ഭർത്താവിനും എനിക്കുമിടയിൽ പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞു; കുടുംബത്തെ ബാധിക്കുന്നുണ്ട്; മീന പറയുന്നു

ഭർത്താവ് വിദ്യാസാ​ഗറിന്റെ മരണമുണ്ടാക്കിയ ആഘാതം മറന്ന് പതിയെ പഴയ സന്തോഷങ്ങളിലേക്ക് തിരിച്ച് വന്ന് കൊണ്ടിരിക്കുകയാണ് നടി മീന. മീനയ്ക്കും മകൾ നൈനികയ്ക്കും ആശ്വാസമായി ബന്ധുക്കളും സുഹൃത്തുക്കളും ഒപ്പമുണ്ട്. അപ്രതീക്ഷിതമായാണ് വിദ്യാസാ​ഗർ അസുഖ ബാധിതനായി ആശുപത്രിയിലാകുന്നത്. ശ്വാസകോശത്തിലെ അണുബാധ മൂലം ചികിത്സയിലിരിക്കെ അവയവങ്ങൾ പ്രവർത്തനരഹിതമായാണ് മരണം. 95 ദിവസത്തോളം ചെന്നെെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു വിദ്യാസാ​ഗർ.

48 വയസിലാണ് അന്ത്യം. ഭർത്താവിന്റെ മരണം മീനയെ തകർത്തിരുന്നു. സുഹൃത്തായ കൊറിയോ​ഗ്രാഫർ കലാ മാസ്റ്റർ മീന ഭർത്താവിന് വേണ്ടി നടത്തിയ പ്രാർത്ഥനകളെക്കുറിച്ചും വഴിപാടുകളെക്കുറിച്ചുമെല്ലാം ഒരു അഭിമുഖത്തിൽ പരാമർശിക്കുകയുമുണ്ടായി. എന്നാൽ ഈ സംഭവങ്ങൾക്കിടെ മീനയെക്കുറിച്ച് പല ​ഗോസിപ്പുകളും വന്നു. വിദ്യാസാ​ഗറിന്റെ മരണത്തിന് ശേഷം മീന രണ്ടാമതും വിവാഹിതയാകുന്നു എന്ന അഭ്യൂഹമായിരുന്നു ഇതിലൊന്ന്.

Meena

ഇപ്പോഴിതാ തന്നെക്കുറിച്ച് വന്ന ​ഗോസിപ്പുകൾ ചൂണ്ടിക്കാണിക്കുകയാണ് മീന. ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മീന തെറ്റായ വാർത്തകൾക്കെതിരെ സംസാരിച്ചത്. 'വിദ്യാ സാ​ഗറും ഞാനും തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന് റൂമറുകൾ വന്നു. ഇക്കാര്യം വിളിച്ച് ചോദിച്ചു. ഞങ്ങൾക്കിടയിൽ വഴക്കുകളുണ്ടായിട്ടില്ല. ഞങ്ങൾ വളരെ സന്തോഷത്തിലാണ് കഴിഞ്ഞത്,' മീന പറയുന്നു.

'വിദ്യാസാ​ഗറിന് ശ്വാസകോശ ട്രാൻസ്പ്ലാന്റ് വേണ്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടപ‌ടി ക്രമങ്ങൾ നട‌ന്ന് വരികയായിരുന്നു. അദ്ദേഹത്തെ വിദേശത്തേക്ക് കൊണ്ടുപോകുന്നതിനെക്കുറിച്ച് പോലും ആലോചിച്ചിട്ടുണ്ട്. പക്ഷെ അവിടെ പോയാലും കാത്തിരിക്കണം. അവയവ മാറ്റ ശസ്ത്രക്രിയ നടക്കുമെന്ന് തന്നെയാണ് കരുതിയത്. എന്നാൽ അപ്രതീക്ഷിതമായാണ് മരണം സംഭവിച്ചത്. ഈ ‍ഞെട്ടൽ മാറിവരുന്നതേയുള്ളൂ,' എന്നും മീന വ്യക്തമാക്കി.

Meena

' വിദ്യാസാ​ഗറിന്റെ മരണം നടന്ന് മാസങ്ങൾക്ക് ശേഷം ഞാൻ രണ്ടാമതും വിവാഹിതയാകാൻ പോകുന്നെന്ന് അവർ എഴുതി. ധനുഷ്, ഒരു രാഷ്ട്രീയക്കാരൻ, മുതിർന്ന താരം, ബിസിനസുകാരൻ എന്നിവരെ വിവാഹം ചെയ്യാൻ പോകുന്നെന്ന വാർത്തകൾ പ്രചരിപ്പിച്ചു, സത്യാവസ്ഥ അറിയാതെ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത് ശരിയല്ല. തന്നെ കുടുംബത്തെ ഇത് ബാധിച്ചി‌ട്ടുണ്ട്,' മീന വ്യക്തമാക്കി.

തെറി എന്ന വിജയ് ചിത്രത്തിൽ ബാലതാരമായി മീന അഭിനയിച്ചിട്ടുണ്ട്. മീനയും കുട്ടിയായിരിക്കുമ്പോൾ സിനിമാ രം​ഗത്തേക്ക് കടന്ന് വന്നതാണ്. അടുത്തി‌ടെ മീന സിനിമാ രം​ഗത്ത് 40 വർഷം പൂർത്തിയാക്കിയതിന്റെ അനുമോദന ചടങ്ങ് ന‌ടന്നിരുന്നു. ഈ വേദിയിൽ വെച്ചാണ് മകൾ നൈനിക ​ഗോസിപ്പുകൾക്കെതിരെ സംസാരിച്ചത്. മീനയ്ക്ക് ആശ്വാസമായിക്കൊണ്ട് മകളും അമ്മ രാജ് മല്ലികയും ഒപ്പമുണ്ട്. കരിയറിൽ സജീവമായിരുന്ന കാലത്ത് മീനയുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് അമ്മയാണ്. ഇതേക്കുറിച്ച് അടുത്തിടെ മീന സംസാരിച്ചിട്ടുമുണ്ട്.

Read more about: meena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X