എന്തു കോലം കെട്ടലാണ് തള്ളേ, മുത്തശ്ശി മോഡേണ്‍ ഡ്രസ്സിട്ടതാണോ? നടി മീനയെ പരിഹസിച്ച് സൈബര്‍ ലോകം

നടി മീന വീണ്ടും മലയാളത്തില്‍ നായികയായി അഭിനയിക്കുകയാണ്. ആനന്ദപുരം ഡയറീസ് എന്ന പേരില്‍ റിലീസിനൊരുങ്ങുന്ന ചിത്രത്തിലൂടെ വേറിട്ട കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ നടി കേരളത്തിലുടനീളം എത്തിയിരുന്നു. പല വേദികൡും പ്രത്യക്ഷപ്പെട്ട നടി തന്റെ സിനിമയെ കുറിച്ച് സംസാരിച്ചു.

എന്നാല്‍ നടി ആദ്യം വന്നത് തന്നെ ജീന്‍സും ടീഷര്‍ട്ടും ധരിച്ചാണ്. നീല നിറമുള്ള ടീ ഷര്‍ട്ടും വെള്ള ജീന്‍സും ധരിച്ച് പൊതുവേദിയിലേക്ക് എത്തിയ മീനയെ വ്യാപകമായി ആക്രമിക്കുകയാണ് സൈബര്‍ ലോകം. നടിയ്ക്ക് ചേരാത്ത വസ്ത്രമാണെന്നും ഈ പ്രായത്തിലും കോലം കെട്ടി നടക്കുകയാണെന്നുമൊക്കെ ചൂണ്ടി കാണിച്ച് കൊണ്ടാണ് വിമര്‍ശകര്‍ എത്തിയിരിക്കുന്നത്.

meena

'എന്തു കോലം കെട്ടലാണ് തള്ളേ. എന്റെ മുത്തശ്ശി മോഡേണ്‍ വസ്ത്രമിട്ടത് പോലെയുണ്ട്. വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ മീനയ്ക്ക് തീരെ സെന്‍സില്ല. നടിയായത് കൊണ്ട് കുറച്ചെങ്കിലും ഫാഷന്‍ സെന്‍സ് വേണ്ടേ. അതുമില്ല.

ശരീരത്തിന് യോജിച്ച വേഷം ഇട്ടിരുന്നെങ്കില്‍ ആള്‍ക്കാര്‍ ആരും കുറ്റം പറയില്ലായിരുന്നു. അത് ഇവര്‍ക്ക് നല്ല ഭംഗിയും ആയിരിക്കും. ഇത് എന്ത് കോലമാണ് ഇവര്‍ കെട്ടിയിരിക്കുന്നത്. ഇവരുടെ ലുക്ക് വളരെ തമാശയായി തോന്നുന്നു.' എന്നിങ്ങനെ മീനയെ കളിയാക്കി കൊണ്ടാണ് ഭൂരിഭാഗം കമന്റുകളും വന്നിരിക്കുന്നത്.

എന്നാല്‍ മലയാളത്തിലെ മറ്റുനടിമാരെക്കാളും വിജയിച്ചതും സൂപ്പര്‍താരപദവി അര്‍ഹിക്കുന്നതും നടി മീനയ്ക്കാണെന്ന് പറഞ്ഞ് ആരാധകരുമെത്തി. എല്ലാവരും ഒരുപാട് ഇഷ്ടപെടുന്ന നായിക. ഒരു നെഗറ്റീവും ആരെക്കൊണ്ടും പറയിപ്പിക്കാത്ത നടി.

അന്നും ഇന്നും എന്നും മീന ചേച്ചിയെ ആണ് ഏറ്റവും ഇഷ്ടം. ചേച്ചി ഇപ്പോഴും എളിമയോടെ സംസാരിക്കുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു. പഴയത് പോലെ തന്നെ ഇപ്പോഴും അതേ സുന്ദരി തന്നെ. നാല്‍പ്പത്തിയേഴാമത്തെ വയസ്സിലും ചേച്ചി വെറെ ലെവല്‍ ആണ്.

meena

മീന വളരെ ചെറുപ്പവും സുന്ദരിയുമാണ്. എല്ലാത്തരം വസ്ത്രങ്ങളും അവള്‍ക്ക് അനുയോജ്യമാണ്. വിദ്വേഷികള്‍ക്ക് അത് അംഗീകരിക്കാന്‍ കഴിയുന്നില്ല എന്നതാണ് വസ്തുത. അവര്‍ അസൂയയുടെ കൊടുമുടിയിലേക്ക് എത്തിയിരിക്കുകയാണ്.

ചെറിയ പ്രായത്തില്‍ തന്നെ അതായത് ഏതാണ്ട് 20-22 വയസ്സില്‍ തന്നെ കരിയറിന്റെ പീക്ക് കണ്ട നടിയാണ് മീന. എങ്കിലും വളരെ സിംപിളായിട്ടുള്ള വ്യക്തി കൂടിയാണ് അവര്‍. ദക്ഷിണേന്ത്യയിലെ എല്ലാ സൂപ്പര്‍ താരങ്ങള്‍ക്കുമൊപ്പം അവരുടെ ജോഡിയായി അഭിനയിച്ച ഏക നായിക. യുവ നായികമാര്‍ക്ക് മീന ശരിക്കും ഒരു മാതൃകയാണ്. നടിമാരില്‍ വെച്ച് എനിക്ക് ഇഷ്ടപെട്ട നടി മീനയാണ്. തീരെ ജാഡ ഇല്ല. എല്ലാവരോടും എളിമയില്‍ സംസാരിക്കുന്ന ആളുമാണ്

പ്ലാസ്റ്റിക് സര്‍ജറിയോ കോസ്‌മേറ്റിക് സര്‍ജറിയോ ഇല്ലാതെ തന്നെ ദൈവം അനുഗ്രഹിച്ചു നല്‍കിയ പ്രകൃതി സൗന്ദര്യമാണ് നടിയുടേത്. നാല് ഭാഷകളില്‍ സൂപ്പര്‍താരമായി ഒരുപോലെ അഭിനയിച്ചിട്ടുള്ള മീനയാണ് ശരിക്കും ലേഡി സൂപ്പര്‍ സ്റ്റാര്‍.. എന്നിങ്ങനെ നടിയെ കുറിച്ച് നിരവധി കമന്റുകളാണ് വരുന്നത്.

നാല് വയസ് മുതല്‍ അഭിനയിച്ച് തുടങ്ങിയ നടി മീന ഇപ്പോഴും സിനിമയില്‍ നായികയായി തിളങ്ങി നില്‍ക്കുകയാണ്. കഴിഞ്ഞ വര്‍ഷം നടിയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ മരിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇതിന് ശേഷമാണ് നടിയെ ചുറ്റിപ്പറ്റി ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്ന് വന്നത്. എന്നാല്‍ എതിര്‍പ്പുകളും വിമര്‍ശനവും വകവെക്കാതെ അഭിനയത്തില്‍ സജീവമാവുകയാണ് മീനയിപ്പോള്‍.

More from Filmibeat

Read more about: meena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X