ഇത് ഞങ്ങളുടെ പ്രണയകഥ, മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ച് പൂർണിമ
ഇന്ന് മോളിവുഡിലെ ഭൂരിഭാഗം താരങ്ങളേയും സുന്ദരിയാക്കുന്നതിന് പിന്നിൽ നടി പൂർണിമ ഇന്ദ്രജിത്തിന്റെ കൈകളുണ്ട്. നടി എന്നതിൽ മികച്ച ഡിസൈനർ കൂടിയാണ് താരം. പൂർണിമയുടെ പ്രാണ ഡിസൈൻ ചെയ്ത വസ്ത്രങ്ങളിലാണ് പല താരങ്ങളും പൊതുപരിപാടികളിലും മറ്റും പ്രത്യക്ഷപ്പെടുന്നത്. പൂർണ്ണിമയുടെ ഡിസൈനുകൾ പോലെ തന്നെയാണ് താരത്തിന്റെ സ്റ്റൈലും സാരിയിൽ ആയാലും മറ്റ് ഏത് വസ്ത്രത്തിലായാലും വ്യത്യസ്തത കണ്ടെത്താൻ നടി ശ്രമിക്കാറുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഡെനിം വസ്ത്രം ധരിച്ചു കൊണ്ടുളള പൂർണ്ണിമയുടെ ചിത്രമാണ്. ഇൻസ്റ്റഗ്രാം പേജിലൂടെയായിരുന്നു നടി ചിത്രം പങ്കുവെച്ചത്. ഡെനിമും ഞാനും ഞങ്ങളുടെ പ്രണയകഥയും എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ഷെയർ ചെയ്തത്. കൂടാതെ നിരവധി ഹാഷ്ടാഗും പൂർണിമ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . സഹോദരി പ്രിയ മോഹനും തെന്നിന്ത്യൻ താരവും അവതാരികയുമായ ദിവ്യദർശിനിയും കമന്റുമായി എത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം മുണ്ട് ധരിച്ച് വ്യത്യസ്ത ലുക്കിൽ പ്രത്യക്ഷപ്പെട്ട പൂർണ്ണിമയുടെ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.'മുണ്ടുടുത്ത ഞാന്‍' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്., മുണ്ടിനോടൊപ്പം ഖാദി മുണ്ടില്‍ തീര്‍ത്ത ടോപ്പുമാണ് താരം ധരിച്ചത്. ചേന്ദമംഗലം കൈത്തറി തൊഴിലാളികള്‍ക്ക് ആദരം അര്‍പ്പിച്ച് കൊണ്ടാണ് നടി പങ്കുവെച്ചത്. ഇക്കാര്യം ഫോട്ടോയ്ക്ക് താഴെ ഹാഷ് ടാഗുകളിലാണ് പൂര്‍ണിമ സൂചിപ്പിച്ചിട്ടുമുണ്ട്. മികച്ച കമന്റുകളാണ് ചിത്രത്തിന് ലഭിച്ചത്. കൂടാതെ രസകരമായ ട്രോളുകളും താരത്തിന് ലഭിച്ചിരുന്നു. ഇത് താരം പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.
അവർക്ക് എല്ലാം മനസ്സിലായി ഇന്ദ്രാ ക്യാപ്ഷനോടൊയായിരുന്നു പൂർണ്ണിമ ട്രോൾ പങ്കുവെച്ചത്. കൂടെ പൊട്ടിച്ചിരിക്കുന്ന ഇമോജിയുമുണ്ട്. ഭാര്യയുടെ പുതിയ ഡിസൈൻ കണ്ട ഇന്ദ്രജിത്ത് നെഞ്ചത്ത് കൈ വെച്ച് ദേവിയേ എന്ന് വിളിക്കുന്ന ചിത്രത്തിന് എന്റെ പുതിയ ഒറ്റ മുണ്ട് എന്ന ക്യാപ്ഷനാണ് ട്രോളന്മാർ നൽകിയിരിക്കുന്നത്. പൂർണിമ മാത്രമല്ല ഇന്ദ്രജിത്തും ട്രോൾ ഷെയർ ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications