For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടി മീനയുടെ വിയോഗം അറിഞ്ഞെത്തിയ മോഹന്‍ലാല്‍ കരഞ്ഞു പോയി! ഓര്‍മ്മകളുമായി സഹോദരിപുത്രന്‍

  |

  കവിയൂര്‍ പൊന്നമ്മ, കെപിഎസി ലളിത എന്നിവര്‍ക്കൊപ്പം അമ്മ കഥാപാത്രങ്ങളിലൂടെ തിളങ്ങിയ നടിയാണ് മീന എന്ന മേരി ജോസഫ്. മീന എന്ന പേര് പറയുമ്പോള്‍ പെട്ടെന്ന് തിരിച്ചറിഞ്ഞില്ലെങ്കിലും നടിയുടെ കഥാപാത്രങ്ങളിലൂടെ ഇന്നും മലയാളികളുടെ മനസില്‍ ജീവിക്കുന്നുണ്ട്. നാല് പതിറ്റാണ്ടോളം അഭിനയ ജീവിതം നയിച്ച മീന അറുനൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നടി ഓര്‍മ്മയായിട്ട് 23 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്.

  1997 സെപ്റ്റംബര്‍ പതിനേഴിനായിരുന്നു 56-ാം വയസില്‍ ഹൃദയാഘതത്തെ തുടര്‍ന്ന് മീന അന്തരിക്കുന്നത്. അഞ്ചരക്കല്യാണം എന്ന സിനിമയുടെ സെറ്റില്‍ നിന്നുമായിരുന്നു നടി അന്തരിച്ചത്. മീനയുടെ വേര്‍പാടിനെ കുറിച്ച് സംസാരിക്കുകയാണ് സഹോദരി പുത്രനായ റോയി കോശി ജോയി. അന്ന് സൗദിയിലായിരുന്ന തനിക്ക് വല്ല്യമ്മയെ അവസാനമായി കാണാന്‍ കഴിഞ്ഞില്ലെന്ന കാര്യവും വ്യക്തമാക്കിയിരിക്കുകയാണ്.

  'പാരീസ് ചോക്ലേറ്റും ബ്രിട്ടാനിയ ബിസ്‌കറ്റ് പാക്കറ്റുകളുമായി കാത്തിരിക്കുന്ന വല്ല്യമ്മച്ചിയെയാണ് എന്റെ കുട്ടിക്കാല ഓര്‍മകളിലൊക്കെ കാണാന്‍ കഴിയുക. മദ്രാസില്‍ നിന്നും നാട്ടിലേക്കുള്ള വല്യമ്മച്ചിയുടെ ഓരോ വരവും എനിക്ക് ഉത്സവമായിരുന്നു. അന്ന് അംബാസിഡറിലാണ് വല്ല്യമ്മച്ചി മുതുകുളത്തെ ഞങ്ങളുടെ വീട്ടിലേക്ക് വരിക. ആ കാറ് വരുമ്പോഴെ അറിയാം, ഞങ്ങളെ അമ്മ വീട്ടിലേക്ക് കൂട്ടികൊണ്ടു പോവാനാണെന്ന്. വല്ല്യമ്മച്ചി തിരിച്ചു പോവും വരും. പിന്നെ ഞങ്ങള്‍ അമ്മ വീട്ടിലാവും.

  പ്രമേഹലക്ഷണങ്ങള്‍ തുടങ്ങിയപ്പോള്‍ എന്റെ അമ്മയെ മദ്രാസിലെ റോയല്‍ പേട്ടയിലെ ഡയബറ്റിക് റിസര്‍ച്ച് സെന്ററില്‍ കൊണ്ടു പോയി കാണിക്കുന്നതൊക്കെ വല്ല്യമ്മച്ചിയാണ്. ചെന്നൈയിലെ ഏതെങ്കിലും സ്റ്റുഡിയോയിലാണ് ഷൂട്ടിങ് എങ്കില്‍ ഉച്ചഭക്ഷണം കഴിക്കാന്‍ കോടമ്പക്കത്തെ വീട്ടിലേക്ക് വരും. വല്ല്യമ്മച്ചി വരുമ്പോള്‍ ആ കാറില്‍ നസീര്‍ സാര്‍ ഉള്‍പ്പെടെയുള്ള താരങ്ങളും ചിലപ്പോള്‍ ഉണ്ടാകും. എല്ലാവരും ഒന്നിച്ചാണ് വരിക. കോടമ്പക്കത്തെ വല്ല്യമ്മച്ചിയുടെ വീട്ടില്‍ അഞ്ച് പേര്‍ക്കുള്ള ഭക്ഷണം എപ്പോഴും റെഡിയായിരിക്കും. അത് താരങ്ങള്‍ക്കോ അലഞ്ഞ് നടക്കുന്നുവര്‍ക്കോ സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്കോ വേണ്ടിയായിരുന്നു.

  'വല്ല്യമ്മച്ചി മരിക്കുമ്പോള്‍ ഞാന്‍ സൗദിയിലായിരുന്നു. ഏഷ്യാനെറ്റിലാണ് ഞാന്‍ മരണ വാര്‍ത്ത കാണുന്നത്. എനിക്കന്ന് നാട്ടിലെത്തി വല്ല്യമ്മച്ചിയെ അവസാനമായി ഒരു നോക്ക് കാണാന്‍ പറ്റിയില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത് ചെന്നൈയിലെ വീട്ടിലെത്തിച്ചപ്പോള്‍ അവിടെ പെുംമഴയായിരുന്നു. ചെന്നൈയില്‍ വലിയൊരു വെള്ളപ്പൊക്കമുണ്ടായ സമയമായിരുന്നു അത്.

  Marakkar Arabikadalinte Simham wont release in OTT Platforms

  വല്ല്യമ്മച്ചിയുടെ മരണവാര്‍ത്തയറിഞ്ഞ് അന്ന് വീട്ടിലെത്തിയ മോഹന്‍ലാല്‍ സങ്കടം സഹിക്കാനാവാതെ കാര്‍പോര്‍ച്ചില്‍ നിന്നു കരഞ്ഞതിനെ കുറിച്ചൊക്കെ അമ്മ ഇപ്പോഴും പറയാറുണ്ട്. മോഹന്‍ലാലുമായി നല്ല സൗഹൃദമുണ്ടായിരുന്നു വല്ല്യമ്മച്ചിയ്ക്ക്. തമിഴകത്ത് കമലഹാസന്‍, ജയലളിത എന്നിവരുമായും നല്ല സൗഹൃദം വല്ല്യമ്മച്ചി സൂക്ഷിച്ചിരുന്നു.'എന്നും ഒരു മാധ്യമത്തില്‍ റോയി പങ്കുവച്ചു

  English summary
  Meena's nephew recall an incident which makes Mohanlal breakout
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X