For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഇന്ന് മാത്രമാണ് നമ്മുടെ കൈയ്യിലുള്ളത്... അതുകൊണ്ട് ഈ നിമിഷം ജീവിക്കുക'; ഭർത്താവിന്റെ മരണശേഷം മീന!

  |

  ദൃശ്യം സീരിസ് അടക്കം ഒട്ടനവധി സിനിമകളും കഥാപാത്രങ്ങളും മലയാളിക്ക് സമ്മാനിച്ച നടിയാണ് മീന. മീന ദുരൈ​രാജെന്നാണ് മുഴുവൻ പേര്. തമിഴ് സിനിമകളിൽ ബാല നടിയായിട്ടായിരുന്നു മീനയുടെ തുടക്കം.

  തുടർന്ന് എല്ലാ തെന്നിന്ത്യൻ ഭാഷകളിലും മീന അഭിനയിക്കുകയുണ്ടായി. ഉദയനാണ് താരം, ഫ്രണ്ട്സ്, ദൃശ്യം, വർണപകിട്ട് എന്നീ മലയാള ചിത്രങ്ങൾ മീന നായികയായി സാമ്പത്തിക നേട്ടം ഉണ്ടാക്കിയ ചിത്രങ്ങളാണ്. ചെന്നൈയിലാണ് മീന ജനിച്ചത്.

  Also Read: 'രാധികയുടെ പേര് 'ബുദ്ദു' എന്നാണ് സേവ് ചെയ്തിരിക്കുന്നത്, ആറ് മാസം അവളെന്നെ വെയിറ്റ് ചെയ്യിപ്പിച്ചു'; യാഷ്

  തമിഴ് വംശജനായ പിതാവ് ദുരൈരാജിന്റേയും കണ്ണൂർ ജില്ലയിലെ ചിറക്കൽ പാലസിൽ നിന്നുള്ള മലയാളിയായ മാതാവ് രാജമല്ലികയുടേയും സംരക്ഷണയിൽ ചെന്നൈയിലാണ് മീന വളർന്നത്.

  ചെന്നൈയിലെ വിദ്യോദയ സ്കൂളുകളിലാണ് മീന പഠിച്ചത്. ബാലതാരമായി സിനിമയിൽ അരങ്ങേറിയ ശേഷം നിരവധി സിനിമകൾ തുടരം തുടരെ ലഭിച്ചതിനാൽ ഷൂട്ടിങും പഠനവും ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കാതെ എട്ടാം ക്ലാസിൽ നടി സ്കൂൾ പഠനം നിർത്തി.

  പിന്നീട് സ്വകാര്യ കോച്ചിങിലൂടെ ചെന്നൈയിലെ വിദ്യോദയ സ്കൂളുകളിൽ നിന്ന് പത്താം ക്ലാസ് പൂർത്തിയാക്കി താരം.

  Also Read: 'സ്ക്രീനിൽ‌ ആ രൂപം കണ്ടപ്പോൾ കരഞ്ഞു, കാത്തിരുന്ന് കിട്ടിയ കുഞ്ഞായതുകൊണ്ട് ഏറെ സ്പെഷ്യലാണ്'; മഷൂറയും ബഷീറും!

  2006ൽ മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഓപ്പൺ യൂണിവേഴ്സിറ്റി സമ്പ്രദായത്തിലൂടെ ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി മീന. പരിശീലനം ലഭിച്ച ഒരു ഭരതനാട്യം നർത്തകിയായ മീന തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ആറ് ഭാഷകളിൽ പ്രാവീണ്യമുള്ള നടിയാണ്.

  ബാംഗ്ലൂർ ആസ്ഥാനമായുള്ള സോഫ്റ്റ് വെയർ എഞ്ചിനീയറായ വിദ്യാസാഗറിനെ 2009 ജൂലൈ 12ന് ആര്യ വ്യാസ സമാജ് കല്യാണ മണ്ഡപത്തിൽ വെച്ച് മീന വിവാഹം കഴിച്ചു. ദമ്പതികൾക്ക് ഒരു മകളാണുള്ളത്.

  നൈനിക വിദ്യാസാഗർ എന്ന മീനയുടെ മകൾ നടൻ വിജയ്‌ക്കൊപ്പം തെറി എന്ന ചിത്രത്തിലൂടെ അഞ്ചാം വയസിൽ അഭിനയരംഗത്തേക്ക് പ്രവേശിച്ചിരുന്നു.

  അടുത്തിടെയാണ് മീനയുടെ ഭർത്താവ് വിദ്യാ സാ​ഗർ അന്തരിച്ചത്. അണുബാധ രൂക്ഷമായതിനെ തുടര്‍ന്ന് ശ്വാസകോശം മാറ്റിവെക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാത്തതുകൊണ്ട് ശസ്ത്രക്രിയ നീണ്ടുപോയതിനാലാണ് മീനയുടെ ഭർത്താവ് മരിച്ചത്.

  ഭർത്താവിന്റെ മരണശേഷം അവയവദാനത്തിന് സന്നദ്ധത അറിയിച്ച് മീന രം​ഗത്തെത്തിയിരുന്നു. മാത്രമല്ല അവയവദാനം നടത്താന്‍ എല്ലാവരോടും അഭ്യർഥിക്കുകയും ചെയ്തിരുന്നു മീന.
  ഭർത്താവിന്റെ മരണശേഷം മകളാണ് മീനയുടെ ലോകം.

  അടുത്തിടെ താരത്തിന്റെ സുഹൃത്തുക്കളെല്ലാം മീനയെ കാണാനും ആശ്വസിപ്പിക്കാനുമായി വന്നതിന്റെ ചിത്രങ്ങൾ മീന സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.

  വിദ്യസാഗറിന്റെ മരണത്തിന് ശേഷം പതിയെ കരിയറിലേക്ക് തിരിച്ച് വരാനുള്ള തയ്യാറെടുപ്പിലാണ് നടി. അതിന്റെ മാറ്റങ്ങള്‍ താരത്തിന്റെ സോഷ്യല്‍ മീഡിയയില്‍ കാണാം. വളരെ പോസിറ്റീവായ വാചകങ്ങളണ് നടി പങ്കുവെക്കുന്നത്.

  തന്റെ ചെറുപ്പം മുതലുള്ള ചിത്രങ്ങള്‍ കൂട്ടി വെച്ച് ഉണ്ടാക്കിയ കൊളാഷ് വീഡിയോയ്ക്ക് നടി കൊടുത്തിരിക്കുന്ന ക്യാപ്ഷനാണ് ഇപ്പോള്‍ വൈറലാവുന്നത്. 'ജീവിതം ഒരു റോളര്‍ കോസ്റ്റര്‍ പോലെയാണ്. ഇപ്പോള്‍ ഈ നിമിഷം ജീവിയ്ക്കുക.... ഇന്ന് മാത്രമാണ് നമ്മുടെ കൈയ്യിലുള്ളത്' എന്നാണ് മീന കൊളാഷ് വീഡിയോയ്ക്കൊപ്പം കുറിച്ചത്.

  പോസ്റ്റിന് താഴെ നടിയ്ക്ക് പിന്തുണന നല്‍കി നിരവധി കമന്റുകളാണ് വരുന്നത്. ബ്രോ ഡാഡിയാണ് ഏറ്റവും അവസാനം മീന അഭിനയിച്ച് റിലീസ് ചെയ്ത മലയാള സിനിമ.

  ദൃശ്യം സീരിസിന് ശേഷം മോഹൻലാലിന്റെ നായികയായി മീന എത്തിയ സിനിമ കൂടിയായിരുന്നു ബ്രോ ഡാഡി. കൊവിഡ് കാലത്ത് നിർമിച്ച ഫാമിലി കോമഡി എന്റർടെയ്നറായിരുന്നു ബ്രോ ഡാഡി സിനിമ.

  Read more about: meena
  English summary
  Meena Shared A New Video With A Cryptic Text In Her Social Media, Here's How Netizens Reacted
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X