ഓണത്തിന് റിലീസ് ചെയ്യാതെ ദിലീപ് ചിത്രം മാറ്റിവെച്ചു, മോഹൻലാൽ, മമ്മൂട്ടി ചിത്രങ്ങളേക്കാള്‍ വിജയമായി

ദിലീപിന്റെ സിനിമ കരിയർ തന്നെ മാറ്റി മറിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു പഞ്ചാബി ഹൗസ്. 1998 ൽ പുറത്തിറങ്ങിയ ഈ ചിത്രം ദിലീപിന്റെ കരിയർ ഗ്രാഫ് തന്നെ ഉയർത്തുകയായിരുന്നു. റാഫി മെക്കാര്‍ട്ടിന്‍ കൂട്ട്കെട്ടിൽ പിറന്ന ഈ ചിത്രം ദിലീപിനെ സൂപ്പർ താരപദവിയിലേയ്ക്ക് ഉയർത്തുകയായിരുന്നു. വൻ വിജയമായ പഞ്ചാബിഹൗസിലെ പ്രദർശനവുമായി ബന്ധപ്പെട്ട ഒരു കഥ പങ്കുവെയ്ക്കുകയാണ്ചിത്രത്തിന്റെ സംവിധായകരില്‍ ഒരാളായ മെക്കാര്‍ട്ടിന്‍. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

dileep

സംവിധായകന്റെ വാക്കുകൾ ഇങ്ങനെ... ' 1998-ലെ ഓണ റിലീസായി പ്രഖ്യാപിച്ച സിനിമയായിരുന്നു പഞ്ചാബി ഹൗസ്. പക്ഷേ 'ഹരികൃഷ്ണന്‍സ്', 'സമ്മര്‍ ഇന്‍ ബത്ലേഹം' പോലെയുള്ള വലിയ സിനിമകള്‍ ഒണം റിലീസിനായി എത്തിയപ്പോൾ പഞ്ചാബി ഹൗസിന്റെ റിലീസ് ഒന്ന് നീണ്ടാൻ ഞങ്ങൾ തീരുമാനിച്ചു. ഓണ സിനിമകള്‍ വന്നു പോയി കഴിഞ്ഞു സിനിമ റിലീസ് ചെയ്യാന്‍ തീരുമാനമെടുത്തു, അത് ഏറെ ഗുണം ചെയ്തു. 'പഞ്ചാബി ഹൗസ്' റിലീസ് ചെയ്യുമ്പോള്‍ ആ സിനിമയ്ക്ക് മറ്റൊരു വലിയ സിനിമ എതിരില്ലായിരുന്നു. ആ വര്‍ഷത്തെ വലിയ വിജയ ചിത്രമായി മാറാനും പഞ്ചാബി ഹൗസിന് സാധിച്ചു.

കൂടാതെ നടൻ എന്ന നിലയിൽ ദിലീപിന്റെ വിധി മാറ്റിയെഴുതിയ ചിത്രം കൂടിയായിരുന്നു 'പഞ്ചാബി ഹൗസ്'. ഞങ്ങളുടെ മികവിനേക്കാള്‍ ദിലീപ്, കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍ തുടങ്ങിയ അഭിനേതാക്കളുടെ മികവു കൊണ്ട് ചരിത്ര വിജയം സൃഷ്ടിച്ച സിനിമയായിരുന്നു ഞങ്ങളുടെ ഈ ചിത്രം". മൊക്കർട്ടിൻ അഭിമുഖത്തിൽ പറഞ്ഞു. ഒരു മുഴുനീളം കോമഡി ചിത്രമായിരുന്നു പഞ്ചാബി ഹൗസ്ചിത്രത്തിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകരുടെ ഇടയിൽ ഇന്നും ചർച്ച വിഷയമാണ്. ചിത്രത്തിൽ ദീലീപിനോടൊപ്പം തന്നെ കൊച്ചിൻ ഹനീഫയുടേയും ഹരിശ്രീ അശോകന്റേയും കോമഡി കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രമണനും മുതലാളിയും ഇന്നും പ്രേക്ഷകരുടെ ചർച്ച വിഷയമാണ്.

Recommended Video

Old Movie Review | പഞ്ചാബിഹൗസ് ഹിറ്റാവാൻ കാരണം | filmibeat Malayalam

ദിലീപ്, കൊച്ചിൻ ഹനീഫ, ഹരിശ്രീ അശോകൻ എന്നിവർക്കൊപ്പം വൻ താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്., മോഹിനി, ജോമോ എന്നിവരായിരുന്നു ചിത്രത്തിലെ നായികമാർ. ലാൽ, ജനാർദ്ദൻ, തിലകൻ, നീനാ കുറുപ്പ്, ഇന്ദ്രൻസ് തുടങ്ങിയ വൻ താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്. പഞ്ചാബിഹൗസിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നും ജനങ്ങളുടെ ഇടയിൽ ഈ ഗാനം വൈറലാണ്. യേശുദാസ്, എംജി ശ്രീകാർ, മനോ, സ്വർണ്ണലത, സുജാത എന്നിവരാണ് പഞ്ചാബി ഹൗസില ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

Read more about: dileep ദിലീപ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X