ഞാൻ കണ്ടുപിടിക്കുന്ന ആളാകും എന്റെ ജീവിത പങ്കാളി; കൗശിക്കുമായി ചേർത്തുള്ള ഗോസിപ്പുകൾക്ക് മറുപടിയുമായി മീനാക്ഷി

ബാലതാരമായി എത്തി മലയാളി മനസിൽ ഇടംനേടിയ താരമാണ് മീനാക്ഷി അനൂപ്. കുട്ടികളും മുതിർന്നവരുമെല്ലാം ഒരു പോലെ സ്നേഹിക്കുന്ന പ്രതിഭ. അഭിനേത്രി മാത്രമല്ല അവതാരകയായും തിളങ്ങുന്ന മീനാക്ഷിക്കും എഴുത്തിലും താൽപര്യമുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി ചില ​ഗോസിപ്പുകൾ മീനാക്ഷിയുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നുണ്ട്. അതിൽ ഒന്ന് ടോപ്പ് സിങർ കണ്ടസ്റ്റന്റും ​ഗായകനുമായ കൗശിക്കുമായി ചേർത്തുള്ളതാണ്.

അമൃത മനസ് തുറന്ന് ചിരിച്ചു, അമ്മയോട് സ്വന്തം മകനെന്നപോലെയുള്ള പെരുമാറ്റം; ഭാവി വരൻ ഇതാണോ?; ചോദ്യങ്ങൾ!
അമൃത മനസ് തുറന്ന് ചിരിച്ചു, അമ്മയോട് സ്വന്തം മകനെന്നപോലെയുള്ള പെരുമാറ്റം; ഭാവി വരൻ ഇതാണോ?; ചോദ്യങ്ങൾ!

ഇടയ്ക്ക് കൗശിക്കിനൊപ്പമുള്ള ഫോട്ടോകൾ സോഷ്യൽമീഡിയയിൽ താരം പങ്കിടാറുണ്ട്. ടോപ്പ് സിങറിൽ വെച്ച് തുടങ്ങിയ സൗഹൃദമാണ് ഇരുവരുടേയും. മീനാക്ഷി കൗശിക്കിനെ കുറിച്ച് പോസ്റ്റുകൾ പങ്കുവെക്കുമ്പോൾ പ്രധാനമായും പ്രത്യക്ഷപ്പെടാറുള്ള ചോ​ദ്യം ഇരുവരും പ്രണയത്തിലാണോ എന്നതാണ്. ഇപ്പോഴിതാ ജെൻസി ജെനറേഷനിലെ പ്രണയത്തെ കുറിച്ചും താനുമായി ബന്ധപ്പെട്ടുള്ള റൂമറുകൾക്കും മറുപടി നൽകുകയാണ് താരം.

Meenakshi Anoop

ഐസ്ബ്രേക്ക് എന്റർടെയ്ൻമെന്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മീനാക്ഷി. എനിക്ക് എല്ലാ കാലത്തും പ്രണയം ഒന്ന് തന്നെയാണ്. നമുക്ക് മറ്റൊരാളോട് തോന്നുന്ന ഇഷ്ടം പ്രണയം തന്നെയാണ് അത് എല്ലാ കാലത്തും. സർവൈവലിന്റെ ഭാ​ഗമായിട്ട് മനുഷ്യരിൽ വന്ന് ചേർന്നിരിക്കുന്ന വികാരം കൂടിയാണ് അത്. എത്ര കാലം കഴിഞ്ഞാലും അത് നിന്ന് പോകാനും പോകുന്നില്ല.

എല്ലാ കാലത്തും ഒരു പുതിയ തലമുറയും ഒരു പഴയ തലമുറയുമുണ്ട്. നമ്മൾ‌ വരും കാലത്തിന്റെ പഴയ തലമുറയാണ്. നമുക്ക് വളരെ മോഡേൺ എന്ന് തോന്നുന്നത് അടുത്ത തലമുറയ്ക്ക് വളരെ പഴഞ്ചനായി തോന്നും.‍ സംശയമില്ലാത്ത കാര്യമാണ്. അത് തന്നെയാണ് വിവാഹത്തിന്റെയും പ്രണയത്തിന്റെയും കാര്യമൊക്കെ പറയുമ്പോൾ ഇപ്പോൾ സമൂഹത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

നോര്‍മല്‍ ഡെലിവറി! ചീമയ്ക്ക് പെണ്‍കുഞ്ഞ്! കുഞ്ഞിനെ ഞാനിപ്പോള്‍ കാണിക്കില്ല! കാരണം പറഞ്ഞ് ശ്രീക്കുട്ടി
നോര്‍മല്‍ ഡെലിവറി! ചീമയ്ക്ക് പെണ്‍കുഞ്ഞ്! കുഞ്ഞിനെ ഞാനിപ്പോള്‍ കാണിക്കില്ല! കാരണം പറഞ്ഞ് ശ്രീക്കുട്ടി

പ്രണയിച്ചോ അറ‍േഞ്ച്ഡായോ വിവാഹം ചെയ്താലും അതിൽ ബുദ്ധിമുട്ട് തോന്നിയാലും മറ്റുള്ളവർ എന്ത് കരുതുമെന്ന് വിചാരിച്ച് ആ ബന്ധം തുടരുന്ന ആളുകൾ ഒരുപാട് പഴയ തലമുറയിലുണ്ട്. പക്ഷെ ഇന്നത്തെ തലമുറയിലെ ആളുകൾക്ക് അങ്ങനെയല്ല. അവർക്ക് വിവാഹമെന്നാൽ പാട്നർഷിപ്പാണ്. അത് ജെൻസി വിഭാ​ഗത്തിൽ‌പ്പെടുന്നത് കൊണ്ടല്ല. കാലഘട്ടവും ആളുകളുടെ ചിന്താ​ഗതിയും വ്യത്യസ്തമായതുകൊണ്ടാണ്.

നമ്മൾ പറയുന്നത് മനസിലാക്കുന്ന അച്ഛനമ്മമാരുടെ എണ്ണം ഇന്ന് സമൂഹത്തിൽ വർധിച്ചിട്ടുണ്ട്. അതിൽ‌ ഞാൻ സന്തോഷവതിയാണ്. എനിക്ക് ഇഷ്ടപ്പെടുന്ന ഞാൻ കണ്ടുപിടിക്കുന്ന ആളാകും എന്റെ ജീവിത പങ്കാളി. പക്ഷെ അത്തരം കാര്യങ്ങളെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നതേയില്ല. ഇരുപത് വയസേ എനിക്കുള്ളു. ഇരുപത്തിയെട്ട് വയസൊക്കെ ആയശേഷം അതേ കുറിച്ച് നമുക്ക് ആലോചിക്കാം മീനാക്ഷി പറ‍ഞ്ഞു.

Meenakshi Anoop

എന്നേയും കൗശിക്കിനേയും ചേർത്ത് വന്നതെല്ലാം റൂമേർസാണ്. അതൊക്കെ ഒരു രസമാണ്. റൂമേർസ് മൈന്റ് ചെയ്യുന്നവരുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എല്ലാ കാലത്തും റൂമേർസ് ഉണ്ടാകും. നമ്മൾ ‌കുറച്ചുപേർ ഒരുമിച്ചിരുന്ന് സംസാരിക്കുമ്പോൾ തന്നെ നമ്മുടെ സുഹൃത്തുക്കളെ കുറിച്ച് റൂമേർസ് പറയാറില്ലേ. അത്തരത്തിൽ ഇഷ്ടം പോലെ റൂമേർസ് പറയുന്ന ആളാണ് ‍ഞാനും.

അതുകൊണ്ട് മറ്റുള്ളവർ അത് ചെയ്യുന്നത് തെറ്റാണെന്ന് പറയാനാവില്ല. മീഡിയയിൽ റൂമേർസ് വരുന്നത് റീച്ച് ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെയാണ്. അത്തരം റൂമറുകൾ ആരെയും വ്യക്തിപരമായി വേദനിപ്പിക്കുന്നില്ലല്ലോ. അതുകൊണ്ട് തന്നെ എന്റെ പേരിൽ വരുന്ന റൂമറുകളെ ഒരു എന്റർടെയ്ൻമെന്റായി ഞാൻ കാണുകയാണ് ചെയ്യാറുള്ളത്. കമന്റുകളും വിഷമിപ്പിക്കാറില്ല. കമന്റുകൾ നെ​ഗറ്റീവ് ആയല്ല.

ഇന്റിമേറ്റ് സീനിൽ അഭിനയിക്കില്ലെന്ന് പറഞ്ഞി‌ല്ല, രേണുവിന് സമ്മതം, ആ വീഡിയോ എന്റെ ഇഷ്ടപ്രകാരമെടുത്തതല്ല!
ഇന്റിമേറ്റ് സീനിൽ അഭിനയിക്കില്ലെന്ന് പറഞ്ഞി‌ല്ല, രേണുവിന് സമ്മതം, ആ വീഡിയോ എന്റെ ഇഷ്ടപ്രകാരമെടുത്തതല്ല!

അവരുടെ അഭിപ്രായമായാണ് കാണുന്നതെന്നും മീനാക്ഷി പറയുന്നു. മുമ്പ് മീനാക്ഷിയുടെ പിതാവും വിഷയത്തിൽ വ്യക്തമായ മറുപടി നൽകിയിരുന്നു. ഇരുവരും നല്ല സുഹൃത്തുക്കളാണ്. സമൂഹമാധ്യമങ്ങളിലെ ചർച്ചകളും അനുമാനങ്ങളും കാണുമ്പോൾ ചിരിയാണ് വരുന്നതെന്നാണ് അച്ഛൻ അനൂപ് പറഞ്ഞത്.

More from Filmibeat

Read more about: meenakshi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X