'ഗ്ലാമർ വേഷങ്ങൾ ചെയ്തില്ലായിരുന്നുവെങ്കിൽ കംഫർട്ട് ലെവൽ കടക്കില്ലായിരുന്നു'; ​ഗ്ലാമർ റോളുകളെ കുറിച്ച് നടി മീന!

കഴിഞ്ഞ മൂന്ന് ദശകത്തിലേറെയായി തെന്നിന്ത്യയിലെ മുൻനിര നായിക നടിയായി തിളങ്ങുകയാണ് മീന. ആറാമത്തെ വയസിൽ സിനിമയിലെത്തിയ മീന അഭിനേത്രിയെന്ന നിലയിൽ 40 വർഷം പൂർത്തിയാക്കിയത് അടുത്തിടെയാണ്. തൊണ്ണൂറുകളിൽ മലയാളത്തിൽ അടക്കം ഓടി നടന്ന് അഭിനയിക്കുകയായിരുന്നു മീന. മോഹൻലാൽ, മമ്മൂട്ടി, ബാലയ്യ, രജിനികാന്ത്, വെങ്കിടേഷ്, നാഗാർജുന തുടങ്ങി ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെയും സ്ഥിരം നായികയായിരുന്നു മീന.

ബാലതാരമായി അഭിനയത്തിലേക്ക് എത്തിയ മീന പിന്നീട് നായിക നടിയായി മാറുകയായിരുന്നു. ഒരുപിടി നല്ല മലയാള സിനിമകളുടെ ഭാ​ഗമായ മീന ഏറ്റവും അവസാനം മലയാളത്തിൽ ചെയ്ത് ശ്രദ്ധിക്കപ്പെട്ടത് ബ്രോ ഡാഡിയാണ്. നായികയായി തിളങ്ങി നിൽക്കുമ്പോഴായിരുന്നു മീനയുടെ വിവാഹം. ജന്മം കൊണ്ട് മലയാളി ആണെങ്കിലും മീന വളർന്നത് തമിഴ്നാട്ടിലാണ്.

meena

വിവാഹത്തിന് ശേഷം കുറച്ച് കാലം മീന അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്തിരുന്നു. വൈകാതെ മീന ഒരു പെൺകുഞ്ഞിന് ജന്മം നൽകി. ഇതോടെ അഭിനയം പൂർണമായും ഉപേക്ഷിക്കാമെന്ന രീതിയിലേക്ക് മീന എത്തി. പക്ഷെ കുറച്ച് കാലം കൂടി മീന കാത്തിരുന്നു. മകൾ കുറച്ച് പ്രായമായപ്പോൾ മീന വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തി.

ഒപ്പം മകളെയും സിനിമയിലേക്ക് കൈപിടിച്ച് കയറ്റി. മീനയുടെ മകൾ നൈനിക ഇന്ന് അമ്മയോളം ആരാധകരുള്ള ഒരു കൊച്ചു സെലിബ്രിറ്റിയാണ്. നൈനികയുടെ തുടക്കം ദളപതി വിജയ്ക്കൊപ്പം തെറി സിനിമയിലൂടെയാണ്. വിജയിയുടെ മകളുടെ വേഷമാണ് നൈനിക ചെയ്തത്. അമ്മയെപ്പോലെ തന്നെ അഭിനയത്തിൽ മകളും മുന്നിലാണ്.

ഭാവിയിൽ നായികയായി ഹ‍ൃദയം കീഴടക്കാനുള്ള കഴിവുകളെല്ലാം മീനയിലെന്നപോലെ നൈനികയിലുമുണ്ട്. തെറിക്ക് ശേഷം ഭാസ്കർ ഒരു റാസ്ക്കൽ എന്ന സിനിമയിലും നൈനിക അഭിനയിച്ചിരുന്നു. പിന്നീട് പഠനവും മറ്റ് തിരക്കുകളും വന്നതിനാൽ കുട്ടിത്താരം പുതിയ സിനിമകളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് മീനയുടെ ഭർത്താവ് വിദ്യസാ​ഗർ അന്തരിച്ചത്.

കുറച്ചുവര്‍ഷങ്ങളായി ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടര്‍ന്ന് വിദ്യാസാഗര്‍ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് കോവിഡ് പിടിപെട്ടത്. കോവിഡ് മുക്തനായെങ്കിലും പിന്നീട് വിദ്യാസാഗറിന്റെ ആരോഗ്യസ്ഥിതി വഷളാകുകയായിരുന്നു. അണുബാധ രൂക്ഷമായതിനെത്തുടര്‍ന്ന് ശ്വാസകോശം മാറ്റിവെയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാന്‍ വൈകി.

meena

വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയത്. എന്നാല്‍ പിന്നീട് സ്ഥിതി വഷളായി മരണം സംഭവിക്കുകയായിരുന്നു. 2009 ലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. ബെംഗളൂരുവില്‍ സോഫ്റ്റ്‌വേര്‍ രംഗത്തെ വ്യവസായിയായിരുന്നു വിദ്യാസാഗര്‍. ഭർത്താവിന്റെ മരണശേഷം നായിക എന്നതിലുപരി അമ്മ വേഷം അടക്കം മീന ഇപ്പോൾ കൈകാര്യം ചെയ്യുന്നുണ്ട്. അടുത്തിടെ മീന ഒരു യൂട്യൂബ് ചാനലിന് അഭിമുഖം നൽകിയിരുന്നു.

സിനിമയിലെ രസകരമായ അനുഭവങ്ങൾ താരം പങ്കുവെച്ചിരുന്നു. സിനിമാ മേഖലയിലെ അന്നത്തെ സാഹചര്യം മറ്റൊന്നായിരുന്നുവെന്ന് മീന പറഞ്ഞു. 'അക്കാലത്ത് എഴുത്തുകാർ എന്നെ സങ്കൽപ്പിച്ച് കഥാപാത്രങ്ങൾ എഴുതിയത് ഭാഗ്യമായി ഞാൻ കരുതുന്നു. ഞാനും ഗ്ലാമർ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഇല്ലെങ്കിൽ കംഫർട്ട് ലെവലുകൾ കടക്കില്ലായിരുന്നു.'

'അസഭ്യം പറയാതെ.. അതിരുകൾക്കുള്ളിൽ ഉള്ളത് ചെയ്തുകൊണ്ടിരുന്നു. എനിക്കും അത്തരം വേഷങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു. മാത്രവുമല്ല അവരോടൊക്കെ നല്ല സൗഹൃദം ഇന്നും എനിക്കുണ്ട്. എന്റെ പ്രയാസകരമായ സമയങ്ങളിൽ അവർ എനിക്ക് ധൈര്യം പകർന്നു. മുൻനിര നായികമാരുമായി ചങ്ങാത്തം കൂടാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്.'

'ആ സമയത്ത് റോജ, രമ്യാ കൃഷ്ണൻ, രംഭ എന്നിവരും തിരക്കുള്ള നായികമാരായിരുന്നു. അവരാരും എന്നോട് മത്സരിച്ചില്ല. ഡേറ്റ് ഇല്ലാത്തത് കൊണ്ട് ഞാൻ ഉപേക്ഷിച്ച സിനിമകളും അവർ ഉപേക്ഷിച്ച് പോയ സിനിമകൾ ഞാനും ചെയ്യാറുണ്ടായിരുന്നുവെന്നാണ്', മീന പറഞ്ഞത്.

Read more about: meena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X