അറുപതാം പിറന്നാൾ ആഘോഷം അമേരിക്കയിൽ, നെപ്പോളിയന് സർപ്രൈസ് നൽകാൻ പറന്നെത്തി മീനയും ഖുശ്ബുവും!

നെപ്പോളിയൻ എന്നാൽ മലയാളികൾക്ക് മുണ്ടക്കൽ ശേഖരനാണ്. ഒട്ടനവധി കഥാപാത്രങ്ങൾക്ക് തന്റെ സിനിമാ ജീവിതത്തിൽ അദ്ദേഹം ജീവൻ നൽകിയിട്ടുണ്ടെങ്കിലും മുണ്ടക്കൽ ശേഖരനോളം ജനപ്രീതി മലയാളികൾക്ക് ഇടയിൽ സൃഷ്ടിക്കാൻ മറ്റൊരു കഥാപാത്രത്തിനും സാധിച്ചിട്ടില്ല. ഒരു നടൻ എന്നതിലുപരി രാഷ്ട്രീയപ്രവർത്തകനും മുൻ കേന്ദ്രമന്ത്രിസഭ അംഗവുമായിരുന്നു നെപ്പോളിയൻ ദുരൈസ്വാമി എന്ന നെപ്പോളിയൻ. അദ്ദേഹം ഒരു ബിസ്നസ്മാൻ കൂടിയാണെന്നുള്ളത് അധികമാർക്കും അറിയില്ല.

അദ്ദേഹം ഇപ്പോൾ കുടുംബവുമായി അമേരിക്കയിൽ സെറ്റിൽഡാണ്. ജയസുധ എന്നാണ് താരത്തിന്റെ ഭാര്യയുടെ പേര്. ഇവർക്ക് രണ്ട് ആൺ മക്കളാണ്. മൂത്ത മകൻ ധനുഷ്, ഇളയ മകൻ ഗുണാൽ. ഇതിൽ മൂത്ത മകൻ ധനുഷിന് അരക്ക് താഴേക്ക് തളർന്ന അവസ്ഥയാണ്. മകൻ ധനുഷ് തമിഴ് പ്രശസ്ത യുട്യൂബ് താരം ഇർഫാന്റെ വലിയ ആരാധകനാണ്.

Napoleon

അമേരിക്കയിലും സ്വന്തമായി ബിസിനസുള്ള നെപ്പോളിയൻ ഒരു കോടീശ്വരനാണ്. സ്വന്തമായി ഐടി കമ്പനിയും താരം നടത്തുന്നുണ്ട്. ഇടയ്ക്കിടെ തമിഴ് സിനിമകളിൽ താരം അഭിനയിക്കുന്നുണ്ട്. അൻബറിവ് ആയിരുന്നു അദ്ദേഹത്തിന്റെ അവസാന തമിഴ് ചിത്രം. ചിത്രത്തിൽ മുത്തച്ഛന്റെ വേഷമാണ് താരം അവതരിപ്പിച്ചത്.

മ​കന്റെ ചികിത്സയ്ക്കായാണ് നെപ്പോളിയൻ അമേരിക്കയിൽ എത്തിയത്. പിന്നീട് അവിടെ വീട് വെച്ച് സെറ്റിൽഡാവുകയുമായിരുന്നു. കഴിഞ്ഞ വർഷം യുട്യൂബർ ഇർഫാൻ നെപ്പോളിയന്റെ വീട് സന്ദർശിച്ചതിന്റെ വീഡിയോ പങ്കുവെച്ചപ്പോഴാണ് താരത്തിന്റെ കൊട്ടാര സമാനമായ വസതി ആരാധകർ കാണുന്നത്. 12000 സ്ക്വയര്‍ഫീറ്റില്‍ തീർത്ത വീട് അദ്ദേഹം സുഖമില്ലാത്ത തന്റെ മകന്റെ സൗകര്യങ്ങൾക്ക് പ്രാധാന്യം നൽകിയാണ് പണിതിരിക്കുന്നത്.

വീട്ടിൽ ധനുഷിന് പ്രത്യേക കിടപ്പുമുറിയുണ്ടെങ്കിലും അവൻ തന്റെ കിടപ്പുമുറിയിലാണ് തങ്ങുന്നതെന്ന് നെപ്പോളിയൻ വീഡിയോയിൽ പറഞ്ഞിരുന്നു. വീട്ടിൽ മകനുവേണ്ടി പ്രത്യേക കിടക്കയും വാങ്ങിയിട്ടുണ്ട്. മകന് സുഖമായി ഉറങ്ങാൻ വേണ്ടിയാണ് അത്യാധുനിക കിടക്ക വാങ്ങിയതെന്നും അതിൽ ഫിസിയോതെറാപ്പിക്കുള്ള സൗകര്യമുണ്ടെന്നും നെപ്പോളിയൻ പറഞ്ഞിരുന്നു.

മകന് വേണ്ടി ഈ വീട് പണിതുവെന്നല്ല അവനുവേണ്ടി ഈ വീട് താൻ കൊത്തിയെടുത്തുവെന്ന് പറയുന്നതാണ് ശരിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. അത്യാധുനിക ഹൈടെക്ക് രീതിയിലാണ് വീടിന്റെയും ഉപകരണങ്ങളുടെയും നിർമാണം. വീടിന് ആകെ മൂന്ന് നിലകളുണ്ട്. നെപ്പോളിയൻ തന്റെ മകന് ബുദ്ധിമുട്ടില്ലാതെ ഈ മൂന്ന് നിലകളിൽ എത്താൻ പ്രത്യേക ലിഫ്റ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്. അതുകൂടാതെ സ്വിമ്മിംഗ് പൂളിൽ എത്താൻ ഒരു പ്രത്യേക ചെറിയ ലിഫ്റ്റ് അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്.

Napoleon

വീട്ടിൽ വാഹനങ്ങളായി ബെൻസും ടെസ്‌ലയുമുണ്ടെന്ന് പറഞ്ഞ നെപ്പോളിയൻ തന്റെ മക്കൾക്ക് വെവ്വേറെ കാറുകൾ വാങ്ങിയെന്നും വീഡിയോയിൽ പറഞ്ഞിരുന്നു. കുറച്ച് ​ദിവസം മുമ്പ് നെപ്പോളിയൻ തന്റെ അറുപതാം പിറന്നാൾ ​ഗംഭീരമായി ആഘോഷിച്ചിരുന്നു. പിറന്നാൾ‌ വിരുന്നിൽ പങ്കെടുക്കാൻ നെപ്പോളിയൻ തന്റെ സിനിമാ സുഹൃത്തുക്കളെയും ക്ഷണിച്ചിരുന്നു.

അതിൽ ക്ഷണം സ്വീകരിച്ച് ചെന്നത് നടിമാരായ മീനയും ഖുശ്ബുവുമാണ്. എട്ടുപെട്ടി രാജ എന്ന സിനിമയിൽ മൂവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. എല്ലാവരേയും പിറന്നാളിന് ക്ഷണിച്ചിരുന്നുവെങ്കിലും മീനയും ഖുശ്ബുവും വരുമെന്ന് താരം പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഇരുവരുടെയും സർപ്രൈസ് എൻട്രി നെപ്പോളിയനും കുടുംബത്തിനും വലിയ സന്തോഷം നൽകി.

രണ്ടുപേരും വന്നതിന് നന്ദി അറിയിച്ച് നെപ്പോളിയൻ കുറിപ്പ് പങ്കിട്ടിരുന്നു. നമ്മുടെ പ്രിയപ്പെട്ട നായികമാരായ ഖുശ്ബുവും മീനയും എന്റെ 60-ാം ജന്മദിനത്തിന് അമേരിക്കയിലെ എന്റെ നാഷ്‌വില്ല വന്ന് എന്നെ ഒസർപ്രൈസായി സന്ദർശിച്ചു. ശരിക്കും വണ്ടർഫുൾ അനുഭവമായിരുന്നു... ഇരുവർക്കും ഞാൻ നന്ദി പറയുന്നുവെന്നാണ് ചിത്രം പങ്കുവെച്ച് നെപ്പോളിയൻ കുറിച്ചത്.

More from Filmibeat

Read more about: tamil actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X