അദ്ദേഹം മാത്രമായിരുന്നു ഏക ആൺ സുഹൃത്ത്, അമ്മയായിരുന്നു ശത്രു, എനിക്ക് കിട്ടാത്തത് അവളെങ്കിലും ആസ്വദിക്കട്ടെ!

കരിയറിലെ രണ്ടാമത്തെ വെബ് സീരിസായ സീക്രട്ട് സ്റ്റോറീസ്: റോസ്‌ലിൻ റിലീസിന് എത്താൻ പോകുന്നതിന്റെ ആവേശത്തിലാണ് നടി മീന. മലയാളത്തിൽ ഏറെ ആരാധകരുള്ള ​ഗാനരചയിതാവ് വിനായക് ശശികുമാർ തിരക്കഥാകൃത്തായി കൂടി അരങ്ങേറ്റം കുറിക്കുകയാണ് സീക്രട്ട് സ്റ്റോറീസ്: റോസ്‌ലിനിലൂടെ. ജിയോ ഹോട്ട്സ്റ്റാറിലൂടെ ഈ മാസം 27ന് സീരിസ് സ്ട്രീമിങ് ആരംഭിക്കും. ജീത്തു ജോസഫാണ് ഷോ റണ്ണർ.

അമ്മയെത്ര വലിയ താരമായിരുന്നെന്ന് അറിയാത്ത മക്കൾ; മഞ്ജുവിന്റെ സ്ഥിതി ശാലിനിക്കും?
അമ്മയെത്ര വലിയ താരമായിരുന്നെന്ന് അറിയാത്ത മക്കൾ; മഞ്ജുവിന്റെ സ്ഥിതി ശാലിനിക്കും?

സീരിസിന്റെ പ്രമോഷന്റെ ഭാ​ഗമായി നൽകിയ അഭിമുഖത്തിൽ തന്റെ പുതിയ വിശേഷങ്ങളും നാൽപത് വർഷത്തോളമായ സിനിമ ജീവിതത്തെ കുറിച്ചും മീന മനസ് തുറന്നു. പ്രായം അമ്പതിനോട് അടുത്തുവെങ്കിലും ഒമ്പതാം ക്ലാസുകാരിയുടെ അമ്മയാണെങ്കിലും ഇന്നും ചെറുപ്പം മീന കാത്തു സൂക്ഷിക്കുന്നുണ്ട്. ആന്റി എയ്ജിങ്ങിനെ കുറിച്ച് ചോദിച്ചപ്പോൾ നടിയുടെ മറുപടി ഇങ്ങനെയായിരുന്നു...

Actress Meena

എന്റെ ഉള്ളിൽ എപ്പോഴും ആ കുട്ടി ഉണ്ടെന്ന് എനിക്ക് പറയാൻ കഴിയും. ആ കുട്ടിയെ ഞാൻ എപ്പോഴും ജീവനോടെ നിലനിർത്താൻ ശ്രമിക്കുന്നുവെന്നതാണ്. സിനിമാ കരിയറിലെ എന്റെ ആദ്യ വിജയമായി ഞാൻ കാണുന്നത‍് അൻപുള്ള രജിനികാന്ത് സിനിമയാണ്. ആ സിനിമയ്ക്ക് തന്നെയാണ് ആദ്യമായി അവാർഡ് ലഭിച്ചതും. ബാലതാരമായിരുന്നതുകൊണ്ട് തന്നെ സ്കൂളിലെ സഹപാഠികളോടും ടീച്ചേഴ്സിനോടുമെല്ലാം പുരസ്കാരം വാങ്ങാൻ പോകുന്ന സന്തോഷം ആദ്യം തന്നെ പങ്കിട്ടിരുന്നു.

ആദ്യത്തെ പ്രണയത്തെ കുറിച്ച് ചോദിച്ചാൽ.... പ്രണയത്തിലാണ് ഞാൻ എന്ന് തന്നെ വളരെ വൈകിയാണ് തിരിച്ചറിഞ്ഞത്. പ്രണയം എന്നും എന്റെ പ്രൊഫഷനോടായിരുന്നു. ആദ്യത്തെ ആൺസുഹൃത്ത് ആരാണെന്ന് ചോദിച്ചാൽ എനിക്ക് കൂടുതൽ ഉള്ളത് പെൺ സുഹൃത്തുക്കളാണ്.

മറച്ചുവെച്ചതല്ല! സമയമാവട്ടെ എന്ന് കരുതി! ആറ് മാസമായി പറയാന്‍ വെച്ചിരുന്ന ആ സന്തോഷം പരസ്യമാക്കി അമൃത നായര്‍
മറച്ചുവെച്ചതല്ല! സമയമാവട്ടെ എന്ന് കരുതി! ആറ് മാസമായി പറയാന്‍ വെച്ചിരുന്ന ആ സന്തോഷം പരസ്യമാക്കി അമൃത നായര്‍

ആദ്യത്തെ ആൺ സുഹൃത്ത് ആരാണെന്ന് ചോദിച്ചാൽ ആലോചിച്ച് ഉത്തരം കണ്ടുപിടിക്കേണ്ടി വരും. എന്റെ ഭർത്താവ് സാ​ഗർ തന്നെയാണ് എന്റെ ആദ്യത്തെ ആൺ സുഹൃത്ത്. ആദ്ദേഹം എന്റെ ബെസ്റ്റ് ഫ്രണ്ട് തന്നെയായിരുന്നു. എന്റെ ആദ്യത്തെ ശത്രുവിനെ കുറിച്ച് ചോദിച്ചാൽ അമ്മയുടെ പേര് പറയേണ്ടി വരും.

നന്നായിട്ടുണ്ടെന്ന് അമ്മയുടെ വായിൽ നിന്നും കേൾക്കുക വളരെ പ്രയാസമാണ്. എല്ലാത്തിലും എന്തെങ്കിലുമൊക്കെ കുറവും പിഴവും അമ്മ കണ്ടുപിടിക്കും. ഇപ്പോൾ വരെയും എന്റെ ഏറ്റവും വലിയ വിമർശകയും അമ്മയാണ്. എന്തുകൊണ്ടാണ് അമ്മ എല്ലാത്തിലും ശ്ര​ദ്ധാലുവായിരിക്കുന്നതെന്ന് എനിക്ക് ഇപ്പോൾ മനസിലാകുന്നു. കാരണം ഞാനും ഇപ്പോൾ ഒരു അമ്മയാണ്. അതുകൊണ്ട് തന്നെ അമ്മയോട് എനിക്ക് ഇപ്പോൾ പരാതികൾ ഒന്നുമില്ല.

Actress Meena

ഓർത്തിരിക്കാൻ പാകത്തിനുള്ള അപമാനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ചിലയിടങ്ങളിൽ വെച്ച് ചമ്മേണ്ട അവസ്ഥകളൊക്കെ വന്നിട്ടുണ്ടെന്ന് മാത്രം. എനിക്ക് സമൂഹത്തിൽ കിട്ടിയ ആദ്യത്തെ അം​ഗീകാരം ബേബി മീന എന്ന ലേബലാണ്. എവിടെ പോയാലും ബേബി മീനയെന്ന് പറഞ്ഞാണ് ആളുകൾ സ്നേഹം പ്രകടിപ്പിക്കാൻ വരുന്നത്. അവിടെ മുതലാണ് എന്റെ സിനിമാ ജീവിതം ആരംഭിച്ചതും. മോൾക്ക് ഇപ്പോൾ പഠനത്തിൽ ശ്രദ്ധ കൊടുക്കാനാണ് കൂടുതൽ താൽപര്യം.

ഞാനൊക്കെ പഠിച്ച കാലവും ഇന്നത്തെ പഠന രീതികളും വളരെ വ്യത്യസ്തമാണ്. ‌മോളുടെ പ്രായത്തിലുള്ള കുട്ടികൾക്ക് ഏറെയും വെർച്വൽ ലേണിങ് ആണ് കൂടുതൽ. അഭിനയത്തിൽ സജീവമായാൽ ഷൂട്ടിങിന് പോകേണ്ടി വരും. ആ സമയങ്ങളിൽ സുഹൃത്തുക്കളേയും ടീച്ചേഴ്സിനേയും മിസ് ചെയ്യും. പിന്നെ വിദ്യാഭ്യാസമാണല്ലോ എല്ലാത്തിന്റെയും അടിസ്ഥാനം.

എനിക്ക് ആ ധൈര്യമില്ലായിരുന്നു! ഭാഗ്യം കൊണ്ടാണ് അവര്‍ക്ക് അതെല്ലാം കിട്ടിയത്! മഞ്ജു വാര്യരെക്കുറിച്ച് കാവ്യ
എനിക്ക് ആ ധൈര്യമില്ലായിരുന്നു! ഭാഗ്യം കൊണ്ടാണ് അവര്‍ക്ക് അതെല്ലാം കിട്ടിയത്! മഞ്ജു വാര്യരെക്കുറിച്ച് കാവ്യ

ഞാനോ എന്റെ കുട്ടിക്കാലം ആസ്വദിച്ചിട്ടില്ല. അവൾക്കെങ്കിലും അത് സാധ്യമാകട്ടെ. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണിപ്പോൾ. അവൾ വളരെ സ്ട്രോങ്ങായ കുട്ടിയാണ്. തനിക്ക് എന്താണ് വേണ്ടത് എന്നതിനെ കുറിച്ച് അവൾക്ക് വ്യക്തമായ ധാരണയുണ്ട്. ഇടയ്ക്ക് എനിക്ക് പോലും ചില കാര്യങ്ങൾ മോളാണ് പറഞ്ഞ് തരുന്നത്. ക്ലാരിറ്റിയും കോൺഫിഡൻസും എല്ലാമുള്ളവളാണ് മോൾ മീന കുടുംബവിശേഷങ്ങൾ പങ്കുവെച്ച് പറഞ്ഞു.

More from Filmibeat

Read more about: meena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X