മോഹൻലാലിനേയും മമ്മൂട്ടിയേയും അല്ല ഇഷ്ടം, മലയാളത്തിലെ തന്റെ പ്രിയപ്പെട്ട നടനെ കുറിച്ച് മീന

തെന്നിന്ത്യൻ സിനിമ ലോകത്ത് കൈനിറയെ ആരാധകരുളള താരമാണ് നടി മീന. ബാലതാരമായി അഭിനയജീവിതം ആരംഭിച്ച നടി പിന്നീട് തെന്നിന്ത്യൻ സിനിമയുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ഇപ്പോഴും സിനിമയിൽ സജീവമാണ് താരം. സൂപ്പർ താരങ്ങളുടെ മകളായും നായികയായും ഒരുപോലെ തിളങ്ങാനുളള ഭാഗ്യം മീനയ്ക്ക് ലഭിച്ചിരുന്നു. ശിവാജി ഗണേശന്റെ നെഞ്ചങ്ങൾ എന്ന തമിഴ് ചിത്രത്തിലൂടെയാണ് മീന ആദ്യമായി ക്യാമറയുടെ മുന്നിൽ എത്തുന്നത്. പിന്നീട് തമിഴിലും, തെലുങ്കിലും മലയാളത്തിലുമെല്ലാം ബാലതാരമായി മീന അഭിനയിച്ചിരുന്നു. 1990 കളിലാണ് നടി നായിയാവുന്നത്. 1991 ൽ പുറത്തിറങ്ങിയ സാന്ത്വനം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ നായികയായി മീന അരങ്ങേറ്റം കുറിക്കുകയായിരുന്നു.

ഹോട്ട് ലുക്കിൽ മലൈക അറോറ, നടിയുടെ ചിത്രം നോക്കൂ

അന്യഭാഷ താരങ്ങൾക്ക് മികച്ച പിന്തുണയാണ് മലയാളത്തിൽ നിന്ന് ലഭിക്കുന്നത് . മീനയ്ക്കും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. മമ്മൂട്ടി, മോഹൻ ലാൽ, സുരേഷ് ഗോപി, ജയറാം, മുകേഷ്, ശ്രീനിവാസൻ എന്നിങ്ങനെ മുൻനിര താരങ്ങളോടൊപ്പം തിളങ്ങാൻ നടിക്ക് കഴിഞ്ഞിരുന്നു. മോഹൻലാലിന്റെ നായികയായിട്ടാണ് നടി അധികവും പ്രത്യക്ഷപ്പെട്ടിട്ടുളളത്. മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരജോഡികളാണ് ഇവർ.

പ്രിയപ്പെട്ട നടൻ

മോഹൻലാൽ മമ്മൂട്ടി ചിത്രങ്ങളിൽ തിളങ്ങിയ മീന തന്റെ പ്രിയപ്പെട്ട നടനെ കുറിച്ച് വെളിപ്പെടുത്തുകയാണ്. ഇൻസ്റ്റഗ്രാം ക്യു. എ സെക്ഷനിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. പ്രിയപ്പെട്ട നടൻ ആരാണ് എന്നുള്ള ആരാധകന്റെ ചോദ്യത്തിനായിരുന്ന നടിയുടെ മറുപടി. മലയാളത്തിലെ മാത്രമല്ല തെന്നിന്ത്യൻ സിനിമയില തന്റെ പ്രിയപ്പെട്ട നടന്മാരെ കുറിച്ചും നടി പറഞ്ഞിട്ടുണ്ട്.

മോഹൻലാലും മമ്മൂട്ടിയുമല്ല

നടൻ നെടുമുടി വേണുവാണ് മലയാളത്തിൽ മീനയുടെ പ്രിയപ്പെട്ട നടൻ. ശിവാജി ഗണേശനും നാഗേശ്വരറാവുമാണ് മീനയുടെ മറ്റ് രണ്ട് പ്രിയപ്പെട്ട അഭിനേതാക്കൾ. ശിവാജി ഗണേശന്റെ നെഞ്ചങ്ങൾ എന്ന തമിഴ് സിനിമയിൽ ബാലനടിയായിട്ടായിരുന്നു മീനയുടെ തുടക്കം. ശിവാജി ഗണേശൻ ആയിരുന്നു മീനയെ കണ്ടെത്തുന്നത്. അത് അഭിമാനത്തോടെയാണ് ഇപ്പോഴും മീന പറയുന്നത്. ഒരു പിറന്നാൾ പാർട്ടിക്കിടെയാണ് മീനയെ ആദ്യമായ നടൻ കാണുന്നത്. തുടർന്ന് സിനിമയിലേയ്ക്ക് ക്ഷണിക്കുകയായിരുന്നു. ഈ മൂന്ന് താരങ്ങളോടൊപ്പവും മീന മികച്ച ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

മോഹൻലാൽ മമ്മൂട്ടി സിനിമകൾ

അതുപോലെ തന്റെ പ്രിയപ്പട്ട നായകന്മാരെ കുറിച്ചുമുളള്ള ചോദ്യങ്ങൾ നടി ഉത്തരം നൽകിയിട്ടുണ്ട്. മോഹൻലാലിനെയാണോ മമ്മൂട്ടിയെയാണോ കൂടുതൽ ഇഷ്ടമെന്ന് ഒരു ആരാധകൻ ചോദ്യം ചോദിച്ചിരുന്നു. രണ്ട് പേരേയും ഒരുപോലെ ഇഷ്ടമാണെന്ന രീതിയിൽ ''ലാലൂട്ടി'' എന്നായിരുന്നു നടി മറുപടി നൽകിയത്. കൂടാതെ കമൽ ഹാസാനുമായുള്ള ചിത്രവും രജനികാന്തുമായുളള ചിത്രവും നടി പങ്കുവെച്ചിരുന്നു. കൂടാതെ തന്റെ പ്രിയപ്പെട്ട സംവിധായകരെ കുറിച്ചും നടി വെളിപ്പെടുത്തിയിരുന്നു. ജീത്തു ജോസ്ഫ്, സിദ്ദിഖ് എന്നിവരാണ് മലയാളത്തിലെ പ്രിയപ്പെട്ട സംവിധായകർ.

Recommended Video

മീനയോടു പറഞ്ഞതാ മേക്കപ്പിന്റെ കാര്യം,,എന്ത് ചെയ്യാനാ ? ​| Filmibeat Malayalam
കമൽ ഹാസൻ ചിത്രം

നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയാണ് മീനയുടെ മലയാളത്തിലെ ഏറ്റവും പുതിയ പ്രൊജക്ട്. മോഹൻലാലാണ് ചിത്രത്തിലെ നായകൻ. കല്യാണി പ്രിയദർശനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദൃശ്യം 2 ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ആമസോൺ പ്രൈമിലാണ് സിനിമ റിലീസ് ചെയ്തത്. ദൃശ്യത്തിന്റെ തെലുങ്ക് പതിപ്പും പൂർത്തിയായിട്ടുണ്ട്. കൂടാതെ ദൃശ്യത്തിന്റെ തമിഴ് പതിപ്പിൽ കമൽ ഹാസന്റെ നായികയായും മീന എത്തുന്നു എന്നുള്ള റിപ്പോർട്ട് പ്രചരിച്ചിരുന്നു. ഇതിനെ കുറിച്ചും പ്രേക്ഷകർ ചോദിച്ചിരുന്നു. കമൽ ഹാസനോട് ചോദിക്കു എന്നായിരുന്നു നടിയടുടെ രസകരമായ മറുപടി.

More from Filmibeat

Read more about: mammootty mohanlal meera
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X