മീനയുടെ അമ്മ ചില്ലറക്കാരിയല്ല, മകളുടെ ഭാവിയിൽ തീരുമാനമോ; ടെസ്റ്റുകളിൽ മീന പാസായെന്ന് ആലപ്പി അഷ്റഫ്

കഴിഞ്ഞ ദിവസമാണ് നടി മീന ബിജെപിയിൽ ചേരുന്നെന്ന അഭ്യൂഹങ്ങൾ വ്യാപകമായി പ്രചരിച്ചത്. മീനയോ നടിയുടെ അടുത്ത വൃത്തങ്ങളോ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ലെങ്കിലും തമിഴ് മാധ്യമങ്ങളിൽ ഇതേക്കുറിച്ച് സജീവ ചർച്ച നടക്കുന്നുണ്ട്. മീനയെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ സംവിധായകൻ ആലപ്പി അഷ്റഫ്. മീന രാഷ്ട്രീയത്തിൽ വരുമെന്ന അഭ്യൂഹങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഇദ്ദേഹം സ്വന്തം യൂട്യൂബ് ചാനലിൽ നടിയെക്കുറിച്ച് സംസാരിച്ചത്.

മീന അഭിനയിച്ച ഒരു മലയാള സിനിമയും ബോക്സ് ഓഫീസിൽ തകർന്ന‌ടിഞ്ഞിട്ടില്ല. സിനിമ അവർക്ക് ഭാ​ഗ്യം സമ്മാനിച്ചെങ്കിലും ദാമ്പത്യ ജീവിതത്തിൽ ഭാ​ഗ്യം അവർക്കാപ്പമായിരുന്നില്ല. ഭർത്താവ് വിദ്യസാ​ഗർ അസുഖ ബാധിതനായി 48ാമത്തെ വയസിൽ മീനയ്ക്ക് തീരാ ദുഖവും നൽകി കടന്ന് പോയി. കൊവിഡ് ബാധിച്ച അദ്ദേഹത്തിന് ശ്വാസകോശ സംബന്ധമായ അസുഖം കൂടി ബാധിച്ചപ്പോഴാണ് മരണം സംഭവിച്ചത്. അവർക്ക് നെെനിക എന്ന മകളുമുണ്ട്.

Meena

ഭർത്താവ് മരിച്ച ആളെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുകയെന്നത് ചിലരുടെ വിനോദമാണല്ലോ. തമിഴ് സിനിമാ ലോകത്ത് പൊട്ടിപ്പുറപ്പെട്ട ​ഗോസിപ്പുകളെ മീന പുച്ഛത്തോടെ അവ​ഗണിക്കുകയാണ് ചെയ്തത്. വെറുക്കപ്പെട്ടവർ എന്നും വെറുപ്പ് തന്നെ പ്രചരിപ്പിച്ച് കൊണ്ടിരിക്കും. വിഡ്ഢികൾ എന്നും വിഡ്ഢികളായിരിക്കും എന്നാണ്. മീനയുടെ കുടുംബ സുഹൃത്താണ് എൽ മുരുകനെന്ന ഇപ്പോഴത്തെ കേന്ദ്രമന്ത്രി.

തമിഴ്നാട്ടുകാരായ ആ ബന്ധുവും ഭാര്യയും കുട്ടികളും മീനയു‌ടെ കടുത്ത ആരാധകരാണ്. കഴിഞ്ഞ പൊങ്കൽ ദിനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന പൊങ്കൽ ആഘോഷത്തിലേക്ക് അവർ മീനയെ ഡൽഹിയിലേക്ക് ക്ഷണിച്ചു. ആ ക്ഷണം സ്വീകരിച്ച് മീന ഡൽഹിയിൽ എത്തി. കൂടെ കൊറിയോ​ഗ്രാഫർ കല മാസ്റ്ററും ഉണ്ടായിരുന്നു.

Meena  Alleppey Ashraf

പ്രധാനമന്ത്രി മോഡിയോടൊപ്പം മീന ആ ഫങ്ഷനിൽ പങ്കെടുത്തു. ഉപരാഷ്ട്രപതിയെ കണ്ടു. ഇതോടെ മീന ബിജെപിയിൽ ചേരുന്നെന്ന് മാധ്യമങ്ങളിൽ വാർത്ത വന്നു. ബിജെപി നടത്തിയ ടെസ്റ്റുകളിലെല്ലാം മീന പാസായെന്നും പറയപ്പെടുന്നു. ആയതിനാൽ അവരെ അടുത്ത മന്ത്രിസഭാ പുനസംഘടനയിൽ സഹമന്ത്രിയാക്കാൻ തമിഴ് തെലുങ്ക് മാധ്യമങ്ങൾ വാർത്തകൾ പ്രചരിപ്പിച്ചു. വാർത്ത സത്യമാണെന്ന് ചിലരെങ്കിലും കരുതുന്നതിന് കാരണമുണ്ട്. മീനയുടെ അമ്മ പക്ക രാഷ്ട്രീയക്കാരിയായിരുന്നല്ലോ. മീനയെ നിയന്ത്രിച്ചിരുന്നത് അമ്മയായിരുന്നത് കൊണ്ട് അത് സംഭവിച്ച് കൂടായ്കയില്ല. ഇപ്പോൾ മീന അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്നാണ് നടിയു‌ടെ ബന്ധുക്കളിൽ നിന്നും തനിക്കറിയാൻ കഴിഞ്ഞതെന്നും ആലപ്പി അഷ്റഫ് പറയുന്നു.

മീനയുടെ കുടുംബത്തെക്കുറിച്ചും ആലപ്പി അഷ്റഫ് സംസാരിക്കുന്നുണ്ട്. മീനയുടെ അമ്മ ഒരു അടിയുറച്ച കോൺ​ഗ്രസ് രാഷ്ട്രീയ പ്രവർത്തകയായിരുന്നു. അന്നത്തെ തമിഴ്നാട്ടിലെ കോൺ​ഗ്രസ് നേതാവായിരുന്ന മൂപ്പനാരുടെ കൂടെ കോൺ​ഗ്രസിൽ പ്രവർത്തിച്ചയാൾ. കണ്ണൂർ സ്വദേശിയായ മലയാളിയാണ് അമ്മ. ചെറുപ്പത്തിലേ തമിഴ്നാട്ടിലേക്ക് ചേക്കേറിയവർ. മീനയുടെ പിതാവ് ദുരെെരാജ് തെലുങ്കനാണ്. മലയാളത്തിൽ ഒരു കാലത്ത് ആക്ഷൻ ഹീറോയിനായിരുന്ന രാജ കോകില മീനയുടെ അമ്മയുടെ സ്വന്തം സഹോദരിയാണ്.

രാജകോകിലയെ വിവാഹം ചെയ്തത് ക്യാമറമാനും ആക്ഷൻ സിനിമകളുടെ സംവിധായകനുമായ ക്രോസ് ബെൽറ്റ് മണിയാണ്. സത്യനെ വെച്ച് ക്രോസ് ബെൽറ്റ് എന്ന സിനിമ സംവിധാനം ചെയ്തത് കൊണ്ടാണ് ഈ പേര് അദ്ദേഹത്തിന് വന്നത്. ആദ്യകാലത്ത് നല്ല സിനിമകൾ എടുത്തിരുന്ന അദ്ദേഹം പിൽക്കാലത്ത് മസാല സിനിമകളുടെ സംവിധായകനായി. പെൺപട, പെൺപുലി, പട്ടാളം ജാനകി തുടങ്ങിയ സിനിമകൾ. ആ ചിത്രങ്ങളിൽ പലതിലെയും നായിക രാജകോകിലയായിരുന്നെന്നും ആലപ്പി അഷ്റഫ് പറയുന്നു.

Read more about: meena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X