സൗഭാഗ്യങ്ങളിൽ ജനിച്ച് വീണവർ, പക്ഷെ..., ഒരു വാക്ക് മതി, ജേസണും മീനാക്ഷിയും മനസിൽ കൊണ്ട് നടക്കുന്നത്...
എപ്പോഴും ജനശ്രദ്ധ നേടുന്നവരാണ് താരങ്ങളുടെ മക്കൾ. സിനിമാ രംഗത്തേക്ക് ഇവർക്ക് കടന്ന് വരാനും എളുപ്പമാണ്. സിനിമാ താരങ്ങളെ പോലെ ഇവരുടെ മക്കളോടും ആരാധകർ പ്രത്യേക മമത കാണിക്കാറുണ്ട്. അമിതമായി ലഭിക്കുന്ന ജനശ്രദ്ധ പലപ്പോഴും താരപുത്രൻമാർക്കും പുത്രിമാർക്കും ബുദ്ധിമുട്ടാകാറുമുണ്ട്. ബോളിവുഡിലെ പല താരങ്ങളും മക്കളെ ഒരു പ്രായം വരെ ലെെം ലെെറ്റിൽ നിന്നും മാറ്റി നിർത്തുകയാണിപ്പോൾ. അനുഷ്ക ശർമ, ദീപിക പദുകോൺ, റാണി മുഖർജി തുടങ്ങിയ താരങ്ങൾ ഉദാഹരണം.
മലയാള സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ ജനശ്രദ്ധ ലഭിക്കുന്ന താരപുത്രി മീനാക്ഷി ദിലീപാണ്. ദിലീപിന്റെയും മുൻ ഭാര്യ നടി മഞ്ജു വാര്യരുടെയും ഏക മകളായ 26 കാരി. ഡോക്ടറാണ് ഇന്ന് മീനാക്ഷി. ലെെം ലെെറ്റിൽ വല്ലപ്പോഴുമേ മീനാക്ഷി സാന്നിധ്യം അറിയിക്കാറുള്ളൂ. സിനിമാ രംഗത്തേക്ക് മീനാക്ഷി ഇതുവരെ കടന്ന് വന്നിട്ടില്ല. എന്നാൽ മുൻനിര നായിക നടിയേക്കാളും ജനശ്രദ്ധ ലഭിക്കുന്നയാളാണ് മീനാക്ഷി ഇന്ന്.

മീനാക്ഷിയുടെ മാതാപിതാക്കളുടെ വ്യക്തി ജീവിതത്തിൽ നടന്ന സംഭവങ്ങളാണ് ഇതിന് കാരണം. ദിലീപ്-മഞ്ജു വാര്യർ വിവാഹമോചന സമയത്ത് ഏറ്റവും കൂടുതൽ ചർച്ചയായത് മീനാക്ഷിയാണ്. അച്ഛനൊപ്പം നിൽക്കാനായിരുന്നു അന്ന് കൗമാരക്കാരിയായ മീനാക്ഷിയുടെ തീരുമാനം. മകളുടെ തീരുമാനത്തെ മഞ്ജു വാര്യർ അംഗീകരിച്ചു. മീനാക്ഷിയും മഞ്ജുവും അകൽച്ചയിലാണെന്ന് ഏറെക്കാലമായി സംസാരമുണ്ട്.
ഡിവോഴ്സിന് ശേഷം മഞ്ജുവിനൊപ്പം മീനാക്ഷിയെ കണ്ടിട്ടില്ല. ഒരുമിച്ചുള്ള ഫോട്ടോ പോലും പിന്നീട് പുറത്ത് വന്നിട്ടില്ലെന്നാണ് കൗതുകകരം. മീനാക്ഷിയെ സ്നേഹിക്കുന്ന അമ്മയാണ് മഞ്ജു. മകളെ അകലെ നിന്ന് സ്നേഹിക്കുകയാണ് മഞ്ജുവെന്ന് ആരാധകർ ചൂണ്ടിക്കാട്ടാറുണ്ട്. മീനാക്ഷിയെ പോലെ തമിഴകത്ത് ചർച്ചയാകുന്ന താരപുത്രനാണ് ജേസൺ സഞ്ജയ്. സൂപ്പർതാരം വിജയുടെയും ഭാര്യ സംഗീതയുടെയും മൂത്ത മകൻ. ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കുകളിലാണ് സഞ്ജയ്. വിജയും സംഗീതയും പിരിഞ്ഞ് താമസിക്കുകയാണെന്നും വിജയും ജേസണും അകൽച്ചയിലാണെന്ന് ഏറെക്കാലമായി വാദമുണ്ട്.

തമിഴകത്ത് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ പ്രകാരം സംഗീതയും വിജയും അകന്നപ്പോൾ ജേസൺ സഞ്ജയ് അമ്മയ്ക്കൊപ്പമാണ് നിന്നത്. അച്ഛനിൽ നിന്നും ജേസൺ അകലം പാലിക്കുകയാണെന്നും വാദങ്ങളുണ്ട്. ജേസണിന്റെ ആദ്യ സിനിമ പ്രഖ്യാപിച്ചപ്പോൾ പോലും ഒപ്പം വിജയിനെ കണ്ടില്ല. മകന് ആശംസകളും അറിയിച്ചില്ല. ജേസണും വിജയും ഒരു വീട്ടിലല്ല കഴിയുന്നതെന്നും വാദമുണ്ട്. തങ്ങളുടെ ജീവിതത്തിൽ നടന്നതെന്തെന്ന് ജേസൺ സഞ്ജയോ മീനാക്ഷിയോ ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ല. ഇവർ ഒരു വാക്ക് പറഞ്ഞാലുണ്ടാകുന്ന ചർച്ചകൾ ചെറുതായിരിക്കില്ല. രണ്ട് പേരും അഭിമുഖങ്ങളൊന്നും നൽകാറില്ല. ഇവരുടെ ശബ്ദം പോലും ആരാധകർ അടുത്ത കാലത്തൊന്നും കേട്ടിട്ടില്ല.


Click it and Unblock the Notifications











