»   » മോഹന്‍ലാലിന്റെ ഭാഗ്യനായികയ്ക്ക് പിറന്നാള്‍, തൊട്ടതെല്ലാം പൊന്നാക്കിയ ഹിറ്റ് ജോഡികള്‍!

മോഹന്‍ലാലിന്റെ ഭാഗ്യനായികയ്ക്ക് പിറന്നാള്‍, തൊട്ടതെല്ലാം പൊന്നാക്കിയ ഹിറ്റ് ജോഡികള്‍!

Posted By: Nihara
Subscribe to Filmibeat Malayalam

തൊട്ടതെല്ലാം പൊന്നാക്കിയ താരജോഡികള്‍. ചുരുക്കം ചിത്രങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ചെയ്ത ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റ്. എല്ലാത്തിലുമുപരി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡി പദവിയും. മോഹന്‍ലാല്‍ മീന താരജോഡിയെ ഇഷ്ടപ്പെടാത്ത പ്രേക്ഷകര്‍ വിരളമായിരിക്കും. മോഹന്‍ലാലിന്റെ ഭാഗ്യനായിക കൂടിയായ താരം ഇന്ന് പിറന്നാള്‍ ആഘോഷിക്കുകയാണ്. ബോക്‌സോഫീസില്‍ തരംഗമായി മാറിയ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളിലാണ് ഇവര്‍ അവസാനമായി ഒരുമിച്ചെത്തിയത്.

വര്‍ണ്ണപ്പകിട്ട്, ഉദയനാണ് താരം, ചന്ദ്രോത്സവം, തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച പ്രകടനമാണ് ഇരുവരും കാഴ്ച വെച്ചത്. തെന്നിന്ത്യന്‍ സിനിമയിലെ തന്നെ പ്രിയതാരമായ മീനയുടെ പിറന്നാളാണ് തിങ്കളാഴ്ച. പിറന്നാള്‍ ആഘോഷിക്കുന്ന താരത്തിന് നിരവധി പേര്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

മലയാളികളുടെ പ്രിയതാരം

തമിഴ്‌നാട്ടുകാരിയാണെങ്കിലും മലയാളികളുടെ പ്രിയതാരം കൂടിയാണ് മീന. ബാലതാരമായി തമിഴകത്ത് തുടക്കം കുറിച്ച താരത്തിനെ മലയാള സിനിമ ഏറ്റെടുക്കുകയായിരുന്നു.

84 ല്‍ ബാലതാരമായിമോഹന്‍ലാലിനൊപ്പം

32 വര്‍ഷങ്ങള്‍ക്ക് മുമ്പ്, 1984 ല്‍ റിലീസ് ചെയ്ത മനസ്സറിയാതെ എന്ന ചിത്രത്തിലാണ് ആദ്യമായി മീന മോഹന്‍ലാലിനൊപ്പം അഭിനയിച്ചത്. ബാലതാരമായിട്ടാണ് മീന ചിത്രത്തിലെത്തിയത്. സോമന്‍ അമ്പാട്ട് സംവിധാനം ചെയ്ത ചിത്രത്തില്‍ സറീന വഹാബായിരുന്നു ലാലിന്റെ നായിക.

ഹിറ്റ് ജോഡിയായി മാറി

വര്‍ണ്ണപ്പകിട്ടിലൂടെയാണ് മീനയും മോഹന്‍ലാലും പ്രേക്ഷകരുടെ ഇഷ്ടജോഡിയായി മാറിയത്. ഒളിമ്പ്യന്‍ അന്തോണി ആദം, ഫ്രണ്ട്‌സ്, ഡ്രീംസ്, രാക്ഷസരാജാവ്, മിസ്റ്റര്‍ ബ്രഹ്മചാരി, നാട്ടുരാജാവ്, ഉദയനാണ് താരം, ചന്ദ്രോത്സവം, കറുത്ത പക്ഷികള്‍, കഥ പറയുമ്പോള്‍, ദൃശ്യം, തുടങ്ങി നിരവധി സിനിമകളില്‍ ഇതിനോടകം തന്നെ മീന വേഷമിട്ടിട്ടുണ്ട്.

മോഹന്‍ലാലിനോടൊപ്പമുള്ള അഭിനയത്തെക്കുറിച്ച്

വര്‍ണ്ണപ്പകിട്ട്, മിസ്റ്റര്‍ ബ്രഹ്മചാരി, ഉദയനാണ് താരം, ദൃശ്യം,മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ ചിത്രങ്ങളിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. ലാലേട്ടനൊപ്പം അഭിനയിക്കുമ്പോള്‍ വളരെ കംഫര്‍ട്ടബിളാണെന്ന് മീന പറയുന്നു.

ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തി

ലഭിക്കുന്ന കഥാപാത്രം ഏതായാലും അങ്ങേയറ്റം മനോഹരമാക്കുന്ന അഭിനേത്രി കൂടിയാണ് മീന. നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ ചിത്രമായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളിലൂടെയാണ് താരം തിരിച്ചെത്തിയത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.

അമ്മയുടെ പിന്നാലെ മകളും

മോഹന്‍ലാലിന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിലെല്ലാം ഭാഗമാവാന്‍ ഈ താരത്തിനു കഴിഞ്ഞിട്ടുണ്ട്. മീനയുടെ പാത പിന്തുടര്‍ന്ന് മകള്‍ നൈനികയും ബാലതാരമായി സിനിമയില്‍ അരങ്ങേറിയിട്ടുണ്ട്.

English summary
Meena celebrates her birthday.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam