twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ സമയത്ത് അച്ഛനും അമ്മയും എനിക്കൊപ്പം ഉണ്ടായിരുന്നു; എന്ത് വന്നാലും കൂടെയുണ്ടെന്ന് പറഞ്ഞു, മീനാക്ഷി

    |

    അമര്‍ അക്ബര്‍ അന്തോണിയിലെ പാത്തു ആയി വന്ന് മലയാളികളുടെ ഹൃദയം കവര്‍ന്ന ബാലതാരമാണ് മീനാക്ഷി. ചെറിയ പ്രായത്തില്‍ തന്നെ ചെറുതും വലുതമായ കഥാപാത്രങ്ങളിലൂടെ തിളങ്ങി മീനൂട്ടി അഭിനയിച്ച അഡല്‍ട്ട് എന്ന ഹ്രസ്വചിത്രത്തില്‍ അഭിനയിച്ച് കൈയ്യടി വാങ്ങിയിരിക്കുകയാണ്. മീനാക്ഷിയും ബോബന്‍ സാമുവലും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ യൂട്യൂബിലൂടെ അടുത്തിടെയാണ് പുറത്ത് വന്നത്.

    ഒരു പെണ്‍കുട്ടിയ്ക്ക് ആദ്യമായി ആര്‍ത്തവം ഉണ്ടാവുമ്പോള്‍ അമ്മമാരുടെ സാന്നിധ്യം വലുതാണ്. എന്നാല്‍ ആ സ്ഥാനത്ത് അച്ഛനാണെങ്കിലോ? അത്തരമൊരു സാഹചര്യത്തെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് കാണിക്കുകയായിരുന്നു ഹ്രസ്വചിത്രത്തിലൂടെ. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ അഭിനയിച്ചപ്പോള്‍ മാത്രമല്ല തന്റെ ആദ്യ ആര്‍ത്തവത്തെ കുറിച്ചും മനസ് തുറക്കുകയാണ് മീനൂട്ടിയിപ്പോള്‍.

    മീനൂട്ടിയുടെ വാക്കുകളിലേക്ക്

    അഡല്‍ട്ടില്‍ അഭിനയിക്കാന്‍ തീരുമാനിച്ചപ്പോഴോ അഭിനയിച്ച് കൊണ്ടിരുന്നപ്പോഴോ ഇത്രയും വലിയ പ്രതികരണം പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല. സിനിമ യൂട്യൂബില്‍ റിലീസ് ചെയ്തതിന് ശേഷമാണ് എനിക്ക് ധാരാളം കോളുകളും സന്ദേശങ്ങളും വന്ന് കൊണ്ടിരിക്കുന്നത്. അവരില്‍ അമ്മമാരേക്കാള്‍ കൂടുതല്‍ അച്ഛന്മാരായിരുന്നു.

    മീനൂട്ടിയുടെ വാക്കുകളിലേക്ക്

    കാരണം അവരില്‍ പലര്‍ക്കും സ്വന്തം ജീവിതവുമായി റിലേറ്റ് ചെയ്യാന്‍ പറ്റി എന്നതാണ്. എന്റെ അച്ഛനും ചോദിച്ചു. നീ വലിയ കുട്ടിയായാല്‍ എന്നില്‍ നിന്ന് അകന്ന് പോകുമോ എന്ന്. അപ്പോഴാണ് മനസിലായത് അഡല്‍റ്റിന് ഒരുപാട് ആളുകളുടെ ഹൃദയത്തില്‍ സ്പര്‍ശിക്കാന്‍ സാധിച്ചുവെന്ന്. ഞാന്‍ കുറച്ച് സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും എന്റെ കഥാപാത്രത്തിന് സാധാരണക്കാരുടെ ഭാഗത്ത് നിന്നായാലും സിനിമാ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നായാലും ഇത്രയേറെ സ്വീകാര്യത കിട്ടുന്നത് ഇതാദ്യമായാണ്.

    മീനൂട്ടിയുടെ വാക്കുകളിലേക്ക്

    ആദ്യമായി എനിക്ക് ആര്‍ത്തവമുണ്ടായ സമയത്ത് എനിക്കൊപ്പം അച്ഛനും അമ്മയും ഉണ്ടായിരുന്നു. എന്നിരുന്നാലും സിനിമയില്‍ കാണിച്ചിരിക്കുന്ന കഥാപാത്രത്തിന്റെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് എനിക്ക് നന്നായി അറിയാം. വല്ലാത്ത ദേഷ്യവും സങ്കടവുമായിരുന്നു അപ്പോഴെനിക്ക്. സങ്കടപ്പെടേണ്ട, ഇതൊന്നും വലിയ കാര്യമല്ല. തികച്ചും സ്വാഭാവികമാണെന്ന് അച്ഛന്‍ പറഞ്ഞ് ആശ്വസിപ്പിച്ചു.

     മീനൂട്ടിയുടെ വാക്കുകളിലേക്ക്

    എന്ത് വന്നാലും കൂടെയുണ്ടെന്ന് അമ്മയും. അവരുടെ വാക്കുകള്‍ നല്‍കിയ ആശ്വാസം പറഞ്ഞറിയിക്കാന്‍ വയ്യ. ബോബന്‍ സാമുവല്‍ (സംവിധായകന്‍ ബോബന്‍ സാമുവല്‍) അങ്കിളിനോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. കാരണം അദ്ദഹമാണ് എന്നെ ഈ ചിത്രത്തിലേക്ക് നിര്‍ദ്ദേശിക്കുന്നത്. ഞാന്‍ നേരത്തെ അദ്ദേഹത്തോടൊപ്പം അമീറ എന്നൊരു സിനിമ ചെയ്തിട്ടുണ്ട്.

    Recommended Video

    സാന്ദ്രയുടെ കുസൃതി കുഞ്ഞുങ്ങളെ കണ്ടോ | FilmiBeat Malayalam
     മീനൂട്ടിയുടെ വാക്കുകളിലേക്ക്

    ഈ ക്യാരക്ടര്‍ മീനൂട്ടി ചെയ്താല്‍ നന്നായിരിക്കുമെന്ന് അങ്കിള്‍ പറഞ്ഞപ്പള്‍ വലിയ സന്തോഷമായി. എന്നില്‍ അദ്ദേഹത്തിന് ആത്മവിശ്വാസം ഉള്ളത് കൊണ്ടാണല്ലോ നിര്‍ദ്ദേശിച്ചത്. അതുപോലെ സംവിധായകന്‍ അഘോഷ് വൈഷ്ണവത്തിനും നിര്‍മാതാവിനും മറ്റ് എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കം ചിത്രത്തെയും എന്റെ കഥാപാത്രത്തെയും ഏറ്റെടുത്ത പ്രേക്ഷകര്‍ക്കും ഞാന്‍ നന്ദി പറയുന്നു.

    English summary
    Meenakshi Anoop About Her Short Film Adult
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X