അന്ന് നയൻതാരയുടെ മുന്നിൽ ഒന്നുമല്ലാതായി; ഇന്ന് മീനയുടെ സാന്നിധ്യം സ്വന്തം ചട‌ങ്ങിൽ പോലും താരത്തെ പിന്നിലാക്കി

തെന്നിന്ത്യൻ താര റാണി നയൻതാരയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. തമിഴിലും മലയാളത്തിലുമായി കെെ നിറയെ പ്രൊജക്ടുകളാണ് നയൻതാരയ്ക്ക്. ഇതിൽ ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമ മുക്കുത്തി അമ്മൻ 2 ആണ്. ചിത്രത്തിന്റെ ഒന്നാം ഭാ​ഗം മികച്ച വിജയം നേടി. രണ്ടാം ഭാ​ഗത്തിലും ദേവിയുടെ വേഷമാണ് നയൻതാര ചെയ്യുന്നതെന്ന് സൂചനയുണ്ട്. ആർജെ ബാലാജിയാണ് ആദ്യ ഭാ​ഗം സംവിധാനം ചെയ്തതെങ്കിൽ രണ്ടാം ഭാ​ഗം ഒരുക്കുന്നത് സുന്ദർ സിയാണ്. കഴിഞ്ഞ ദിവസം ഈ സിനിമയുമായി ബന്ധപ്പെട്ട് വലിയ പൂജ ചടങ്ങ് ചെന്നെെയിൽ നടന്നു.

നയൻതാര, സുന്ദർ സി, മീന, ഖുശ്ബു തുടങ്ങിയവരെല്ലാം ഇവന്റിൽ പങ്കെടുത്തു. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലാണ്. വലിയ ആഘോഷമായിരുന്നു ചടങ്ങിൽ. പ്രിയ താരങ്ങളുടെ ​ദൃശ്യങ്ങളെടുക്കാൻ മീഡിയകളുടെ ബഹളവും. ഓറഞ്ച് നിറത്തിലുള്ള സാരിയും വലിയ ആഭരണവും ധരിച്ചാണ് നയൻതാരയെത്തിയത്. നടിയുടെ ഫോട്ടോകളും വീഡിയോകളും ആരാധകർ ചർച്ചയാക്കുന്നുണ്ട്. ചടങ്ങിൽ നയൻതാരയുടെ മുഖത്ത് വലിയ സന്തോഷം കണ്ടില്ലെന്ന് പലരും കമന്റ് ചെയ്തു.

Meena  Nayanthara

എന്നാൽ ഏവരും ച‌ടങ്ങിൽ ശ്രദ്ധിച്ചത് നടി മീനയെയാണ്. പ്രസന്നതയോടെയും ലാളിത്യത്തോടെയും ഏവരോടും സൗമ്യമായി സംസാരിക്കുന്ന മീനയുടെ ദൃശ്യങ്ങൾ ആരാധകർ ചൂണ്ടിക്കാട്ടുന്നു. നയൻതാരയുടെ മുഖത്ത് അഹങ്കാരമുള്ളത് പോലെ തോന്നുന്നു, മീന വലിയ താരമായിട്ടും എത്ര സൗമ്യമായാണ് പെരുമാറുന്നതെന്ന് ഇവർ ചോദിക്കുന്നു. നയൻതാര കേന്ദ്ര കഥാപാത്രം ചെയ്യുന്ന സിനിമയുടെ ഇവന്റിനാണ് മീന എത്തിയത്. എന്നാൽ നയൻതാരയേക്കാൾ ജനശ്രദ്ധ ലഭിച്ചത് മീനയ്ക്കാണെന്നത് കൗതുകരമാണ്. അതും ഇപ്പോൾ മുൻനിര നായിക നടി അല്ലാതിരുന്നിട്ട് പോലും.

മുമ്പൊരിക്കൽ നയൻതാര വന്നതോടെ ഒരു സിനിമയുടെ മീനയുടെ കഥാപാത്രത്തിന് പ്രാധാന്യമില്ലാതായിരുന്നു. ഈ സംഭവവും ഇതിനിടെ ആരാധക ശ്രദ്ധ നേടുന്നുണ്ട്. രജിനികാന്ത് ചിത്രം അണ്ണാത്തെ ആയിരുന്നു ഇത്. ചിത്രത്തിൽ ആദ്യം മീനയുടെയും ഖുശ്ബുവിന്റെയും കഥാപാത്രങ്ങൾക്ക് പ്രാധാന്യമുണ്ടായിരുന്നു. എന്നാൽ അവസാന ഘട്ടത്തിൽ രജിനിയുടെ നായികയായി നയൻതാര വന്നു. ഇതോടെ അവരുടെ റോളുകൾക്കുള്ള പ്രാധാന്യം കുറഞ്ഞു.

Meena  Nayanthara

തങ്ങളുടെ കഥാപാത്രങ്ങൾ നായിക വന്നതോടെ കാരിക്കേച്ചർ പോലെയായെന്നാണ് ഖുശ്ബു ഒരിക്കൽ ഇതേക്കുറിച്ച് പറഞ്ഞത്. അന്ന് നയൻതാരയുടെ സിനിമയിൽ നിഴലായെങ്കിലും ഇന്ന് നയൻതാരയുടെ സിനിമയുടെ ചടങ്ങിനെത്തി നയൻതാരയേക്കാൾ പ്രശംസ പിടിച്ച് പറ്റാൻ മീനയ്ക്ക് കഴിഞ്ഞു. അതേസമയം നയൻതാരയെ പ്രശംസിക്കുന്ന ആരാധകരും ഏറെയാണ്.

മറ്റ് ന‌ടിമാരുടെ സാന്നിധ്യം ഇഷ്ടപ്പെടാത്തയാളാണ് നയൻതാരയെന്ന ഇമേജ് സിനിമാ ലോകത്തുണ്ട്. ഒരിക്കൽ നടി മംമ്ത മോഹൻദാസ് നടത്തിയ തുറന്ന് പറച്ചിലാണ് ഈ ഇമേജിൽ പ്രധാന കാരണമായത്. രജിനികാന്തിന്റെ സിനിമയിൽ ​ഗാനരം​ഗത്തിലഭിനയിക്കാനെത്തിയ തന്നെ പ്രധാന നായികയുടെ എതിർപ്പ് കാരണം ചില സീനുകളിലേക്ക് മാത്രം ഒതുക്കിയെന്നായിരുന്നു മംമ്തയുടെ ആരോപണം. നയൻ‌താരയാണ് ഈ നടിയെന്നും കുചേലൻ എന്ന രജിനികാന്ത് ചിത്രത്തെക്കുറിച്ചാണ് മംമ്ത പറയുന്നതെന്നും പിന്നാലെ സോഷ്യൽ മീഡിയ കണ്ടുപിടിച്ചു.

ഈ വാദങ്ങളെ മംമ്ത എതിർത്തുമില്ല. നയൻതാര ഇതുവരെയും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. വിവാദങ്ങളോട് പൊതുവെ നയൻതാര പ്രതികരിക്കാറില്ല. ടെസ്റ്റ് ആണ് നയൻതാരയുടെ റിലീസിനൊരുങ്ങുന്ന സിനിമ. മാധവൻ, സിദ്ധാർത്ഥ്, മീര ജാസ്മിൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നു. മലയാളത്തിൽ ഡിയർ സ്റ്റുഡന്റ്സ്, മഹേഷ് നാരായണൻ ചിത്രം എന്നിവയും വരാനുണ്ട്.

Read more about: meena nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X