അങ്ങനെ ഒരിക്കലും ഞാനാകില്ല, വർഷങ്ങൾക്ക് മുമ്പ് മീന പറഞ്ഞത്; പിന്നീട് ജീവിതം മാറിമറിഞ്ഞപ്പോൾ
തെന്നിന്ത്യൻ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് നടി മീന. ഒരു കാലത്തെ താരറാണിയായിരുന്ന മീനയ്ക്ക് ഇന്നും സിനിമാ ലോകത്ത് തന്റേതായ സ്ഥാനമുണ്ട്. മലയാളത്തിൽ എക്കാലവും ശ്രദ്ധേയ വേഷങ്ങൾ മീനയ്ക്ക് ലഭിച്ചിട്ടുണ്ട്. തമിഴിലും തെലുങ്കിലും തുടരെ ഹിറ്റ് സിനിമകൾ ചെയ്ത് ഒരു ഘട്ടം കഴിഞ്ഞപ്പോഴാണ് മീന മലയാളത്തിൽ കൂടുതൽ സജീവമായത്. മീനയുടെ ജീവിതത്തിലും കരിയറിലും വലിയ സ്വാധീനം ചെലുത്തിയ ആൾ അമ്മ രാജ മല്ലികയാണ്. അമ്മയെക്കുറിച്ച് പഴയൊരു അഭിമുഖത്തിൽ മീന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
എന്റെ അമ്മ വളരെ ശക്തയായ സ്ത്രീയാണ്. ഇന്ന് ഞാൻ നടിയായി നല്ല പേര് വാങ്ങിയതിന് കാരണം അമ്മയാണ്. എന്നെ ശരിയായ പാതയിലേക്ക് കൊണ്ട് വന്നത് അമ്മയാണ്. ഞാൻ ഒരുപാട് ആരാധിക്കുന്ന ആളാണ്. ഒരുപാട് കഠിനാധ്വാനം ചെയ്തു. എനിക്ക് ആ വയസാകുമ്പോൾ അമ്മയെ പോലെയായിരിക്കുമെന്ന് തോന്നുന്നില്ല.

അത്രയും ഹാർഡ് വർക്കിംഗും ശക്തയുമാകില്ല ഞാൻ എന്നാണ് മീന പറഞ്ഞത്. വർഷങ്ങൾക്ക് മുമ്പ് കെെരളി ടിവിയിലാണ് മീന ഇക്കാര്യം പറഞ്ഞത്. വർഷങ്ങൾക്കിപ്പുറം അമ്മയെ പോലെ ശക്തയായ സ്ത്രീയായി മീനയും മാറി. ഭർത്താവിന്റെ മരണം മീനയെ ഉലച്ചിരുന്നു. വിഷമഘട്ടത്തെ അതിജീവിച്ച് മുന്നോട്ട് നീങ്ങുകയാണ് മീന.


Click it and Unblock the Notifications