'അത്രയേറെ ഇഷ്ടമായിരുന്നു, ആ നടന് കല്യാണമാണെന്ന് അറിഞ്ഞപ്പോൾ ഹൃദയം തകർന്നു; മമ്മൂക്കയോട് വഴക്കിട്ടതിന് കാരണം'

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടിയാണ്. മീന തൊണ്ണൂറുകളിലെ താര റാണിയായിരുന്ന മീനയ്ക്ക് ഇന്നും തന്റെതായ സ്ഥാനം സിനിമാ ലോകത്തുണ്ട്. അഭിനയിക്കുന്ന സിനിമകളിൽ ഭൂരിഭാ​ഗവും ഹിറ്റാകുന്നതിനാൽ ഭാ​ഗ്യനായികയായി ഒരു കാലഘട്ടത്തിൽ മീന അറിയപ്പെട്ടു. തമിഴിലെയും തെലുങ്കിലെയും തിരക്കുകൾ കുറഞ്ഞ് കൊണ്ടിരിക്കെ മലയാളത്തിൽ നടി തുടരെ സിനിമകൾ ചെയ്തു. ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾ മീനയ്ക്ക് മലയാളത്തിൽ നിന്ന് ലഭിച്ചിട്ടുണ്ട്.

വിവാഹം കഴിഞ്ഞ് സിനിമാ രം​ഗത്തേക്ക് തിരിച്ച് വന്നപ്പോഴും മീനയ്ക്ക് മികച്ച അവസരങ്ങൾ ലഭിച്ചത് മലയാളത്തിൽ നിന്നാണ്. ദൃശ്യം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങിയ ഹിറ്റ് സിനിമകളുടെ ഭാ​ഗമാകാൻ മീനയ്ക്ക് കഴിഞ്ഞു. ഉറങ്ങാൻ പോലും ആവശ്യത്തിന് സമയം ലഭിക്കാതെ സിനിമകൾ ചെയ്ത കാലഘട്ടം മീനയ്ക്ക് ഉണ്ടായിരുന്നു. എന്നാൽ അക്കാലത്ത് നടിയുടെ പേര് ​ഗോസിപ്പുകളിൽ അധികം വന്നിട്ടില്ല. മീനയുടെ അമ്മ മകളുടെ പ്രതിച്ഛായയിൽ അക്കാലത്ത് വലിയ ശ്രദ്ധ കൊടുത്തിരുന്നു. മീനയെ കരിയറിൽ ശ്രദ്ധയോ‌ടെ മുന്നോട്ട് കൊണ്ട് പോയത് അമ്മയാണ്.

Meena

കരിയറിലെ തിരക്കേറിയ സമയത്ത് നടൻ ​ഹൃതിക് റോഷനെ നേരിട്ട് കണ്ടതിനെക്കുറിച്ച് മീന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. താൻ ഹൃതികിന്റെ കടുത്ത ആരാധികയാണെന്ന് മീന തുറന്ന് പറഞ്ഞു. എന്നാൽ നേരിട്ട് കണ്ടപ്പോൾ തനിക്ക് വിഷമം തോന്നിയെന്നും മീന ചിരിയോടെ ഓർത്തു.

എന്റെ ഹൃദയം തകർന്ന ദിവസമാണത്. എനിക്കദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണ്. പക്ഷെ അദ്ദേഹത്തിന് കല്യാണമാണെന്ന് അറിഞ്ഞപ്പോൾ വിഷമം ആയി. അദ്ദേഹത്തിന്റെ ഡാൻസ് വളരെ ഇഷ്ടമാണ്. അദ്ദേഹത്തെ നേരിട്ട് കാണാൻ ഞാൻ വളരെ ത്രില്ലിലായിരുന്നു. പിന്നീട് വില്ലൻ സിനിമയുടെ ഷൂട്ടിന് ന്യൂസിലന്റിൽ വെച്ച് ഹൃതികിനെ കണ്ടിരുന്നെന്നും മീന തുറന്ന് പറഞ്ഞു.

Meena

നടൻ മമ്മൂട്ടിയെക്കുറിച്ചും മീന അന്ന് സംസാരിച്ചു. അദ്ദേഹം നന്നായി ഫോ‌ട്ടോ എടുക്കും. ഏതോ ഒരു ആർട്ടിസ്റ്റിന്റെ ഫോട്ടോ എടുത്ത് അവർ അത് സോഷ്യൽ മീഡിയയിൽ ഇട്ടു. നിങ്ങളുടെ കൂടെ ഇത്രയും സിനിമ ചെയ്തു എന്നിട്ടും എന്തുകാെണ്ടാണ് എന്റെ ഫോട്ടോ എടുക്കാത്തതെന്ന് ഞാൻ വഴക്കിട്ടു. അടുത്ത തവണ തീർച്ചയായും എടുക്കാമെന്ന് മമ്മൂക്ക പറഞ്ഞെന്നും മീന ചിരിയോടെ ഓർത്തു.

തന്റെ സുഹൃത്തായ രംഭയെക്കുറിച്ചും മീന സംസാരിച്ചു. രംഭ നല്ല കുക്കാണ്. മറ്റൊരാൾ കുക്ക് ചെയ്യുന്നത് രംഭയ്ക്ക് ഇഷ്ടമല്ല. കുടുംബത്തിനും മക്കൾക്കുമെല്ലാം അവൾ തന്നെ ഭക്ഷണം വെക്കും. ഞാൻ വരുന്ന വരെയും നീ അടുക്കളയിൽ കയറരുതെന്ന് ഭർത്താവ് ഇന്ദ്രൻ പറയും. പക്ഷെ അവൾ എപ്പോഴും കുട്ടികൾക്ക് എന്തെങ്കിലും ഭക്ഷണം ഉണ്ടാക്കും. എനിക്കുള്ള ഇമേജി ഫാമിലി ​ഗേൾ ആയാണ്. പക്ഷെ എനിക്ക് കുക്കിം​ഗ് അറിയില്ല. എന്നാൽ രംഭ നേരെ ഓപ്പോസിറ്റാണ്. ​ഗ്ലാമർ ​ഗേൾ ഇമേജ്. എന്നാൽ അവൾ നല്ല പാചകക്കാരിയായെന്നും രംഭ വ്യക്തമാക്കി.

Read more about: meena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X