മീനയ്ക്ക് കോടികളുടെ സാമ്പത്തിക ബാധ്യത?; ടാക്സ് വെട്ടിക്കണം, കടബാധ്യതയുള്ളതായി പുറമെ പറയും; ബയൽവാൻ രം​ഗനാഥൻ!

പാതി മലയാളിയായ നടി മീന തമിഴിലും മലയാളത്തിലും ഒരുപോലെ സജീവമാണ്. നടി ജനിച്ചതും വളർന്നതുമെല്ലാം ചെന്നൈയിലാണ്. അതിനാൽ അറിയപ്പെടുന്ന താരമായി മാറിയപ്പോൾ സ്വന്തം വീട് കെട്ടിപ്പൊക്കിയതും തമിഴ്നാട്ടിലാണ്. എന്നിരുന്നാലും തായ് വഴി കേരളവുമായി ബന്ധമുള്ളതിനാൽ വീടിന് ഒരു കേരള ടച്ച് മീന നൽകിയിട്ടുണ്ട്. അമ്മയ്ക്കും മകൾക്കും ഒപ്പം വർഷങ്ങളായി ഇവിടെയാണ് മീനയുടെ താമസം.

ബാലഭാസ്കറിനെപോലെ രേണുവും അവരുടെ ഇരയാകും, സാമ്പത്തിക ഭദ്രതയുള്ള കരിഷ്മ എന്തിന് രേണുവിന്റെ മാനേജറായി?
ബാലഭാസ്കറിനെപോലെ രേണുവും അവരുടെ ഇരയാകും, സാമ്പത്തിക ഭദ്രതയുള്ള കരിഷ്മ എന്തിന് രേണുവിന്റെ മാനേജറായി?

എന്നാൽ കഴിഞ്ഞ കുറച്ച് ​ദിവസങ്ങളായി ആ വീട് മീന വിദേശികൾക്ക് വിറ്റുവെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. പത്ത് കോടി രൂപയ്ക്ക് പണിത വീട് നൂറ് കോടിക്ക് വിറ്റുവെന്നാണ് റിപ്പോർട്ടുകൾ. കടബാധ്യതകളാണ് തീരുമാനത്തിന് പിന്നിലെന്നും പ്രചരിച്ചിരുന്നു. വിഷയത്തിൽ തനിക്ക് അറിയാവുന്ന കാര്യങ്ങൾ പങ്കുവെയ്ക്കുകയാണ് ബയൽവാൻ രം​ഗനാഥൻ.

actress meena

ലോൺ എടുത്താണ് വീട് വെച്ചതെന്നും ടാക്സ് കുറഞ്ഞ് കിട്ടാനുള്ള ശ്രമം കൂടി ഈ നീക്കത്തിന് പിന്നിൽ കാണുമെന്നും ബയൽവാൻ രം​ഗനാഥൻ പറയുന്നു. എല്ലാവരും പറയും പണം എന്തിലെങ്കിലും നിക്ഷേപിക്കാൻ ആ​ഗ്രഹിക്കുമ്പോൾ അത് ഭൂമി വാങ്ങിക്കൊണ്ടായിരിക്കണമെന്ന്. നിലം വാങ്ങി ഇട്ടാൽ അതൊരിക്കലും വെറുതെയാകില്ല. ഭൂമിക്ക് വില ഉയരുകയേ ചെയ്യു.

അതുപോലെ മീന ആദ്യ കാലങ്ങളിൽ പണിതതാണ് അടുത്തിടെ വിറ്റുവെന്ന് പറയപ്പെടുന്ന വീട്. ട്രെഡീഷണൽ ലുക്കിൽ പണിത വീടാണ്. എല്ലാ പണവും ഇൻവെസ്റ്റ് ചെയ്തുവെന്ന രീതിയിൽ നടിമാർ കാണിക്കില്ല. കാരണം ടാക്സ് കുറഞ്ഞ് കിട്ടും. അതുകൊണ്ട് തന്നെ സാമ്പത്തിക ബാധ്യതയുള്ളതായും പുറത്ത് പറഞ്ഞ് പരത്തും. രാഷ്ട്രീയക്കാരും ഇതേ രീതിയാണല്ലോ പിന്തുടരുന്നത്.

വിനീഷ് എന്നേ എനിക്കറിയുള്ളൂ! പോയെന്ന് കേട്ടപ്പോൾ ഷോക്കായി! സങ്കടം പങ്കിട്ട് ദീപ ജയൻ
വിനീഷ് എന്നേ എനിക്കറിയുള്ളൂ! പോയെന്ന് കേട്ടപ്പോൾ ഷോക്കായി! സങ്കടം പങ്കിട്ട് ദീപ ജയൻ

മീന പത്ത് കോടി ലോൺ എടുത്താണ് വീട് പണിതത് എന്നത് സത്യമാണ്. വിദേശികൾ വീട് കാണാനായി വന്നിരുന്നു. അവർക്ക് അത് ഇഷ്ടപ്പെടുകയും ചെയ്തു. നൂറ് കോടിക്ക് അവരത് വാങ്ങി. മീനയുടെ വീട് സ്വന്തമാക്കി എന്നത് പെരുമയാണല്ലോ. വീട് വിറ്റുവെന്നത് മീന തന്നെയാണ് ചിലരോട് പറഞ്ഞത്. ടാസ്ക് കൊടുക്കണം. അത് മീന കൊടുത്ത് കാണും. ഭർത്താവില്ലാത്ത സ്ത്രീയാണ്. ഒരു മകൾ വളർന്ന് വരുന്നുണ്ട്. എന്നി‌ട്ടും ഇത്തരം കാര്യങ്ങളെല്ലാം പങ്കുവെയ്ക്കുന്നുണ്ട്.

വിജയ് സ്വത്തിൽ ചിലത് വിറ്റുവെന്ന് കേട്ടതും സത്യമാണ്. രാഷ്ട്രീയ പാർട്ടി ആരംഭിച്ച് കഴിഞ്ഞാൽ തീർച്ചയായും ഒരുപാട് ചിലവ് വരും. ശരത് കുമാർ പാർട്ടി ആരംഭിച്ചിരുന്നു. പിന്നീട് അത് വേണ്ടെന്ന് വെച്ചു. കമൽഹാസനും പാർട്ടി ആരംഭിച്ചിരുന്നു. ഇപ്പോൾ ആ പാർട്ടി അത്ര സജീവമല്ലല്ലോ. രാഷ്ട്രീയ പാർട്ടി നിലനിർത്തിക്കൊണ്ട് പോവുക എന്നത് ചിലവ് തന്നെയാണ്.

actress meena

ദിവസവും ചിലവ് കൂടുകയല്ലാതെ കുറയില്ല. അതുകൊണ്ടാണ് പലരും സ്വന്തം പാർട്ടി വേണ്ടെന്ന് വെയ്ക്കുന്നത് എന്നും ബയൽവാൻ രം​ഗനാഥൻ പറഞ്ഞു. എക്സ് പ്ലാറ്റ്ഫോമുകളിലും ചില തമിഴ് മാധ്യമങ്ങളിലുമാണ് മീന വീട് വിറ്റുവെന്നത് സംബന്ധിച്ച് വാർത്ത പ്രചരിച്ചത്. എന്നാൽ മീന എവിടെയും ഇതുമായി ബന്ധപ്പെട്ട് ഒരു സ്ഥിരീകരണം നൽകിയിട്ടില്ല. നടിയുടെ സോഷ്യൽ മീഡിയ പേജിലും ഇതേക്കുറിച്ച് ഒരു ചെറിയ സൂചന പോലുമില്ല.

മീന, ഭർത്താവ് സാഗർ, മകൾ നൈനിക എന്നിവർ ഒന്നിച്ച് താമസിച്ച വീടാണിത്. വിശാലമായ ലോൺ വീടിന് ചുറ്റുമുണ്ട്. വലിയ കോമ്പൗണ്ടിനുള്ളിലാണ് പാരമ്പര്യത്തിന്റെ പ്രൗഢിയുള്ള വീട് നിലകൊള്ളുന്നത്. തമിഴ്നാട്ടിൽ ഒരു മിനി കേരളം എന്ന് തോന്നിപ്പോകും മീനയുടെ വീടിന്റെ കോമ്പൗണ്ടിലേക്ക് കയറി കഴിഞ്ഞാൽ.

എല്ലാമെല്ലാമായ അച്ഛൻ മരിച്ചിട്ട് മൂന്ന് വർഷങ്ങൾ, എങ്ങനെ ക്യാപ്ഷൻ ചെയ്യണമെന്നറിയില്ല; അഭിരാമി സുരേഷ്
എല്ലാമെല്ലാമായ അച്ഛൻ മരിച്ചിട്ട് മൂന്ന് വർഷങ്ങൾ, എങ്ങനെ ക്യാപ്ഷൻ ചെയ്യണമെന്നറിയില്ല; അഭിരാമി സുരേഷ്

തടിയിൽ കൊത്തിയെടുത്ത തൂണുകൾ, വിശാലമായ അങ്കണം, കൊട്ടാരത്തിന് സമാനമായ ഡിസൈൻ, തഞ്ചാവൂർ ശിൽപ്പങ്ങൾ എന്നിവയാണ് വീടിന്റെ പ്രധാന സവിശേഷത. മീനയുടെ ഭർത്താവ് വിദ്യസാ​ഗർ 2022ലാണ് മരിച്ചത്.

Read more about: meena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X