അദ്ദേഹം പോയ വിഷമം ഇതുവരെ മാറിയിട്ടില്ല; രണ്ടാം വിവാഹമെന്ന വാർത്തകളോട് പ്രതികരിച്ച് മീന

തെന്നിന്ത്യൻ സിനിമകളിൽ ഒരു പോലെ നിറഞ്ഞ് നിന്ന നായിക നടിയാണ് മീന. 90 കളിൽ സൂപ്പർ ഹിറ്റ് സിനിമകളിലെ നായിക നടിയായി തിളങ്ങി മീനയ്ക്ക് കരിയറിലെ താരത്തിളക്കം ഇപ്പോഴും അത് പോലെ നിലനിൽക്കുന്നു. വിവാഹത്തിനും കുട്ടികളായ ശേഷവും നായികമാരുടെ കരിയർ ​ഗ്രാഫ് താഴുന്ന പതിവ് മീനയുടെ കാര്യത്തിൽ സംഭവിച്ചിട്ടില്ല.

രണ്ടാം വരവിൽ മലയാളത്തിൽ നിന്നാണ് കൂടുതൽ സൂപ്പർ ഹിറ്റ് സിനിമകൾ മീനയ്ക്ക് ലഭിച്ചത്. ദൃശ്യം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ബ്രോ ഡാഡി തുടങ്ങിയ ഒട്ടനവധി സിനിമകളുടെ ഭാ​ഗമാവാൻ മീനയ്ക്ക് രണ്ടാം വരവിൽ കഴിഞ്ഞു. തമിഴ്, തെലുങ്ക് സിനിമകളിൽ നിറഞ്ഞ് നിന്ന കാലത്തും മീനയ്ക്ക് മലയാളി പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനം ഉണ്ടായിരുന്നു.

അന്നും ഇന്നും വിജയ സിനിമകളുടെ നായികയാണ് മലയാളത്തിന് മീന

ഫ്രണ്ട്സ്, ഉദയനാണ് താരം, ചന്ദ്രോത്സവം. നാട്ടുരാജാവ്, കഥ പറയുമ്പോൾ തുടങ്ങി ശ്രദ്ധേയമായ ഒട്ടനവധി സിനിമകളിൽ മലയാളത്തിൽ അന്നും മീനയ്ക്ക് ചെയ്യാനായി. അതിനാൽ തന്നെ അന്നും ഇന്നും വിജയ സിനിമകളുടെ നായികയാണ് മലയാളത്തിന് മീന.

തെലുങ്കിലും തുടക്ക കാലത്ത് ഒട്ടനവധി ഹിറ്റുകൾ മീനയ്ക്ക് സമ്മാനിക്കാനായി. മീന അഭിനയിക്കുന്ന സിനിമകൾ വിജയിക്കുമെന്ന ഒരു വിശ്വാസം തന്നെ അന്ന് ഉണ്ടായിരുന്നു. അടുത്തിടെ നൽകിയ അഭിമുഖത്തിൽ മീന തന്നെയാണ് ഇക്കാര്യം പറഞ്ഞത്.

അടുത്തിടെയാണ് മീനയുടെ ഭർത്താവ് വി​ദ്യാസാ​ഗർ മരണപ്പെടുന്നത്

കരിയറിനപ്പുറത്ത് വ്യക്തി ജീവിതത്തിൽ മീനയ്ക്ക് പ്രതിസന്ധികളുടെ നാളുകളാണ് കടന്ന് പോയത്. അടുത്തിടെയാണ് മീനയുടെ ഭർത്താവ് വി​ദ്യാസാ​ഗർ മരണപ്പെടുന്നത്. ശ്വാസകോശ സംബന്ധമായ ചികിത്സയ്ക്കിടെ അവയങ്ങൾ പ്രവർത്തന രഹിതമായാണ് വിദ്യാസാ​ഗർ മരിച്ചത്. ഇരുവർക്കും ഒരു മകളുമുണ്ട്. ഭർത്താവിന്റെ മരണം മീനയെ വലിയ രീതിയിൽ ബാധിച്ചിരുന്നു. ദുഖങ്ങൾ മറന്ന് പഴയ ജീവിതത്തിലേക്ക് മടങ്ങി വരികയാണ് നടി.

ഭർത്താവിന്റെ മരണമുണ്ടാക്കിയ ആഘാതത്തിൽ നിന്നും താൻ പുറത്ത് കടന്നിട്ടില്ല

ഇതിനിടെയാണ് മീന രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നെന്ന തരത്തിൽ റിപ്പോർട്ടുകൾ പരന്നത്. ഇപ്പോഴിതാ ഇതേപറ്റി പ്രതികരിച്ചിരിക്കുകയാണ് മീന. ഇത്തരം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട മീന ഭർത്താവിന്റെ മരണമുണ്ടാക്കിയ ആഘാതത്തിൽ നിന്നും താൻ പുറത്ത് കടന്നിട്ടില്ലെന്നും തന്റെ സ്വകാര്യതയെ മാനിക്കണമെന്നും അഭിപ്രായപ്പെട്ടു. മീനയ്ക്ക് പിന്തുണയുമായി സോഷ്യൽ മീഡിയയിലൂടെ നിരവധി പേർ രം​ഗത്തെത്തുന്നുണ്ട്.

 പക്ഷെ സ്വന്തം മനശക്തി തിരിച്ചറിഞ്ഞു

അടുത്തിടെ നൽകിയ അഭിമുഖത്തിൽ ഭർത്താവിന്റെ മരണമുണ്ടാക്കിയ മാനസിക വിഷമം എങ്ങനെ മറികടക്കുന്നു എന്നതിനെ പറ്റി മീന സംസാരിച്ചിരുന്നു. അപ്രതീക്ഷിതമായാണ് ഭർത്താവിന്റെ മരണം സംഭവിക്കുന്നത്. ആകെ തകർന്ന് പോയി. പക്ഷെ സ്വന്തം മനശക്തി തിരിച്ചറിഞ്ഞു. എന്റെ അമ്മ വളരെ ശക്തയായ സ്ത്രീ ആയിരുന്നു. അമ്മയെ കണ്ട് വളർന്ന തനിക്ക് ആ ശക്തി ലഭിച്ചെന്നും മീന പറഞ്ഞു.

ആശ്വസിപ്പിക്കാൻ നിരവധി പേർ ചുറ്റും ഉണ്ടായിരുന്നു

പ്രതിസന്ധി നിറഞ്ഞ സമയത്താണ് നമ്മൾ എത്ര ശക്തരാണെന്ന് സ്വയം തിരിച്ചറിയുന്നത്. തന്നെ ആശ്വസിപ്പിക്കാൻ നിരവധി പേർ ചുറ്റും ഉണ്ടായിരുന്നു. സുഹൃത്തുക്കൾ തനിക്ക് വലിയ പിന്തുണ നൽകി. എപ്പോഴും അവരുടെ സാമീപ്യം അറിയിച്ചു. അതിനാൽ തന്നെ ദുഖങ്ങൾ മറക്കാൻ തുടങ്ങിയെന്നും മീന പറഞ്ഞിരുന്നു.

പരിചയമില്ലാത്തവർ പോലും തന്നെ ആശ്വസിപ്പിച്ചു. വ്യക്തിപരമായ നഷ്ടം പോലെ അവർ എന്റെ ദുഖത്തിൽ പങ്കുചേർന്നു. ഇത്തരം ഘട്ടങ്ങളിലാണ് ആരെല്ലാം നമുക്ക് ഒപ്പമുണ്ടെന്ന് തിരിച്ചറിയുന്നത്. താൻ അത് നേരിട്ടറിഞ്ഞെന്നും മീന പറഞ്ഞു.

Read more about: meena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X