൂര്‍വ്വതതന്നെയാണ്.

    movie

    കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ നിരവധി പ്രതിഭാശാലികളെയാണ് മലയാള സിനിമയ്ക്ക് നഷ്ടപ്പെട്ടത്. അതില്‍ അഭിനേതാക്കളും സംവിധായകരും മറ്റു അണിയറ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. പകരക്കാരില്ലാത്ത പല നടി നടന്മാരെയും തിരോധാനം മലയാള സിനമയ്ക്ക് നികത്താനാകാത്ത നഷ്ടം തന്നെ. ശങ്കരാടി, ഒടുവില്‍ ഉണ്ണികകൃഷ്ണന്‍, എന്‍.എഫ് വര്‍ഗ്ഗീസ്, മുരളി, കൊച്ചിന്‍ ഹനീഫ, രാജന്‍ പി ദേവ്, ഫിലോമിന, മീന തുടങ്ങി നിരവധിപേരാണ്. ഇവരില്‍ പലരുമായും പരിചയും സൗഹൃദവുണ്ടായിരുന്നു. ഏതാനും സീനുകള്‍കൊണ്ടുമാത്രം ഒരു പടം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്നവരായിരുന്നു ഒടുവിലും ശങ്കരാടിയുമെല്ലാം.....
    ഒടുവില്‍ എന്ന ഒന്നാമന്‍
    സ്‌ക്രീന്‍ പ്രസന്‍സിന്റെ കാര്യത്തില്‍ ഒന്നാം നിരക്കാരനായിരുന്നു ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ഒന്നോ രണ്ടോ സീനുകള്‍ കൊണ്ടു തന്നെ കഥാപാത്രത്തെ അവിസ്മരണീയമാക്കുവാനും അദ്ദേഹത്തിന് അനായാസം സാധിച്ചിരുന്നു. രജ്ഞിത്തിന്റെ തിരക്കഥയില്‍ ഐ.വി. ശശി സംവിധാനം ചെയ്ത് മോഹന്‍ലാല്‍ അഭിനയിച്ച ദേവാസ്വരം തന്നെ ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണം. 'വന്ദേ മുകുന്ദ ഹരേ' എന്ന് ഇടയ്ക്ക കൊട്ടി പാടുന്ന അവധൂതനായ കഥാപാത്രത്തിന് സിനിമയില്‍ രണ്ട് രംഗങ്ങള്‍ മാത്രമാണുള്ളത്. പക്ഷേ ഒടുവിലിന്റെ തന്മയത്വമുള്ള പ്രകടനത്തില്‍ ആ കഥാപാത്രം അനശ്വരത കൈവരിക്കുന്നു. അതുപോലെതന്നെ ആറാം തമ്പുരാന്‍ തുടങ്ങി നിരവധി ഉദാഹരണങ്ങളും കണ്ടെത്താനാകും.

    movie2

    ഒടുവില്‍ ഉണ്ണികൃഷ്ണനെ ആദ്യമായി നേരില്‍ കാണുവാനും പരിചയപ്പെടുവാനും സാധിച്ചത് എം.ടി. വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒരു ചെറുപുഞ്ചിരിയുടെ ലൊക്കേഷനില്‍ വെച്ചാണ്. അന്ന് ഒരു പകല്‍ മുഴുവന്‍ ആലുവയ്ക്കടുത്ത് പെരിയാറിന്റെ തീരത്തെ മനോഹരമായ ലൊക്കേഷനില്‍ ചെലവഴിച്ചത് ഒരു മധുര സ്മരണയായി നിലനില്‍ക്കുന്നു. ടേക്കിനുള്ള സമയം വരെ കളി തമാശയുമായി ഇരിക്കുന്ന ഒടുവില്‍ നൊടിയിടയില്‍ കഥാപാത്രമായി മാറി എം.ടിയുടെ അംഗീകാരം നേടിയിരുന്നു. ഇടവേളകളില്‍ ഒടുവിലുമായി സംസാരിക്കുവാന്‍ അവസരം ലഭിച്ചിരുന്നു. അദ്ദേഹം പറഞ്ഞത് ഓര്‍ക്കുന്നു. ''ഒരു ചെറുപുഞ്ചിരിയില്‍ പ്രധാന കഥാപാത്രമാകാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണ്.

    movie3

    എം.ടിയുടെ കുറിക്ക് കൊള്ളുന്ന ഡയലോഗുകള്‍ പറയുവാന്‍ ഒരു പ്രത്യേക സുഖമുണ്ട്.'' ''തനി നാടന്‍ കഥാപാത്രം തന്നെ അല്ലെ'' ''അതെ നമ്മുടെ നാട്ടിന്‍പുറത്തെ ശുദ്ധ ഗ്രാമീണന്‍'' എം.ടി കൃതികളില്‍ രണ്ടാമൂഴം, നാലുകെട്ട് തുടങ്ങിയവയുടെ വായനാനുഭവവും അന്ന് ഒടുവില്‍ പറഞ്ഞത് ഓര്‍ക്കുന്നു. അടൂര്‍ ഗോപാലകൃഷ്ണന്റെ നിഴല്‍കുത്തിലേയും എം.ടിയുടെ ഒരു ചെറു പുഞ്ചിരിയിലെയും നായക കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കഴിഞ്ഞത് ഒടുവിലിന്റെ സ്വാര്‍ത്ഥകമായ അഭിനയ ജീവിതത്തിലെ നാഴികകല്ലുകളായി മാറി. അടൂരിന്റെ കഥാപുരുഷനിലെ ആനക്കാരനും ഒടുവില്‍ അവിസ്മരണീയമാക്കിയ കഥാപാത്രമാണ്. രാത്രിയില്‍ വളരെ വൈകി ഒടുവില്‍ അടൂരിനെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നതിന്റെ പിന്നിലെ 'സ്പിരിറ്റി'നെകുറിച്ച് അടൂര്‍ എഴുതിയിട്ടുണ്ട്. ഒടുവിലെന്ന ഒരു ചെറുപുഞ്ചിരിയിലെ കാരണവരെ ഒരിക്കലും മറക്കാനാവില്ല.....

    English summary
    MC Rajanarayanan about mollywood movies
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X