രാജകുമാരികളെപ്പോലെ മീനാക്ഷി ദിലീപും നമിത പ്രമോദും, ആയിഷയുടെ വിവാഹനിശ്ചയ വീഡിയോ വൈറല്‍

അഭിനേതാവും സംവിധായകനുമായ നാദിര്‍ഷയുടെ മകളുടെ വിവാഹനിശ്ചയമായിരുന്നു കഴിഞ്ഞ ദിവസം. ചടങ്ങിന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെയായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. ടിക് ടോക് വീഡിയോയിലൂടെ നാദിര്‍ഷയുടെ മക്കളും പ്രേക്ഷകര്‍ക്ക് പരിചിതരായി മാറിയവരാണ്.

ദിലീപിന്റെ മകളായ മീനാക്ഷി ദിലീപുമായും അടുത്ത സൗഹൃദമുണ്ട് ഇവര്‍ക്ക്. ആയിഷയ്ക്കും ഖദീജയ്ക്കുമൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാമായി മീനൂട്ടി എത്താറുണ്ട്. നമിത പ്രമോദും ഇവരുടെ സുഹൃത്താണ്. ആയിഷയുടെ എന്‍ഗേജ്‌മെന്റിനായി നമിതയും മീനാക്ഷിയും എത്തിയിരുന്നു. കുടുംബസമേതമായാണ് ദിലീപ് ചടങ്ങിനായെത്തിയത്. മീനാക്ഷിയും നമിതയും ഒരുമിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

നാദിര്‍ഷയുടെ മകള്‍ക്ക് വിവാഹം

നാദിര്‍ഷയുടെ മകള്‍ക്ക് വിവാഹം

നാദിര്‍ഷയുടെ മകളായ ആയിഷ വിവാഹിതയാവുകയാണ്. ആയിഷയുടേയും ബിലാലിന്റേയും വിവാഹനിശ്ചയമായിരുന്നു കഴിഞ്ഞ ദിവസം. പ്രമുഖ ബിസിനസുകാരനായ ലത്തീഫ് ഉപ്പളഗേറ്റിന്റെ മകനാണ് ബിലാല്‍. സുഹൃത്തുക്കളും ബന്ധുക്കളുമുള്‍പ്പടെയുള്ളവരായിരുന്നു എന്‍ഗേജ്‌മെന്റില്‍ പങ്കെടുക്കാനായെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

മീനാക്ഷിയും നമിതയും

മീനാക്ഷിയും നമിതയും

മീനാക്ഷിയുടെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് നമിത പ്രമോദ്്. ഞാന്‍ എന്നും വിളിക്കുന്ന കൂട്ടുകാരികളിലൊരാളാണ് മീനൂട്ടി. ഞങ്ങള്‍ ഇരുവരും തമ്മില്‍ അടുത്ത സൗഹൃദമുണ്ടെന്നും താരം മുന്‍പ് പറഞ്ഞിരുന്നു. നമിതയുടെ രിയറിലെ മികച്ച ചിത്രങ്ങളില്‍ മിക്കവയിലേയും നായകന്‍ ദിലീപായിരുന്നു. ഇവരുടെ കൂട്ടുകാരിയായ ആയിഷയുടെ വിവാഹനിശ്ചയമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ഒരേ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് രാജകുമാരിയെപ്പോലെയായാണ് ഇവരും എത്തിയത്.

 ആയിഷയ്‌ക്കൊപ്പം

ആയിഷയ്‌ക്കൊപ്പം

ആയിഷയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നേരത്തെ മീനാക്ഷി എത്തിയിരുന്നു. സാരിയണിഞ്ഞ് നില്‍ക്കുന്ന മീനൂട്ടിക്കരികിലായി ആയിഷയുമുണ്ടായിരുന്നു. അടുത്തിടെ നമിത പ്രമോദിനെ അണിയിച്ചൊരുക്കിയും ആയിഷ ഞെട്ടിച്ചിരുന്നു. സിനിമയില്‍ അഭിനയിക്കാതെ തന്നെ താരമായി മാറിയവരാണ് ആയിഷയും മീനൂട്ടിയും. ദിലീപും നാദിര്‍ഷയും തമ്മിലുള്ളള സൗഹൃദം അവരുടെ മക്കളും അതേ പോലെ നിലനിര്‍ത്തുന്നുണ്ടെന്നുള്ളതാണ് മറ്റൊരു കാര്യം.

Recommended Video

നാദിര്‍ഷയുടെ മകളുടെ വിവാഹ നിശ്ചയത്തിന് ദിലീപ് എത്തിയപ്പോള്‍ | Filmibeat Malayalam

വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X