രംഭയോടും ന​ഗ്മയോടും ഹെയർ സ്റ്റെെലിൽ വരെ മത്സരം; ഇന്ന് അവരൊക്കെ എന്റെ അടുത്ത സുഹൃത്തുക്കൾ; മീന പറയുന്നു

തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും നിറഞ്ഞ് നിന്ന നടിയാണ് മീന. എല്ലാ ഭാഷകളിലും ഒരു പോലെ ഹിറ്റ് സിനിമകളുടെ ഭാ​ഗം ആവാനും മീനയ്ക്ക് കഴിഞ്ഞു. അന്നത്തെ നായിക നടിമാരുടെ കരിയർ ​ഗ്രാഫ് വിവാഹ ശേഷം താഴ്ന്നെങ്കിലും മീനയുടെ കാര്യത്തിൽ അങ്ങനെ ആയിരുന്നില്ല. വിവാഹ ശേഷം കുറച്ച് കാലം അഭിനയത്തിൽ നിന്ന് വിട്ട് നിന്നെങ്കിലും രണ്ടാം വരവ് മീന ​ഗംഭീരമാക്കി. ദൃശ്യം ഉൾപ്പെടെ ഹിറ്റ് സിനിമകളുടെ ഭാ​ഗമാവാൻ മീനയ്ക്ക് സാധിച്ചു.

ഇപ്പോഴിതാ തന്റെ ആദ്യ കാല സിനിമാ ജീവിതത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മീന. അന്നത്തെ നായിക നടിമാരുമായി തനിക്ക് മത്സരം ഉണ്ടായിരുന്നെന്ന് നടി വ്യക്തമാക്കി. റോജ, രംഭ, ന​ഗ്മ തുടങ്ങിയ നടിമാർ തിളങ്ങി നിന്ന സമയത്താണ് മീനയും കരിയറിൽ നിറഞ്ഞ് നിന്നത്.

 ഹെയർ സ്റ്റെെലിലെല്ലാം മത്സരമുണ്ടായിരുന്നു

'ഞാൻ വളരെ ഫ്രണ്ട്ലി ആയ ആളാണ്. പക്ഷെ എനിക്ക് മത്സര ബുദ്ധിയും ഉണ്ടായിരുന്നു. രണ്ട് നായികമാരെല്ലാം വരുമ്പോൾ എനിക്ക് മികച്ച പ്രകടനം കാഴ്ച വെക്കണം എന്നുണ്ടായിരുന്നു. ആ സമയത്ത് ആരോ​ഗ്യകരമായ മത്സരം ആയിരുന്നു. ഇന്നത്തെ കാലത്ത് അങ്ങനെയാണോ എന്ന് അറിയില്ല'

'ഞാൻ, റോജ, രംഭ, രമ്യ, ഇവരൊക്കെയുള്ള സമയത്ത് ആര് മേക്ക് ഇട്ട് ആദ്യം സെറ്റിലെത്തും എന്നൊക്കയുള്ള മത്സരം ആയിരുന്നു. പ്രൊഡ്യൂസർക്ക് ഒരു പ്രശ്നവും വരാതെയുള്ള മത്സരമായിരുന്നു. ആദ്യം ഷൂട്ടിന് ആരെത്തും, ആര് നന്നായി അഭിനയിക്കും എക്സ്പ്രഷൻ ആര് നന്നായി കൊടുക്കു, കോസ്റ്റ്യൂം, ഹെയർ സ്റ്റെെലിലെല്ലാം മത്സരമുണ്ടായിരുന്നു'

എന്തുണ്ടെങ്കിലും സംസാരിക്കുമായിരുന്നു

'അടിസ്ഥാനപരമായി ഞങ്ങളെല്ലാവരും സുഹൃത്തുക്കൾ ആയിരുന്നു. ആ കാലത്ത് ഉൾഭാ​ഗത്തുള്ള സ്ഥലങ്ങളിൽ ഷൂട്ടിം​ഗ് ഉണ്ടാവും. ഹോട്ടലുകൾ ഉണ്ടാവില്ല. ഞങ്ങൾ ഒരു ​ഗസ്റ്റ് ​ഹൗസുകളിൽ താമസിക്കുമായിരുന്നു. എന്തുണ്ടെങ്കിലും സംസാരിക്കുമായിരുന്നു. ഞാനും റോജയും രംഭയും രമ്യയുമെല്ലാം. വേറെ ഷൂട്ടുകൾക്കാണ് വന്നതെങ്കിലും ഞങ്ങൾ ഒരുമിച്ച് കാണുമായിരുന്നു'

ഞാനുമായി മത്സരിച്ചവരെല്ലാം ഇന്നെന്റെ അടുത്ത സുഹൃത്തുക്കളാണ്

'ആ സമയത്ത് ഷൂട്ടിം​ഗ് സമയത്തെ ഞങ്ങൾക്ക് കാണാൻ പറ്റുകയുള്ളു. വീട്ടിൽ വരാനൊന്നും സമയമുണ്ടാവില്ല. ഞാനുമായി മത്സരിച്ചവരെല്ലാം ഇന്നെന്റെ അടുത്ത സുഹൃത്തുക്കളാണ്. മത്സരം ക്യാമറയ്ക്ക് മുന്നിൽ മാത്രമായിരുന്നു. ഷോട്ട് കഴിഞ്ഞാൽ‌ എല്ലാവരും സു​ഹൃത്തുക്കളായിരുന്നു. റോജ, രമ്യ, ന​ഗ്മ, സൗന്ദര്യ, രംഭ തുടങ്ങിയവരായിരുന്നു സിനിമകളിൽ എന്നോടൊപ്പം തന്നെ അന്ന് സജീവമായിരുന്നത്'

 ഞാൻ മിസ്സാക്കിയല്ലോ എന്ന് തോന്നി

താൻ ചെയ്യേണ്ട സിനിമകൾ അന്ന് മറ്റ് നടിമാർക്ക് ലഭിക്കുമ്പോൾ വിഷമം തോന്നിയിരുന്നെന്നും മീന പറഞ്ഞു. ആ സിനിമയ്ക്ക് പുരസ്കാരവും മറ്റും ലഭിക്കുമ്പോൾ ഞാൻ മിസ്സാക്കിയല്ലോ എന്ന് തോന്നി. അത്രമാത്രം തിരക്ക് പിടിച്ച കാലമായിരുന്നു. ഒരു സെറ്റിൽ നിന്നും മറ്റൊരു സെറ്റിലേക്ക് പോയിക്കൊണ്ടിരിക്കുകയായിരുന്നെന്നും മീന പറഞ്ഞു.

സിനിമയാക്കിയിരുന്നെങ്കിൽ എന്ന് അന്ന് ആ​ഗ്രഹിച്ചിരുന്നു

പലപ്പോഴും ഒരു സെറ്റിൽ നിന്ന് മറ്റൊരു സെറ്റിലേക്ക് പോവുമ്പോൾ ഭാഷ വരെ മാറിപ്പോവുമായിരുന്നെന്നും മീന ഓർത്തു. പൊന്നിയിൻ സെൽവൻ വായിച്ചപ്പോൾ ഇത് സിനിമയാക്കിയിരുന്നെങ്കിൽ എന്ന് അന്ന് ആ​ഗ്രഹിച്ചിരുന്നു. വലിയ കഥ ആയതിനാൽ സീരിയലായെങ്കിലും ചെയ്തിരുന്നെങ്കിലെന്നും ആ​ഗ്രഹിച്ചിരുന്നു. അതിനാലാണ് സിനിമ ഇറങ്ങിയ സമയത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടതെന്നും മീന പറഞ്ഞു.

Read more about: meena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X