'ജീവിതം മെച്ചപ്പെടാൻ സന്തോഷം തിരഞ്ഞെടുക്കണം'; പിന്തുടരുന്ന ​ഗോസിപ്പുകൾക്കിടയിലും ജീവിതം തിരികെ പിടിച്ച് മീന

നാൽപ്പത് വർഷമായി ഇന്ത്യൻ സിനിമയുടെ ഭാ​ഗമാണ് നടി മീന. ബാലതാരമായി സിനിമയിലേക്ക് അരങ്ങേറിയ നടി പിന്നീട് നായികായി തെന്നിന്ത്യ കീഴടക്കുകയായിരുന്നു. മീന ജനിച്ചതും വളർന്നതുമെല്ലാം ചെന്നൈയിലാണെങ്കിലും പാതി മലയാളി തന്നെയാണ് താരം. കാരണം താരത്തിന്റെ അമ്മ കണ്ണൂർ സ്വദേശിനിയാണ്. തമിഴ് സിനിമയിൽ ബാലതാരമായി അഭിനയിച്ച് തുടങ്ങിയ മീന പിന്നീട് തമിഴിലും തെലുങ്കിലും സൂപ്പർ സ്റ്റാറുകൾക്കൊപ്പം സ്റ്റാർവാല്യുവുള്ള നായികയായി തിളങ്ങി നിൽക്കുന്ന സമയത്താണ് വർണ്ണപകിട്ട് എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളത്തിലേക്ക് രണ്ടാം വരവ് നടത്തിയത്.

സാന്ദ്ര എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ മീനയ്ക്ക് മലയാളത്തിലും തിരക്കേറി. ജയറാം, സുരേഷ് ​ഗോപി, മമ്മൂട്ടി തുടങ്ങി മലയാളത്തിലെ മുൻനിര താരങ്ങൾക്കൊപ്പമെല്ലാം മീന അഭിനയിച്ചു.

actress meena
Photo Credit: https://www.instagram.com/meenasagar16

തമിഴിൽ നിന്നും മലയാളത്തിലേക്ക് വന്ന നടിയായിട്ടല്ല കേരളത്തിൽ ജനിച്ച് വളർന്ന അഭിനേത്രി എന്ന രീതിയിലായിരുന്നു രണ്ടാം വരവിൽ മലയാളം മീനയ്ക്ക് നൽകിയ വരവേൽപ്പ്. ഒരു കാലത്ത് മോഹൻലാൽ-മീന ജോഡി ഹിറ്റ് കോമ്പോയായിരുന്നു. എന്തിന് ഏറെ പറയുന്നു ബ്രോ ഡാഡിയിൽ വർഷങ്ങൾക്കുശേഷം ഇരുവരും ജോഡിയായി അഭിനയിച്ചപ്പോൾ പോലും ആളുകൾക്ക് വിരസത തോന്നിയില്ല.

മീനയ്ക്കുള്ള സ്വീകാര്യത വർധിക്കുകയാണ് ചെയ്തത്. വിവാഹിതയും അമ്മയുമെല്ലാമായശേഷം നായിക വേഷങ്ങൾ വളരെ വിരളമായി മാത്രമെ മീന ചെയ്യാറുള്ളു. ഏറെയും സഹനടി റോളുകളിലാണ് താരം തിളങ്ങുന്നത്. ആനന്ദപുരം ‍ഡയറീസാണ് മീനയുടെ അവസാനം റിലീസ് ചെയ്ത മലയാള സിനിമ. അണ്ണാത്തയാണ് തമിഴിൽ‌ മീന അവസാനമായി അഭിനയിച്ച സിനിമ.

സോഷ്യൽമീഡിയയിൽ സജീവമാണ് മീന. ഇടയ്ക്കിടെ ഫോട്ടോഷൂട്ട്, റീൽസ് തുടങ്ങിയവ മീന പങ്കിടാറുണ്ട്. അത്തരത്തിൽ മീന കഴിഞ്ഞ ദിവസം പങ്കിട്ട സോഷ്യൽമീഡിയ പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. ബേബി പിങ്ക് നിറത്തിലുള്ള സൽവാറും ​ഗോൾഡൺ നിറത്തിലുള്ള ദുപ്പട്ടയുമണിഞ്ഞ് നിര ചിരിയുമായി നിൽക്കുന്ന തന്റെ വ്യത്യസ്ത പോസിലുള്ള ചിത്രങ്ങളാണ് മീന പങ്കിട്ടത്.

സിംപിൾ മേക്കപ്പിലും മീന അതീവ സുന്ദരിയായിരുന്നു. നിങ്ങൾ സന്തോഷം തിരഞ്ഞെടുക്കുമ്പോൾ ജീവിതം മികച്ചതാകും എന്ന അടിക്കുറുപ്പോടെയാണ് മീന ഫോട്ടോ പങ്കിട്ടത്. ചൂസ് ഹാപ്പിനെസ്, ​ഗുഡ് വൈബ്സ് ഓൺലി, സ്റ്റെ പോസിറ്റീവ് തുടങ്ങിയ ഹാഷ്ടാ​ഗുകളും ഒപ്പം ചേർത്തിരുന്നു.

പ്രായം അമ്പതിനോട് അടുത്തുവെങ്കിലും അന്നും ഇന്നും യുവത്വം നടിയെ വിട്ടുപോയിട്ടില്ല. പതിനൊന്ന് വയസുകാരിയുടെ അമ്മയാണെങ്കിലും മീന ഇപ്പോഴും നായികയാകാൻ കെൽപ്പുള്ളയാളാണെന്നാണ് ആരാധകരുടെയും അഭിപ്രായം.

actress meena
Photo Credit: https://www.instagram.com/meenasagar16

കമന്റ് ബോക്സ് മുഴുവൻ നടിയുടെ സൗന്ദര്യത്തെ വർണിച്ചുള്ള കമന്റുകളാൽ നിറഞ്ഞിരിക്കുകയാണ്. നടി ലിസി ലക്ഷ്മി അടക്കമുള്ളവരും മീനയെ പ്രശംസിച്ച് എത്തി. മീന ബാക്ക്-ടു-ബാക്ക് സിനിമകൾ ചെയ്യുകയാണെങ്കിൽ നിലവിലെ എല്ലാ നായികമാർക്കും മീന ഒരു കടുത്ത എതിരാളിയായി മാറുമെന്നും കമന്റുകളുണ്ട്. ഭർത്താവിന്റെ മരണശേഷം മകളും അമ്മയുമാണ് മീനയുടെ ലോകം. 2022 ജൂണിലായിരുന്നു മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ വിയോ​ഗം.

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഭർത്താവിന്റെ മരണശേഷം മീനയെപ്പോലെ ​ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ മറ്റൊരു നടിയുണ്ടോയെന്ന് സംശയമാണ്. മീനയുടെ പുനർവിവാഹവുമായി ബന്ധപ്പെട്ടായിരുന്നു ഏറെയും ​ഗോസിപ്പുകൾ. ഒരിക്കൽ താരം തന്നെ ക്ഷമ നശിച്ച് ​ഗോസിപ്പുകളോട് പ്രതികരിച്ച് എത്തിയിരുന്നു. ഞാൻ ജീവിതത്തിൽ ഇതുവരെ ഒന്നും പ്ലാൻ ചെയ്യാത്ത ആളാണ്.

ഇത്ര വലിയ നടിയാകുമെന്ന് പോലും ഒരിക്കലും ഞാൻ കരുതിയിരുന്നില്ല. ഇപ്പോൾ എന്റെ ആദ്യ പരി​ഗണന മകൾക്കാണ്. അവളെക്കാൾ പ്രാധാന്യമേറിയതൊന്നും എനിക്കില്ല. സിം​ഗിൾ പാരന്റ് ആയിരിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമൊന്നും അല്ലെന്നാണ് എന്റെ വിശ്വാസം. തനിച്ചാകുമെന്ന് പോലും എനിക്കറിയില്ല. പക്ഷെ ഞാൻ എന്റെ സുഖം മാത്രമല്ല നോക്കുന്നത്.

വിവാഹം കഴിക്കുമോ ഇല്ലയോയെന്ന് പ്രസ്താവന നടത്താൻ ഞാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ല. എന്തായാലും ഉടനെ ഒന്നുമില്ല. ഒരുപക്ഷെ ഞാൻ അവിവാഹിതയായി തന്നെ തുടരും. ഭാവിയിൽ എന്തും സംഭവിക്കാം എന്നാണ് തന്നെ കുറിച്ച് ​കഥകൾ പ്രചരിപ്പിക്കുന്നവർക്കുള്ള മറുപടിയായി ഒരിക്കൽ താരം പറഞ്ഞത്.

Read more about: meena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X