For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്നോടൊന്നും പറഞ്ഞിട്ടില്ല; ദൃശ്യം മൂന്നാം ഭാ​ഗത്തെ പറ്റി കേട്ടു; അന്ന് ഞാൻ വേണമെന്ന് നിർബന്ധമായിരുന്നു'

  |

  മലയാളികൾക്ക് സുപരിചിതയായ നടിയാണ് മീന. തെന്നിന്ത്യൻ സിനിമകളിലൊന്നാകെ ഒരു കാലത്ത് നിറഞ്ഞ് നിന്ന നായിക നടി ആയിരുന്നു മീന. വിവാഹ ശേഷം കുറച്ച് കാലം അഭിനയത്തിൽ നിന്ന് വിട്ട് നിന്നെങ്കിലും രണ്ടാം വരവ് മീന ​ഗംഭീരമാക്കി. ആദ്യ കാലത്തെ പോലെ തന്നെ ഹിറ്റ് സിനിമകളുടെ ഭാ​ഗമാവാൻ മീനയ്ക്ക് സാധിച്ചു. പ്രത്യേകിച്ചും മലയാളത്തിൽ ആണ് മീനയ്ക്ക് ഈ നേട്ടം സാധ്യമായത്.

  Also Read: 'ആരോ​ഗ്യനില തൃപ്തികരമല്ല‌... ആശുപത്രിയിലാണ്... എല്ലാവരുടേയും പ്രാർഥന വേണം'; കുറിപ്പുമായി നടി സുമ ജയറാം!

  ദൃശ്യം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങി നിരവധി ഹിറ്റ് സിനിമകൾ രണ്ടാം വരവിൽ മീനയെ തേടി എത്തി. ദൃശ്യം ആണ് മീനയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്ന്. മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സിനിമയിൽ റാണി എന്ന പ്രധാനപ്പെട്ട വേഷമാണ് മീന ചെയ്തത്. ദൃശ്യം രണ്ടാം ഭാ​ഗത്തിലും മീന അഭിനയിച്ചു.

  Also Read: 'എരിവുള്ള മരുന്ന് ഏത് മധുരത്തിൽ മുക്കി കൊടുക്കണമെന്ന് അറിഞ്ഞിരിക്കണം'; കസബയേയും പുഴുവിനേയും കുറിച്ച് പാർവതി

  ഇപ്പോഴിതാ തന്റെ സിനിമാ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മീന. 'ഇത്ര വർഷം കരിയറിൽ നിൽക്കാൻ പറ്റിമെന്ന് കരുതിയില്ല. വിവാഹ ശേഷം സിനിമകൾ ലഭിക്കില്ലെന്നാണ് കരുതിയത്. അപ്പോഴും അവസരങ്ങൾ വന്നു. ​ഗർഭിണി ആയപ്പോൾ ബ്രേക്ക് എടുത്തു. കുഞ്ഞ് ജനിച്ച ശേഷം അവസരങ്ങളേ ലഭിക്കില്ലെന്ന് കരുതി. പക്ഷെ ആശ്ചര്യമെന്നോണം അതിന് ശേഷവും അവസരങ്ങൾ വന്നു. അപ്പോഴാണ് ദൃശ്യം വന്നത്'

  'ദൃശ്യത്തിന്റെ ആളുകളോട് സിനിമ ചെയ്യുന്നില്ല എന്നായിരുന്നു പറഞ്ഞത്. മകൾക്ക് അന്ന് രണ്ട് വയസായിരുന്നു. പക്ഷെ അവർ എല്ലാ സൗകര്യങ്ങളും തന്നു. മറ്റൊരാളെക്കുറിച്ച് ചിന്തിക്കാനാവില്ലെന്ന് പറഞ്ഞു. ലാൽ സാറിനെയും ആശിർവാദ് സിനിമാസിനെയും നന്നായി അറിയാം. സിനിമ മലയാളത്തിൽ വലിയ വിജയം ആവുമെന്ന് അറിയാമായിരുന്നു. പക്ഷെ ഇത്ര വലിയ ഹിറ്റാവുമെന്ന് കരുതിയില്ല'

  'ദൃശ്യം മൂന്നാം ഭാ​ഗത്തെ പറ്റി കേട്ടിട്ടുണ്ട്. പ്രൊഡക്ഷൻ സൈഡിൽ നിന്നും ഇതുവരെ അറിയിപ്പൊന്നും വന്നിട്ടില്ല. ഇപ്പോൾ അവർ റാം എന്ന സിനിമയുടെ തിരക്കിലാണ്. അതിന് ശേഷം ഉണ്ടാവുമോ എന്ന് അറിയില്ല. മൂന്നാം ഭാ​ഗത്തിൽ എക്സൈറ്റ്മെന്റുണ്ട്'

  'ഒരു വശത്ത് ഭയവുമുണ്ട്. രണ്ടാം ഭാ​ഗത്തിലും ആ ഭയം ഉണ്ടായിരുന്നു. ദൃശ്യത്തിന് വലിയ പേരിരിക്കുമ്പോൾ അതിനേക്കാൾ നന്നായി അടുത്ത ഭാ​ഗം എടുക്കണമെന്നുണ്ടായിരുന്നു. ആ ഭയം ഇനിയും തുടരും,' മീന പറഞ്ഞു. വികടൻ ചാനലിനോടാണ് പ്രതികരണം.

  ദൃശ്യം 3 സിനിമ അടുത്തിടെയാണ് ജീത്തു ജോസഫ് പ്രഖ്യാപിച്ചത്. അതേസമയം ദൃശ്യത്തിൽ അഭിനയിക്കുമ്പോൾ മീന കാണിച്ച നിർബന്ധത്തെക്കുറിച്ച് ജീത്തു ജോസഫ് അടുത്തിടെ സംസാരിച്ചിരുന്നു. നാട്ടിൻ പുറത്ത്കാരിയായ റാണി എന്ന കഥാപാത്രത്തിന് അത്ര മേക്കപ്പ് ആവശ്യമായിരുന്നില്ല.

  മീനയോട് ഇക്കാര്യം പറഞ്ഞെങ്കിലും മേക്കപ്പ് അധികം ഒഴിവാക്കാൻ നടി തയ്യാറായില്ല. ക്ലെെമാക്സിലെ ക്ലിവേജ് ഷോട്ട് പറ്റില്ലെന്ന് അവസാന നിമിഷമാണ് മീന പറഞ്ഞതെന്നും ജീത്തു ജോസഫ് അടുത്തിടെ പറഞ്ഞിരുന്നു. കൂമൻ ആണ് ജീത്തു ജോസഫിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ആസിഫ് അലി ആയിരുന്നു നായകൻ. റാം ആണ് ജീത്തു ജോസഫിന്റെ ഷൂട്ട് നടന്ന് കൊണ്ടിരിക്കുന്ന സിനിമ.

  Read more about: meena
  English summary
  Meena Not Yet Informed About Drishyam Movie Third Part; Actress Reveals Story Behind Her Casting
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X