മീനാക്ഷിയോടൊപ്പം കാവ്യ മാധവന്‍, നാദിര്‍ഷയുടെ മകളുടെ വിവാഹനിശ്ചയത്തിന് ദിലീപ് എത്തിയപ്പോള്‍

സിനിമയില്‍ അഭിനയിക്കാതെ തന്നെ താരമായി മാറാനുള്ള ഭാഗ്യമാണ് താരങ്ങളുടെ മക്കള്‍ക്ക് ലഭിക്കാറുള്ളത്. അത്തരത്തിലൊരാളാണ് മീനാക്ഷി ദിലീപും. ദിലീപിനും മഞ്ജു വാര്യര്‍ക്കും പിന്നാലെയായി മീനാക്ഷിയും അഭിനയ രംഗത്തേക്ക് എത്തുമോയെന്ന തരത്തിലുള്ള ചോദ്യങ്ങളുമായാണ് ആരാധകരെത്തിയത്. മകള്‍ക്ക് സിനിമാമോഹമുള്ളതായി തോന്നിയിരുന്നില്ലെന്നായിരുന്നു ദിലീപ് പറഞ്ഞത്. എംബിബിഎസ് പഠനത്തിനായി ചെന്നൈയിലേക്ക് പോവുകയായിരുന്നു താരപുത്രി.

Recommended Video

നാദിര്‍ഷയുടെ മകളുടെ വിവാഹ നിശ്ചയത്തിന് ദിലീപ് എത്തിയപ്പോള്‍ | Filmibeat Malayalam

മകളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് ദിലീപ് എത്താറുണ്ട്. ലോക് ഡൗണ്‍ സമയത്ത് മകള്‍ നാട്ടിലേക്ക് എത്തിയെന്ന് താരം പറഞ്ഞിരുന്നു. കുടുംബത്തിലെ ആഘോഷങ്ങളിലെല്ലാം മീനൂട്ടിയും സജീവമായി മുന്നിലുണ്ടാവാറുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ദിലീപും കാവ്യ മാധവനും 4ാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ഇതിന് പിന്നാലെയായാണ് കുടുംബസമേതമുള്ള ഇവരുടെ ചിത്രങ്ങളും പുറത്തുവന്നത്. നാദിര്‍ഷയുടെ മകളുടെ വിവാഹനിശ്ചയ ചടങ്ങിലെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

കുടുംബസമേതം

കുടുംബസമേതം

സിനിമയില്‍ സജീവമല്ലെങ്കിലും പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം താരമായി മാറാറുണ്ട് കാവ്യ മാധവന്‍. ഗിറ്റാറിലും ഡബ്‌സ്മാഷിലൂടെയുമൊക്കെയായി മീനാക്ഷി ദിലീപും ഇതിനകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയതാണ്. കുടുംബസമേതമുള്ള ഇവരുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം താരമായി മാറാറുണ്ട് ഇവരെല്ലാം. നാദിര്‍ഷയുടെ മകളുടെ വിവാഹനിശ്ചയത്തിനെത്തിയ ദിലീപിന്റേയും കുടുംബത്തിന്റേയും ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെ പുറത്തുവന്ന ചിത്രങ്ങള്‍ ഇതിനകം തന്നെ തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്.

കാവ്യ മാധവനും മീനാക്ഷിയും

കാവ്യ മാധവനും മീനാക്ഷിയും

മീനാക്ഷിയെ ചേര്‍ത്തുപിടിച്ചായിരുന്നു കാവ്യ മാധവന്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തത്. സാല്‍വാറണിഞ്ഞ് അതീവ സുന്ദരിയായാണ് ഇരുവരും ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയത്. നാദിര്‍ഷയ്ക്കും കുടുംബത്തിനുമൊപ്പം നില്‍ക്കുന്ന ദിലീപിന്റേയും കുടുംബത്തിന്റേയും ചിത്രങ്ങള്‍ ക്ഷണനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. മീനാക്ഷിയും കാ്വ്യ മാധവനും സ്വരച്ചേര്‍ച്ചയിലല്ലെന്ന തരത്തിലുള്ള കിവംദന്തികളായിരുന്നു ഇടയ്ക്ക് പ്രചരിച്ചത്. തങ്ങള്‍ തമ്മില്‍ യാതൊരുവിധ പ്രശ്‌നങ്ങളുമില്ലെന്ന് വ്യക്തമാക്കുകയായിരുന്നു ഇരുവരും.

മീനൂട്ടിയുടെ സുഹൃത്തുക്കള്‍

മീനൂട്ടിയുടെ സുഹൃത്തുക്കള്‍

മീനാക്ഷിയുടെ സുഹൃത്തുക്കളാണ് നാദിര്‍ഷയുടെ മക്കള്‍. അയിഷയും ഖദീജയുമായി അടുത്ത സൗഹൃദമുണ്ട് മീനൂട്ടിക്ക്. ഇടയ്ക്ക് ടിക് ടോക്കിലൂടെയും മറ്റുമായി ഇരുവരും ഒരുമിച്ചെത്തിയിരുന്നു. അയിഷ നാദിര്‍ഷയുടെ വിവാഹനിശ്ചയചടങ്ങിലേക്കാണ് മീനാക്ഷിയും കുടുംബവും എത്തിയത്. ലാല്‍ ജോസിന്റെ മകളുമായും മീനൂട്ടിക്ക് സൗഹൃദമുണ്ട്. അഭിനേത്രിയായ നമിത പ്രമോദും ഇവരുടെ അടുത്ത സുഹൃത്താണ്. മീനൂട്ടിയെക്കുറിച്ച് വാചാലയായി ഇടയ്ക്ക് താരമെത്തിയിരുന്നു.

 ദിലീപും നാദിര്‍ഷയും

ദിലീപും നാദിര്‍ഷയും

സിനിമയിലെത്തുന്നതിന് മുന്‍പ് തന്നെ അടുത്ത സുഹൃത്തുക്കളായി മാറിയവരാണ് നാദിര്‍ഷയും ദിലീപും. പാരഡിയും മിമിക്രിയുമായി നടന്ന സമയത്ത് ഇരുവരും സ്വപ്‌നം കണ്ടതും ലക്ഷ്യം വെച്ചതും സിനിമയായിരുന്നു. ഇവരുടെ കുടുംബാംഗങ്ങള്‍ തമ്മിലും അതേ സൗഹൃദം നിലനിര്‍ത്തുന്നുണ്ട്. സിനിമയ്ക്ക് പുറമെ ബിസിനസ് രംഗത്തും സജീവമാണ് ഇരുവരും. നാദിര്‍ഷ സംവിധായകനായി മാറിയപ്പോള്‍ എല്ലാവരും ചോദിച്ചത് ദിലീപിനൊപ്പമുള്ള സിനിമയെക്കുറിച്ചായിരുന്നു. കാത്തിരിപ്പിനൊടുവിലായാണ് അദ്ദേഹം കേശു ഈ വീടിന്റെ നാഥനെക്കുറിച്ച് പ്രഖ്യാപിച്ചത്.

മീനാക്ഷിയുടെ വിശേഷം

മീനാക്ഷിയുടെ വിശേഷം

അഭിനയത്തിലൂടെയല്ലെങ്കിലും ആരാധകപിന്തുണയുണ്ട് മീനാക്ഷി ദിലീപിന്. മീനൂട്ടിയുടെ വിശേഷങ്ങളെല്ലാം വൈറലായി മാറാറുമുണ്ട്. അടുത്തിടെയായിരുന്നു മീനാക്ഷി ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയത്. നമിത പ്രമോദും ഖദീജ നാദിര്‍ഷയുമുള്‍പ്പടെ നിരവധി പേരായിരുന്നു മീനൂട്ടിയെ സ്വാഗതംചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X