അന്ന് മഞ്ജുവിന്റെ നമ്പർ വാങ്ങി വിളിച്ചു; അപ്പോഴാണ് അവരെ അടുത്തറിഞ്ഞത്; മീന പറയുന്നു

തൊണ്ണൂറുകളിൽ തരം​ഗം സൃഷ്ടിച്ച നടിമാരാണ് മഞ്ജു വാര്യരും മീനയും. മൂന്ന് വർഷം മാത്രമാണ് അന്ന് മഞ്ജു അഭിനയ രം​ഗത്തുണ്ടായിരുന്നത്. അതേസമയം മീന വർഷങ്ങളോളം അഭിനയ രം​ഗത്ത് സജീവമായി തുടർ‌ന്ന നടിയാണ്. മഞ്ജു സിനിമാ രം​ഗം വിട്ട ശേഷമാണ് മീനയെ മലയാള സിനിമയിൽ കൂടുതലായി കണ്ട് തുടങ്ങിയത്. 1997 ൽ വർണപകിട്ട് എന്ന ചിത്രത്തിലൂടെയാണ് നായിക നടിയായി മീന മലയാളത്തിൽ അരങ്ങേറുന്നത്. 1998 ൽ അഭിനയരം​ഗം വിട്ട് മഞ്ജു വാര്യർ വിവാഹ ജീവിതത്തിലേക്ക് കടന്നിട്ടുണ്ട്.

മീന നായികയായ ഫ്രണ്ട്സ് എന്ന ചിത്രത്തിലേക്ക് ആദ്യം നായികയായി പരി​ഗണിച്ചത് മഞ്ജു വാര്യരെയാണ്. എന്നാൽ നടി അഭിനയം നിർത്തിയതോടെ ഈ റോൾ മീനയിലേക്ക് എത്തുകയായിരുന്നു. മീനയും മഞ്ജുവും നല്ല സുഹൃത്തുക്കളാണെന്ന് മിക്കവർക്കും അറിയില്ല. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും ആരാധകർ കണ്ടിട്ടില്ല. ഇപ്പോഴിതാ തങ്ങളുടെ സൗഹൃദത്തെക്കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് മീനയും മഞ്ജു വാര്യരും.

Meena, Manju Warrier

‌ബിഹൈന്റ്വുഡ്സ് ടിവിയിൽ മീനയ്ക്ക് വേണ്ടി നടത്തിയ പ്രത്യേക പരിപാടിയിലാണ് ഇരുവരും മനസ് തുറന്നത്. 40 വർഷങ്ങൾ സിനിമാ രം​ഗത്ത് മീന മുൻനിരയിൽ തുടർന്നു എന്നത് ചെറിയ കാര്യമല്ലെന്ന് മഞ്ജു പറഞ്ഞു. വീഡിയോ സന്ദേശത്തിലൂടെയാണ് നടി മീനയെക്കുറിച്ച് സംസാരിച്ചത്. ഇത് കേട്ട മീന മഞ്ജുവുമായുള്ള അടുപ്പത്തെക്കുറിച്ച് സംസാരിച്ചു.

മഞ്ജുവിന് ലഭിച്ച കഥാപാത്രങ്ങൾ ഒരു ഭാഷയിലും എനിക്ക് ലഭിച്ചിട്ടില്ല. അത് ഞാൻ അവരോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. മഞ്ജുവിന്റെ പെർഫോമൻസ് അത്ഭുതകരമാണ്. അടുത്തിടെയാണ് ഞങ്ങൾ തമ്മിൽ അടുത്തിടപഴകിയത്. അതിന് മുമ്പ് ഷൂട്ടിം​ഗിനിടോയോ ഫംങ്ഷനുകളിലോ ആണ് കണ്ടിട്ടുള്ളത്. അവർ അസുരൻ ചെയ്തപ്പോൾ ഞാൻ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.

Meena, Manju Warrier

മലയാളം നടിയാണെന്ന് തോന്നില്ല, തമിഴ് നടിയെ പോലെ സിനിമയിൽ സംസാരിച്ചെന്ന് പറഞ്ഞു. തമിഴ് സംസാര ശൈലിയൊക്കെ നന്നായി ചെയ്തു. ഡബ്ബിം​ഗ് ചെയ്യുന്നത് നല്ല ധൈര്യം വേണം. കാരണം മറ്റൊരു ഭാഷയിൽ നിന്ന് വന്ന് ഡബ് ചെയ്യണമെങ്കിൽ അത് പെർഫെക്ട് ആയിരിക്കണം. കലാ മാസ്റ്റർക്ക് എന്നെയും മഞ്ജുവിനെയും അറിയാം.

കലാ മാസ്റ്ററോട് ഇതേക്കുറിച്ച് സംസാരിക്കവെ എന്റെ കൈയിൽ നമ്പറുണ്ട്, സംസാരിക്കുന്നോ എന്ന് ചോദിക്കുകയായിരുന്നു. ദയവായി തരൂ, ഞാനവരോട് സംസാരിക്കട്ടെ എന്ന് പറ‍ഞ്ഞു. ആ ഫോൺ കോളിലൂടെയാണ് ഞങ്ങൾ പരസ്പരം അടുത്തറിഞ്ഞത്. ഒരു തവണ മഞ്ജു എന്റെ വീട്ടിൽ വന്നിട്ടുണ്ട്. വളരെ സ്വീറ്റ് ആയ വ്യക്തിയാണ്. അവരുടെ പെർഫോമൻസ് തന്റെ വീട്ടുകാർക്കും ഇഷ്ടമാണെന്നും മീന പറഞ്ഞു.

മഞ്ജു വാര്യരുടെ ആദ്യ തമിഴ് ചിത്രമായിരുന്നു 2019 ൽ പുറത്തിറങ്ങിയ അസുരൻ. ധനുഷ് നായകനായ ചിത്രത്തിൽ പച്ചെയമ്മാൾ എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യർ അവതരിപ്പിച്ചത്. സിനിമയും മഞ്ജു ചെയ്ത കഥാപാത്രവും ഒരുപോലെ ശ്രദ്ധ നേടി. അജിത്ത് നായകനായ തുനിവ് ആണ് നടി അഭിനയിച്ച രണ്ടാമത്തെ തമിഴ് ചിത്രം. തുനിവും വൻ ഹിറ്റായി. മലയാളത്തേക്കാൾ തമിഴ് സിനിമകളിൽ നിന്നാണ് ഇന്ന് മഞ്ജുവിന് നല്ല കഥാപാത്രങ്ങൾ ലഭിക്കുന്നതെന്ന് പ്രേക്ഷകർക്ക് അഭിപ്രായമുണ്ട്.

ആയിഷ, വെള്ളരിപട്ടണം എന്നിവയാണ് മഞ്ജുവിന്റേതായി മലയാളത്തിൽ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ. രണ്ട് സിനിമകളും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. മറുവശത്ത് മീനയ്ക്ക് അടുത്തിടെ റിലീസുകളൊന്നുമില്ല. ദൃശ്യം 3 യാണ് ആരാധകർ കാത്തിരിക്കുന്ന മീനയുടെ മലയാള സിനിമ.

Read more about: meena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X