ആത്മമിത്രങ്ങളെ വിശ്വസിക്കാൻ പഠിപ്പിച്ചവളല്ലേ...; അച്ഛന്റെ നായിക മീനാക്ഷിയുടെ ബെസ്റ്റ് ഫ്രണ്ടായപ്പോൾ!
മലയാള സിനിമയിൽ നിരവധി നക്ഷത്ര കുഞ്ഞുങ്ങളുണ്ടെങ്കിലും ഒരു സിനിമയിലും അഭിനയിക്കാതെ തന്നെ ആരാധകരെ നേടിയ താരപുത്രിയാണ് ദിലീപിന്റെയും മഞ്ജു വാര്യരുടേയും ഏക മകൾ മീനാക്ഷി ദിലീപ്. മീനൂട്ടി എന്നാണ് ആരാധകർ പോലും താരപുത്രിയെ വിളിക്കാറുള്ളത്. ശാന്ത സ്വഭാവക്കാരിയായ മീനാക്ഷി കോളജ് പഠനം ആരംഭിച്ചശേഷമാണ് സോഷ്യൽമീഡിയ ഉപയോഗിച്ച് തുടങ്ങിയത്. മഞ്ജുവിന്റെയും ദിലീപിന്റെയും മകളായതിനാൽ മലയാളികൾക്ക് ഒരു പ്രത്യേക സ്നേഹം മീനാക്ഷിയോടുണ്ട്.
അതുകൊണ്ട് താരപുത്രി സോഷ്യൽമീഡിയയിൽ പങ്കിടുന്നതും മറ്റുള്ളവർ മീനാക്ഷിയെ കുറിച്ച് പങ്കുവെക്കുന്നതുമായ വിവരങ്ങൾ അതിവേഗത്തിൽ വൈറലായി മാറാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം മീനാക്ഷി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. താരപുത്രിയുടെ പ്രിയ സുഹൃത്തും നടിയുമായ നമിത പ്രമോദിനൊപ്പമുള്ളതാണ് ഫോട്ടോകൾ.

നേവി ബ്ലു നിറത്തിലുള്ള സ്ലീവ്ലെസ് ഡ്രസ്സ് ധരിച്ച് സിംപിൾ ആക്സസറീസും അണിഞ്ഞ് ക്യൂട്ട് ലുക്കിലാണ് മീനാക്ഷി ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജീൻസും ബ്ലാക്ക് ടാങ് ടോപ്പുമായിരുന്നു നമിതയുടെ വേഷം. കൊച്ചിയിലെത്തുമ്പോഴെല്ലാം നമിതയ്ക്കൊപ്പം സമയം ചിലവഴിക്കാൻ മീനാക്ഷി ശ്രദ്ധിക്കാറുണ്ട്. സിനിമയിൽ നിന്നും വിരലിലെണ്ണാവുന്ന സൗഹൃദങ്ങൾ മാത്രമെ മീനാക്ഷിക്കുള്ളു.
അതിൽ വളരെ കുറച്ചുപേർ മാത്രമാണ് താരപുത്രിയുടെ അടുത്ത സുഹൃത്തുക്കൾ. അക്കൂട്ടത്തിൽ ഒരാളാണ് നമിത പ്രമോദ്. മീനാക്ഷിയുടെ മറ്റ് അടുത്ത സുഹൃത്തുക്കൾ നാദിർഷയുടെ പെൺമക്കളും ഉർവശിയുടെ മകൾ കുഞ്ഞാറ്റയും ജയറാമിന്റെ മകൾ മാളവികയുമാണ്. നമിതയുമായുള്ള ചിത്രങ്ങൾ മീനാക്ഷി തുടക്കത്തിൽ പങ്കുവെക്കുമ്പോൾ ഇരുവരും തമ്മിൽ എങ്ങനെ സൗഹൃദം ഉടലെടുത്തുവെന്ന സംശയമായിരുന്നു ആരാധകർക്ക്.
കാരണം ദിലീപിന്റെ നായികയായി വളരെ കുറച്ച് സിനിമകളിൽ മാത്രമാണ് നമിത അഭിനയിച്ചിട്ടുള്ളത്. മീനാക്ഷിയുമായി സൗഹൃദം രൂപപ്പെട്ട കഥ ഒരിക്കൽ നമിത തന്നെ വെളിപ്പെടുത്തിയിരുന്നു. ഒരു യുഎസ് ട്രിപ്പില്‍ വെച്ചായിരുന്നു മീനാക്ഷിയും നമിതയും അടുത്തത്. നാദിര്‍ഷയുടെ മക്കളും അന്ന് ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. അവര്‍ നോക്കി ചിരിക്കുന്നുണ്ടെങ്കിലും മീനാക്ഷി തന്നെ കാണാത്തത് പോലെ ഇരിക്കുകയായിരുന്നുവെന്ന് നമിത മുമ്പൊരിക്കൽ പറഞ്ഞിരുന്നു.
ഫ്ലൈറ്റില്‍ കയറിയപ്പോള്‍ അടുത്തടുത്ത സീറ്റിലായിരുന്നു ഇരുന്നത്. ജാഡയാണെന്ന് കരുതി ആദ്യമൊന്നും മിണ്ടിയിരുന്നില്ല. പിന്നീടാണ് സംസാരിച്ച് തുടങ്ങിയതും തെറ്റിദ്ധാരണ മാറിയതുമെന്നുമാണ് നമിത മീനാക്ഷിയെ പരിചയപ്പെട്ടതിനെ കുറിച്ച് സംസാരിക്കവെ ഒരിക്കൽ പറഞ്ഞത്. എനിക്ക് കുറച്ച് സുഹൃത്തുക്കൾ മാത്രമേയുള്ളൂ. അവർക്ക് അവരുടെ സ്പേസുണ്ട്. എനിക്ക് എന്റെയും.

എല്ലാവരും കല്യാണം കഴിഞ്ഞവരോ കുട്ടികളുള്ളവരോ വർക്ക് ചെയ്യുന്നവരോവാണ്. ഓരോ വ്യക്തികളും വരുന്ന പശ്ചാത്തലം വ്യത്യസ്തമാണ്. എല്ലാത്തിനും എപ്പോഴും കൂടെയുണ്ടാകുമെന്ന് കരുതി. ബെസ്റ്റ് ഫ്രണ്ട്സ് എന്ന കൺസെപ്റ്റിൽ ഞാൻ ഭയങ്കരമായി വിശ്വസിച്ചിരുന്നു. എന്നാൽ ഇപ്പോൾ എന്റെ ജീവിതത്തിൽ ഓരോ ഫ്രണ്ട്സിനും ഓരോ പർപ്പസ് ആണെന്നും നമിത സൗഹൃദങ്ങളെ കുറിച്ച് സംസാരിക്കവെ മുമ്പൊരിക്കൽ പറഞ്ഞിരുന്നു.
മീനാക്ഷിയുടെ ജീവിതത്തിൽ നമിതയ്ക്ക് വലിയൊരു ഇടമുണ്ടെന്നത് താരപുത്രിയുടെ പോസ്റ്റുകളിൽ നിന്നും തന്നെ വ്യക്തമാണ്. ഒരിക്കൽ നമിതയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ആത്മമിത്രങ്ങളിൽ ഞാൻ വിശ്വസിച്ചിരുന്നില്ല...പക്ഷേ... എന്നാണ് മീനാക്ഷി കുറിച്ചത്. നമിതയുടെ പിറന്നാൾ ദിനത്തിൽ മുടങ്ങാതെ മീനാക്ഷിയുടെ വക ആശംസകൾ എത്താറുണ്ട്.
ഒരിടയ്ക്ക് നമിതയ്ക്കൊപ്പമുള്ള ചിത്രങ്ങൾ മീനാക്ഷി പങ്കുവെക്കാതെയായപ്പോൾ ഇരുവരും പിണങ്ങി പിരിഞ്ഞുവോയെന്ന സംശയം ആരാധകർക്കുണ്ടായിരുന്നു. എന്നാൽ പുതിയ ഫോട്ടോകൾ പ്രത്യക്ഷപ്പെട്ടതോടെ അത്തരം ഗോസിപ്പുകൾക്കും അവസാനമായി.
കഴിഞ്ഞ വർഷമാണ് മീനാക്ഷി മെഡിസിൻ പഠനം പൂർത്തിയാക്കിയത്. ഗ്രാജുവേഷൻ കഴിഞ്ഞശേഷം മോഡലിങ്ങിലും മീനാക്ഷി സജീവമാണ്. കാവ്യയുടെ ലക്ഷ്യ ബ്രാന്റിന്റെ പ്രധാന മോഡൽ മീനാക്ഷിയാണ്. ഡാൻസിനും കമ്പമുള്ള മീനാക്ഷിയാണ് നമിതയ്ക്കും ഡാൻസ് കൊറിയോഗ്രാഫ് ചെയ്ത് കൊടുക്കാറുള്ളത്.


Click it and Unblock the Notifications











