ഇത്തവണ അതിഥി മീനാക്ഷി?, മേക്കപ്പില്ലാതെ സിംപിൾ ലുക്കിൽ നിറചിരിയുമായി താരപുത്രി, നമിതയ്ക്കൊപ്പമുള്ള ഫോട്ടോ!
കുഞ്ഞ് മീനാക്ഷി ദിലീപ് വളർന്ന് വലുതായി എന്നുമാത്രമല്ല ഒരു ഡോക്‌ടറായിരിക്കുന്നു താരപുത്രി. കഴിഞ്ഞ വർഷങ്ങളിൽ മെഡിക്കൽ വിദ്യാഭ്യാസം നേടുന്നതിന്റെ തിരക്കിലായിരുന്നു മീനാക്ഷിയെങ്കിൽ ഇനി ഡോക്ടർ മീനാക്ഷി ഗോപാലകൃഷ്‍ണന്റെ നാളുകളാണ്. മീനൂട്ടി ഇപ്പോൾ ഹൗസ് സർജൻസി ചെയ്യുകയാണ്. ദിലീപിന്റെ സ്വപ്നമാണ് മകളിലൂടെ നിറവേറിയത്. കേരളത്തിന് പുറത്തായിരുന്നു മീനാക്ഷിയുടെ പഠനം. ഇപ്പോൾ സർജറി ചെയ്യുന്ന തലത്തിലേക്ക് മകൾ വളർന്നു.
ആ ചിത്രം തനിക്ക് ലഭിച്ചപ്പോൾ ഏത് മാതാപിതാക്കളെയും പോലെ തനിക്കും അഭിമാനം തോന്നിയെന്ന് ദിലീപ് അടുത്തിടെ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. ഡോക്ടറാണെങ്കിലും അഭിനയ പാരമ്പര്യം മീനാക്ഷിയെ വിട്ടുപോയിട്ടില്ല. ഇൻസ്റ്റഗ്രാം പേജിൽ നൃത്തം ചെയ്യുന്ന മീനാക്ഷിയുടെ വീഡിയോ പോസ്റ്റ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിട്ടുണ്ട് പലവട്ടം.

സിനിമയിൽ വരുമോ എന്ന ചോദ്യത്തിനും ഇതുവരെയും മറുപടിയില്ല. പക്ഷെ സിനിമാ സുഹൃത്തുക്കൾ മീനാക്ഷിക്കുണ്ട്. അതിൽ പ്രധാനി നടി നമിത പ്രമോദാണ്. നമിതയുടെ ഏത് പരാജയത്തിലും വിജയത്തിലും എപ്പോഴും മീനാക്ഷിയുണ്ടാകാറുണ്ട്. ഓരോ പുതിയ സംരംഭം തുടങ്ങുമ്പോഴും നമിത ആദ്യം ആ സന്തോഷം പങ്കുവെക്കുന്നതും വിശിഷ്ടാതിഥിയായി ക്ഷണിക്കുന്നതും മീനാക്ഷിയെയാണ്.
പഠനത്തിരക്കുകളിൽ നിന്ന് ഇടവേളയെടുത്ത് അവധി ആഘോഷിക്കാൻ തോന്നുമ്പോൾ മീനാക്ഷി ആദ്യം സമീപിക്കാറുള്ളതും നമിതയെയാണ്. ഇപ്പോഴിതാ ഇരുവരും അടുത്തിടെ ഒരുമിച്ച് കൂടിയതിന്റെ ചിത്രങ്ങൾ പങ്കിട്ട് എത്തിയിരിക്കുകയാണ് നമിത പ്രമോദ്.
നമിതയുടെ വീട്ടിലായിരുന്നു ഗെറ്റ് ടുഗെതർ എന്നാണ് ഫോട്ടോകളിൽ നിന്നും വ്യക്തമാകുന്നത്. മേക്കപ്പില്ലാതെ വെളുത്ത ഓവർസൈസ് ഷർട്ടും സിംപിൾ ഹെയർസ്റ്റേലുമായി സ്മാർട്ട് ലുക്കിലാണ് മീനാക്ഷി ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം നമിതയുടെ അച്ഛന്റെ ജന്മദിനമായിരുന്നു. ഈ ആഘോഷങ്ങളുടെ ഭാഗമായാണോ അതിഥിയായി മീനാക്ഷിയും എത്തിച്ചേർന്നതെന്ന് തോന്നുന്ന ചിത്രങ്ങളാണ് നമിത പോസ്റ്റ് ചെയ്തിരിക്കുന്നത്.
മീനാക്ഷിയുടെ തോളിൽ ചാഞ്ഞ് കിടന്ന് ചിരിക്കുകയാണ് നമിത. മീനാക്ഷി, നമിത, നാദിർഷയുടെ മക്കളായ ഖദീജ, ആയിഷ എന്നിവരാണ് അടുത്ത സുഹൃത്തുക്കൾ. തങ്ങൾക്ക് നാലുപേർക്കും മാത്രമായി വാട്സ്ആപ്പ് ഗ്രൂപ്പുള്ള കാര്യങ്ങൾ അടക്കം അഭിമുഖങ്ങളിൽ നമിത മുമ്പ് പങ്കുവെച്ചിട്ടുണ്ട്.

ചിലപ്പോഴൊക്കെ നമിതയ്ക്ക് നൃത്തം കൊറിയോഗ്രാഫി ചെയ്ത് കൊടുക്കാറുള്ളതും മീനാക്ഷിയാണ്. നാദിർഷയുടെ മൂത്തമകളുടെ വിവാഹത്തിന് നമിതയും മീനാക്ഷിയുമാണ് വേദിയിൽ നൃത്തം ചെയ്തതും കാണികളെ രസിപ്പിച്ചതുമെല്ലാം. ദിലീപിന്റെ കുടുംബവുമായി അടുത്ത ബന്ധമുള്ള വ്യക്തി കൂടിയാണ് നമിതാ പ്രമോദ്. നിരവധി ചിത്രങ്ങളിൽ ദിലീപിന്റെ നായികയായിട്ടുണ്ട് നമിത. അതിൽ സൗണ്ട് തോമ, ചന്ദ്രേട്ടൻ എവിടെയാ എന്ന സിനിമകൾ ഏറെ ശ്രദ്ധിക്കപ്പെട്ടവയുമാണ്.
സൗണ്ട് തോമയുടെ സെറ്റിൽ വെച്ചാണ് മീനാക്ഷിയും നമിതയും ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. പിന്നീട് ഇരുവരും ഒരു ഫ്ലൈറ്റ് യാത്രയിൽ വെച്ച് അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു. കൊച്ചി നഗരത്തിൽ ഒരു കഫെയും മെൻസ്‌വെയർ ബ്രാൻഡും നമിത ആരംഭിച്ചപ്പോൾ പ്രധാന അതിഥി മീനാക്ഷിയായിരുന്നു. പൊതുപരിപാടികളിൽ വരുമ്പോൾ മാധ്യമങ്ങളോട് സംസാരിക്കാൻ കൂട്ടാക്കാറില്ല താരപുത്രി.


Click it and Unblock the Notifications