എന്താണ് ഇത്ര ഒറ്റപ്പെടൽ? എനിക്ക് ഇതൊന്നും ഇല്ലല്ലോയെന്ന് ചിന്തിച്ചു, നന്മകൾ മാത്രമുള്ള സമൂഹമല്ല!

ഡിജിറ്റൽ യു​ഗം കുട്ടികൾക്ക് കരുത്തോ അതോ കെണിയോ എന്ന വിഷയത്തിൽ 24ന്യൂസ് ചാനലിലെ തമ്മിൽ തമ്മിൽ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ അഭിനേത്രിയും അവതാരകയുമായ മീനാക്ഷി അനൂപ് പങ്കുവെച്ച ചിന്തകളാണ് ശ്രദ്ധ നേടുന്നത്. സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോ​ഗിക്കുന്നതിൽ നിന്ന് പൂർണ്ണമായും മക്കളെ വിലക്കുന്നത് ശരിയായ പാരന്റിങ് രീതിയല്ലെന്ന് മീനാക്ഷി പറയുന്നു.

ആ യാത്ര ബാലിയിലേക്ക്! നിറയെ സാഹസികത! ആദ്യ ഫ്‌ളൈറ്റ് അനുഭവം ഭയാനകമെന്നും അമൃത നായര്‍
ആ യാത്ര ബാലിയിലേക്ക്! നിറയെ സാഹസികത! ആദ്യ ഫ്‌ളൈറ്റ് അനുഭവം ഭയാനകമെന്നും അമൃത നായര്‍

ടിനേജ് പ്രായത്തിൽ സമപ്രായക്കാരായ പിള്ളേരുമായി ഇടപെടുമ്പോൾ ഞാൻ കരുതിയിരുന്നത് എന്റെ വീട് പോലെയാണ് എല്ലാ വീടുകളുമെന്നും എന്നെ പോലെയാണ് എല്ലാ കുട്ടികളും പിന്നെ എന്താ നിങ്ങൾക്ക് ഇത്ര പ്രശ്നം എന്നായിരുന്നു. നിങ്ങൾക്ക് മാത്രം എന്താണ് ഇത്ര ഒറ്റപ്പെടൽ?. എനിക്ക് ഒറ്റപ്പെടൽ ഇല്ലല്ലോ എന്നാണ്. അപ്പോഴാണ് മനസിലാക്കുന്നത് എല്ലാ അച്ഛനമ്മമാരും ഒരുപോലെയല്ല മക്കളോട് പെരുമാറുന്നത് എന്ന്.

Meenakshi Anoop

അപ്പോൾ ഞാൻ മനസിലാക്കി പാരന്റിങ് എന്നത് ഒരു കുട്ടിയുണ്ടാകുമ്പോൾ ആ മാതാപിതാക്കൾക്കും ആദ്യത്തെ അനുഭവമാണ്. എന്റെ കുട്ടി നന്നായി വരണം എന്ന ചിന്ത തന്നെയാണ് എല്ലാ മാതാപിതാക്കൾക്കും. പക്ഷെ ഇവർ പാരന്റിങിന് തെരഞ്ഞെടുക്കുന്ന വഴി വ്യത്യസ്തമാണ്. പല ആളുകളും പല വഴിക്കാണ് സ്വന്തം കുട്ടിയെ നന്നാക്കാനായി ബുദ്ധിമുട്ടികൊണ്ടിരിക്കുന്നത്.

സോഷ്യൽമീഡിയ അമിതമായി ഉപയോ​ഗിച്ചതുകൊണ്ട് കുട്ടികൾ ചില സന്ദർഭങ്ങളിൽ ആത്മഹത്യ ചെയ്തത് നമ്മൾ കണ്ടതാണ്. ആ വാർത്ത കണ്ട് കഴിയുമ്പോൾ പതിനാറ് വയസുള്ള കുട്ടികളുടെ മാതാപിതാക്കൾ എല്ലാം അങ്ങ് തീരുമാനിക്കുകയാണ് ഇൻസ്റ്റ​ഗ്രാം ഇനി മുതൽ തന്റെ കുട്ടിക്ക് ഉപയോ​ഗിക്കാൻ കൊടുക്കുന്നില്ലെന്ന്. അത് പാരന്റിങിന്റെ വേറൊരു വശമാണ്.

'വിശ്വാസിയായ അങ്ങേയ്ക്ക് ആ പ്രവൃത്തി അംഗീകരിക്കാനാകുമോ?, അതോ ചോദിച്ചതിനേക്കാൾ കൂടുതൽ പണം കിട്ടിയോ?'
'വിശ്വാസിയായ അങ്ങേയ്ക്ക് ആ പ്രവൃത്തി അംഗീകരിക്കാനാകുമോ?, അതോ ചോദിച്ചതിനേക്കാൾ കൂടുതൽ പണം കിട്ടിയോ?'

ഇൻസ്റ്റ​ഗ്രാം എന്താണെന്നും അത് എങ്ങനെ കൃത്യമായി ഉപയോ​ഗിക്കാമെന്നും മക്കൾക്ക് നന്നായി പഠിപ്പിച്ച് കൊടുക്കുന്നതാണ് യഥാർത്ഥത്തിൽ നല്ല പാരന്റിങ്. കാരണം നന്മകൾ മാത്രമുള്ള ഒരു സൊസൈറ്റിയിലേക്ക് അല്ല കുട്ടികൾ കാലെടുത്ത് വെക്കാൻ പോകുന്നത്. അതുകൊണ്ട് എല്ലാ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളും കുട്ടികൾ ഉപയോ​ഗിക്കണം.

കൃത്യമായി അതെങ്ങനെ ഉപയോ​ഗിക്കാമെന്ന് കുട്ടികൾക്ക് നന്നായി പറഞ്ഞ് കൊടുക്കാൻ ഒരു മുതിർന്ന വ്യക്തിക്ക് കഴിയുമ്പോഴാണ് കൃത്യമായി പാരന്റിങ് നടക്കുന്നത് മീനാക്ഷി പറഞ്ഞു. എവിടെ പോയാലും അഭിമുഖങ്ങളിൽ പോയാൽ പോലും ജെൻസി പിള്ളേരെന്ന് നമ്മളെ പറയുന്നത് കൊണ്ട് ഏറ്റവും കൂടുതൽ കേൾക്കുന്നതാണ് ഞങ്ങൾക്കുള്ള സ്വാതന്ത്ര്യം, ഞങ്ങൾക്ക് സ്വാതന്ത്ര്യം അമിതമായി കിട്ടുന്നോ, കുറച്ച് കൊടുക്കണോ, ഇടയ്ക്ക് വെച്ച് തരണോ എന്നതൊക്കെ.

Meenakshi Anoop

എന്റെ അഭിപ്രായത്തിൽ ജനിച്ച് വീഴുന്ന സമയം മുതൽ എല്ലാവർക്കും ഉള്ള ഒന്നാണ് സ്വാതന്ത്ര്യം എന്നത്. അത് പ്രത്യേകിച്ച് ആരും തരേണ്ട കാര്യമോ നിയന്ത്രിച്ച് തരേണ്ട കാര്യമോ തരാതിരിക്കേണ്ട കാര്യമോ അല്ല. പക്ഷെ മാതാപിതാക്കൾ മുതിർന്നവരായതുകൊണ്ടും നമ്മളെക്കാൾ എല്ലാ കാര്യങ്ങളോടും അവർ കൂടുതൽ പരിചിതമായതുകൊണ്ടും അവരോടും കാര്യങ്ങൾ ചോ​ദിച്ച് മനസിലാക്കണം.

ചില കുട്ടികൾ എന്നോട് വന്ന് അവരുടെ കാര്യങ്ങൾ എന്നോട് ഷെയർ ചെയ്യാറുണ്ട്. അഭിമുഖങ്ങളൊക്കെ കണ്ട് അവരോട് സംസാരിച്ചാൽ അൽപ്പം കംഫർട്ടബിളാകും എന്ന് തോന്നിയതുകൊണ്ട് ഷെയർ ചെയ്യുന്നതുമാകും. എന്ന് കരുത‍ി സഹജീവികളോട് സംസാരിക്കാൻ കൗൺസിലിങ് പഠിക്കണം എന്നൊന്നും എനിക്ക് തോന്നിയിട്ടില്ല. ഞാൻ നല്ലൊരു ലിസണറാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളതെന്നും മീനാക്ഷി പറയുന്നു.

അഖിലിലേക്ക് അടുപ്പിച്ചത് ആ സ്വഭാവം! സന്തോഷകരമായ ദാമ്പത്യം! കല്യാണ ചിത്രങ്ങളുമായി സംവൃത സുനില്‍
അഖിലിലേക്ക് അടുപ്പിച്ചത് ആ സ്വഭാവം! സന്തോഷകരമായ ദാമ്പത്യം! കല്യാണ ചിത്രങ്ങളുമായി സംവൃത സുനില്‍

ബാലതാരമായി ടെലിവിഷൻ-സിനിമാ രം​ഗത്തേക്ക് എത്തിയതാണ് മീനാക്ഷി. ഇരുപതുകാരിയായ താരം ഇപ്പോൾ കോളേജ് വിദ്യാർത്ഥിനിയാണ്. ഒരു നോട്ട് പറഞ്ഞ കഥയായിരുന്നു ആദ്യ സിനിമ. അമർ അക്ബർ അന്തോണിയുടെ റിലീസിനുശേഷമാണ് മീനാക്ഷിക്ക് ആരാധകർ വർധിച്ചതും. അഭിനേത്രി മാത്രമല്ല അവതാരകയും മോ‍ഡലും കൂടിയാണ് താരം.

More from Filmibeat

Read more about: meenakshi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X