year end 2018: മുകേഷ്, അലന്‍സിയാര്‍, അര്‍ജുന്‍ !! മീ ടൂവില്‍ കുടുങ്ങിയ മുൻനിര താരങ്ങള്‍, കാണൂ

ഇന്ത്യന്‍ സിനിമ മേഖലെയെ ഞെട്ടിപ്പിച്ച് മീടു വെളിപ്പെടുത്തല്‍

ഇന്ത്യന്‍ സിനിമ ലോകം ഏറെ വിവാദങ്ങളിലൂടെയാണ് ഈ വര്‍ഷ കടന്നു പോയത്. സഹ പ്രവര്‍ത്തകരില്‍ നിന്ന് നേരിടേണ്ടി വന്ന പീഡനങ്ങളും ദുരനുഭവങ്ങളും നടിമാര്‍ പൊതുജനത്തിന്റെ മുന്നില്‍ തുറന്നടിച്ചിരുന്നു. സമൂഹത്തിനു മുന്നില്‍ കപടതയുടെ മുഖം മൂടി ചൂടി നിന്നിരുന്ന പലരുടേയു യഥാര്‍ഥ മുഖം വെള്ളി വെളിച്ചത്തു കൊണ്ടു വരാന്‍ ഈ മീ ടു ക്യാംപെയ്‌നു കഴിഞ്ഞിരുന്നു.

ഹോളിവുഡില്‍ ആരംഭിച്ച ക്യാംപെയ്ന്‍ തനുശ്രീ ദത്തയിലൂടെയാണ് ഇന്ത്യന്‍ സിനിമ ലോകത്ത് എത്തിയത്. തനുശ്രീയ്ക്ക് പിന്നാലെ നിരവധി ബോളിവുഡ്, തെന്നിന്ത്യന്‍ താരങ്ങളും ഗായകരും സങ്കേതിക പ്രവര്‍ത്തകരും തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരവസ്ഥ വെളിപ്പെടുത്തിയിരുന്നു. ഇവരുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടലോടെയാണ് ഇന്ത്യന്‍ സിനിമ ലോകം കേട്ടത്.

 തനുശ്രീ ദത്ത

തനുശ്രീ ദത്ത

ഇന്ത്യയില്‍ മീടൂവിന് തുടക്കമിട്ടത് തനുശ്രീ ദത്തയായിരുന്നു. നടന്‍ നാന പടേക്കറിനെതിരെയായിരുന്നു നടി രംഗത്തെത്തിയത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് തനിയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവമാണ് നടി വെളിപ്പെടുത്തിയത്. സിനിമ ഷൂട്ടിനെടെ നടന്‍ അപമര്യദയായി പെരുമാറിയെന്നും ഇതിനെ ചോദ്യം ചെയ്ത നടി സെറ്റില്‍ നിന്ന ഇറങ്ങി പോകുകയായിരുന്നു. തനുശ്രീ ദത്തയുടെ ആരോപണത്തിനെതിരെ നാന രംഗത്തെത്തിയിരുന്നു.

 ടെസ് ജോസഫ്

ടെസ് ജോസഫ്

ബോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യയിലും മീടൂ വെളിപ്പെടുത്തലുകള്‍ വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. മലയാളി നടന്‍ മുകേഷിനെതിരേ മീടൂ ആരോപണം ഉയര്‍ന്നിരുന്നു. ടെലിവിഷന്‍ സാങ്കേതിക പ്രവര്‍ത്തക ടെസ് ജോസഫായിരുന്നു നടനെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. പത്തൊന്‍പത് വര്‍ഷം മുന്‍പ് ഒരു ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടയില്‍ നടന്ന സംഭവമാണ് ടെസ് തുറന്നടിച്ചത്. ഷൂട്ടിനിടെ മുകേഷ് തന്റെ അടുത്ത റൂമിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചിരുന്നു. എന്ന് ടെസ് തുറന്ന് പറഞ്ഞു.

അലന്‍സിയാര്‍

അലന്‍സിയാര്‍

അലിയന്‍സിയാറിനെതിരെ നടി ദിവ്യ ഗോപിനാഥാണ് രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്ക് ലൈവിലെത്തിയാണ് താരം ഇക്കാര്യം പറഞ്ഞത്. കൂടാതെ ദിവ്യയ്ക്ക് പിന്തുണയുമായി ശീതള്‍ ശ്യാം രംഗത്തെത്തിയിരുന്നു സിനിമ ഷൂട്ടിങ്ങിനിടെ താരത്തില്‍ നിന്ന് മോശഷമായ അനുഭവം നേരിടേണ്ടി വന്നുവെന്നായിരുന്നു ദിവ്യയുടെ വെളിപ്പെടുത്തല്‍

അര്‍ജുനെതിരെ ശ്രൂതി

അര്‍ജുനെതിരെ ശ്രൂതി

തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ അര്‍ജുന്‍ സര്‍ജയ്‌ക്കെതിരെ മലയാളി താരം ശ്രുതി ഹരിഹരന്‍ രംഗത്തെത്തിയിരുന്നു. ഈ മീടൂ വെളിപ്പെടുത്തല്‍ തെന്നിന്ത്യന്‍ സിനിമ ലോകത്തെ ഞെട്ടിപ്പിച്ചിരുന്നു. റിഹേഴ്സല്‍ സമയത്ത് അനുവാദം ചോദിക്കാതെ ഡയലോഗ് പറഞ്ഞതിനു ശേഷം നടിയെ കെട്ടിപ്പിടിക്കുകയായിരുന്നു.കൂടാതെ ദൃഢമായി അദ്ദേഹത്തിന്റെ ശരീരത്തോടു ചേര്‍ത്ത് പിടിച്ചുവെന്നും ശ്രുതി വെളിപ്പെടുത്തി.

 ശ്രീദേവിക

ശ്രീദേവിക

മലയാളി സംവിധായകനില്‍ നിന്ന് നേരിടേണ്ടി വന്ന ദുരാനുഭവമാണ് നടി തുറന്നടിച്ചത്. 2006ലായിരുന്നു ആ സംഭവം നടന്നത്. പാതിരാത്രിയില്‍ വാതിലില്‍ നിര്‍ത്താതെ മുട്ടുന്നത് കേട്ടിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലും ഇത് ആവര്‍ത്തിച്ചതോടെയാണ് ആരാണ് അതെന്നന്വേഷിച്ചത്. സിനിമയുടെ സംവിധായകനായിരുന്നു അതെന്നായിരുന്നു ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞത്. തന്നോടൊപ്പം അഭിനയിച്ചിരുന്ന സഹനടനോട് അമ്മ ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹമാണ് റൂം മാറുന്നതിനെക്കുറിച്ച് സൂചിപ്പിച്ചത്. പിന്നീട് ഈ സംവിധായകന്‍ തന്റെ ഷോട്ടുകള്‍ വെട്ടിക്കുറയ്ക്കുകയും ഡയലോഗുകള്‍ ഇല്ലാതാക്കിയുമാണ് പ്രതികാരം ചെയ്തുവെന്നും നടി പറഞ്ഞു.

 ചിന്‍മയിയുടെ വെളിപ്പെടുത്തല്‍

ചിന്‍മയിയുടെ വെളിപ്പെടുത്തല്‍

പിന്നണി ഗായികയും ഡബ്ബ് അര്‍ട്ടിസ്റ്റുമായ ചിന്‍മയി മീടു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. ഗാനരചയ്താവ് വൈരവുത്തു, ഗായകന്‍ കാര്‍ത്തി. സംഗീത സംവിധായകന്‍ എന്നിവര്‍ക്കെതിരെയായിരുന്നു നടിയുടെ ആരോപണം. ചിന്‍മയിയുടെ വെളിപ്പെടുത്തല്‍ തമിഴ് സിനിമയെ തകിടം മറിക്കുകയായിരുന്നു,

 അര്‍ച്ചന പദ്മിനി

അര്‍ച്ചന പദ്മിനി

സിനിമ സെറ്റില്‍ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് തിയേറ്റര്‍ ആര്‍ടിസ്റ്റും സഹസംവിധായകകയുമായ അര്‍ച്ചന പദ്മിനി രംഗത്തെത്തിയിരുന്നു. മമ്മൂട്ടി ചിത്രമായ പുള്ളിക്കാരാന്‍ സ്റ്റാറ എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്ന് നേരിടേണ്ടി വന്ന മോശാനുഭവമാണ് അര്‍ച്ചന വെളിപ്പെടുത്തിയത്. സ്റ്റെലിന്‍ ഷാ എന്ന വ്യക്തിയില്‍ നിന്നാണ് തനിയ്ക്ക് ദുരനുഭവം ഉണ്ടായതെന്നും ഇവര്‍ വെളിപ്പെടുത്തിയിരുന്നു.

വികാസ് ബാഹല്‍

വികാസ് ബാഹല്‍

ബോളിവുഡ് താരം കങ്കണ റാവത്താണ് സംവിധായകന്‍ വികാസ് ബഹലിനെതിരെ രംഗത്തെത്തിയിരിക്കുന്നത് . കങ്കണയുടെ സിനിമ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു ക്വീന്‍. ഇത് സംവിധാനം ചെയ്തത് ബഹലായിരുന്നു. സിനിമ ചിത്രീകരണത്തിനിടെ ഇയാള്‍ കെട്ടിപ്പിടിച്ചെന്നും കഴുത്തില്‍ മുഖമമര്‍ത്തിയെന്നും കങ്കണ ആരോപിച്ചിരുന്നു. കൂടാതെ സംവിധായകനെതിരെ പീഡന ആരോപണവുമായി ഒരു യുവതിയും രംഗത്തെത്തിയിരുന്നു.അനുരാഗ് കാശ്യപ് സംവിധാനം ചെയ്ത ബോംബെ വെല്‍വെറ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ വികാസ് പീഡിപ്പിച്ചെന്ന് ഒരു യുവതി ആരോപിച്ചതിന് പിന്നാലെയായിരുന്നു കങ്കണയുടെയും വെളിപ്പെടുത്തല്‍

വിവേക് അഗ്‌നിഹോത്രി

വിവേക് അഗ്‌നിഹോത്രി

ബോളിവുഡ് സംവിധായകന്‍ വികാസ് അഗ്‌നിഹോത്രിയ്‌ക്കെതിരേയും തനുശ്രീ ദത്ത ആരോപണം ഉന്നയിച്ചിരുന്നു. 2005ല്‍ പുറത്തിറങ്ങിയ ചോക്കളേറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി മോശമായി പെരുമാറിയത്. വിവസ്ത്രയായി നൃത്തം ചെയ്യാന്‍ അഗ്‌നിഹോത്രി ആവശ്യപ്പെട്ടെന്നും ആ സമയത്ത് നടന്മാരായ സുനില്‍ ഷെട്ടിയും ഇന്‍ഫാന്‍ ഖാനുമാണ് തനിക്ക് പിന്തുണ നല്‍കിയതെന്നും തനുശ്രീയുടെ വെളിപ്പെടുത്തി

ചേതന്‍ ഭഗത്

ചേതന്‍ ഭഗത്

യുവത തലമുറയുടെ പ്രിയപ്പെട്ട എഴുത്തുകാരനാണ് ചേതന്‍ ഭഗത്. ഹാഫ് ഗേള്‍ ഫ്രണ്ട്, ഫൈവ് പോയിന്റ് സംവണ്‍, വണ്‍ നൈറ്റ് അറ്റ് ദി കോള്‍ സെന്റര്‍ തുടങ്ങിയ പുസ്തങ്ങളെല്ലാം ചേതന്‍ ഭഗതിനെ പ്രേക്ഷകരുടെ പ്രിയ കഥാകാരനാക്കിയത്. ചേതന്‍ ഭഗതിനെതിരെ ആരോപണവുമായി യുവതി രംഗത്തെത്തിയിരുന്നു. ചേതന്‍ ഭഗത് വിവാഹാഭ്യര്‍ഥന നടത്തിയെന്നായിരുന്നു യുവതിയുടെ ആരോപണം. സംഭവം വിവാദമായതോടെ ചേതന്‍ ഭഗത് യുവതിയോടും ഭാര്യയോടും ക്ഷമാപണം നടത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X