ജോർജ്ജ് കുട്ടിയും ഞാനും മക്കളും ധ്യാനത്തിന് പോയ ദിവസം, ദൃശ്യം ഓർമ പങ്കുവെച്ച് മീന
തിയേറ്ററുകൾ ആഘോഷമാക്കി ചിത്രമായിരുന്നു മോഹൻലാൽ- ജീത്തു ജോസ് കൂട്ട്കെട്ടിൽ പിറന്ന ദൃശ്യം. 2013 ഡിസംബർ 19 നാണ് ചിത്രം തിയേറ്ററിൽ എത്തിയതെങ്കിലും റിലീസ് പോലെ പ്രേക്ഷകർ ഓർമിച്ചിരിക്കുന്ന തീയതിയാണ് ആഗസ്റ്റ് 2. ഏഴ് വർഷം മുൻപുള്ള ഒരു ആഗസ്റ്റ് 2 ആയിരുന്നു . ജോർജ്ജ് കുട്ടിയും കുടുംബവും ധ്യാനം കൂടാൻ പോയത്. ഇപ്പോഴിത ഏഴ് കൊല്ലം മുമ്പത്തെ ആ ധ്യാനം കൂടാൻ പോയ ഓർമ പങ്കുവെയ്ക്കുകയാണ് നടി മീന. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഏഴ് വർഷം മുമ്പത്തെ ഓർമ ചിത്രം പങ്കുവെച്ചിരിക്കുന്നത്. മോഹൻലാലിനേയും ജീത്തൂ ജോസഫിനേയും ആന്റണി പെരുമ്പാവൂരിനേയും മെൻഷൻ ചെയ്തു കൊണ്ടാണ് മീന ചിത്രം പങ്കുവെച്ചിരിക്കുന്നത്. മീനയുടെ പോസ്റ്റ് മലയാളി പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്.

ഏഴ് വർഷം മുൻപായിരുന്നു അധികം ഹൈപ്പില്ലാതെ ജോർജ്ജ് കുട്ടിയും കുടുംബവും മലയാളി പ്രേക്ഷകർക്കിടയിൽ എത്തിയത്. 133 തിയേറ്ററുകളിൽ ആയിരുന്നു തുടക്കത്തിൽ ചിത്രം റിലീസ് ചെയ്തത്. പിന്നീട് കൂടുതൽ തിയേറ്ററുകളിലേയ്ക്ക് വ്യാപിച്ചു. 175 ദിവസത്തോളമാണ് ചിത്രം തിയേറ്ററുകളിൽ ഓടിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിട്ടുണ്ട്. മോഹൻലാലിന്റെ പിറന്നാൾ ദിവസമാണ് ചിത്രത്തെ കുറിച്ച് പ്രഖ്യാപിച്ചത്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ ചിത്രത്തിനായി കാത്തിരിക്കുന്നത്.
ഇടുക്കി ജില്ലയിലെ രാജാക്കാട് കേബിൾ ടി.വി. സ്ഥാപനം നടത്തുകയാണ് ജോർജുകുട്ടി (മോഹൻലാൽ). ജോർജുകുട്ടി ഒരു സിനിമാ പ്രേമിയാണ്. അനാഥനായ ജോർജുകുട്ടിക്ക് താങ്ങും തണലും ഭാര്യ റാണിയും (മീന) മക്കളായ അഞ്ജുവും അനുവുമാണ് (അൻസിബ, എസ്തേർ). മൊബൈൽ ഫോൺ ഉപയോഗിക്കാത്ത, പത്രം വായിക്കാത്ത ജോർജുകുട്ടി ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് ചലച്ചിത്രങ്ങളും അതിലെ ദൃശ്യങ്ങളുമാണ്. തങ്ങളുടെ കാര്യം മാത്രം നോക്കി ജീവിക്കുന്ന ഈ നാലംഗ കുടുംബം അസാധാരണമായൊരു പ്രതിസന്ധിയിൽ പെടുന്നു. ജോർജുകുട്ടിയുടെ കൗമാരക്കാരിയായ മകൾ അഞ്‌ജു ഒരു കൊലപാതകത്തിനുത്തരവാദിയാകുന്നു. കൊല്ലപ്പെടുന്നത് പോലീസ് ഐ.ജിയുടെ മകനും. ആ കുറ്റകൃത്യത്തിൽ നിന്ന് ഭാര്യയേയും മക്കളേയും രക്ഷപ്പെടുത്താൻ നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ജോർജുകുട്ടി നടത്തുന്ന ബുദ്ധിപൂർവമായ നീക്കങ്ങളാണ് സിനിമയുടെ ഇതിവ്യത്തം.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചത് . പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ റിമേക്ക് ചെയ്തിരുന്നു. തമിഴിൽ കമൽ ഹാസനും ഗൗതമിയുമായിരുന്നു പ്രധാന വേഷത്തിലെത്തിയത് ആശ ശരത്ത് തന്നെയായിരുന്ന തമിഴിലും പോലീസ് വേഷത്തിലെത്തിയത്. ഹിന്ദിയിൽ അജയ് ദേവ്ഗൺ, തബു, ശ്രിയാ ശരൺ എന്നിവർ പ്രധാനവേഷത്തിലെത്തിയത്. തെലുങ്കിൽ 'ദൃശ്യം' പതിപ്പിൽ വെങ്കിടേഷ്, മീന, നാദിയ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 'ദൃശ്യ' എന്ന പേരിലാണ് ചിത്രം കന്നടയിലെത്തിയത്. പി വാസു സംവിധാനം ചെയ്ത ചിത്രത്തിൽ വി. രവിചന്ദ്രൻ, നവ്യനായർ, എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളായത്. ആശ ശരത് ഈ ചിത്രത്തിലെ ഭാഗമായിരുന്നു


Click it and Unblock the Notifications