മീനാക്ഷി ദിലീപും നമിത പ്രമോദും ചേര്‍ന്ന് നാദിര്‍ഷയുടെ മകള്‍ക്ക് നല്‍കിയ സര്‍പ്രൈസ് , ചിത്രങ്ങള്‍ വൈറല്‍
നാദിര്‍ഷയുടെ മകളായ ആയിഷയുടെ വിവാഹം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രിയപ്പെട്ടവര്‍. അടുത്തിടെയായിരുന്നു താരപുത്രിയുടെ വിവാഹം തീരുമാനിച്ചത്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു. വ്യവസായിയായ ലത്തീഫ് ഉപ്ലയുടെ മകന്‍ ബിലാലാണ് ആയിഷ നാദിര്‍ഷയെ വിവാഹം ചെയ്യുന്നത്. വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കുടുംബസമേതമായാണ് ദിലീപ് ചടങ്ങില്‍ പങ്കെടുത്തത്. നാദിര്‍ഷയ്ക്കും കുടുംബത്തിനുമൊപ്പമുള്ള ദിലീപിന്‍റെ ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു.
നാളുകള്‍ക്ക് ശേഷമായാണ് കുടുംബസമേതമായി ദിലീപിനെ കണ്ടത്. ആരാധകര്‍ ഇതാഘോഷമാക്കി മാറ്റുകയായിരുന്നു. അതീവ സന്തോഷത്തോടെയായിരുന്നു മീനാക്ഷി ഈ ചടങ്ങില്‍ പങ്കെടുത്തത്. നാദിര്‍ഷയും ദിലീപും മാത്രമല്ല ഇവരുടെ മക്കളും ആ സൗഹൃദം നിലനിര്‍ത്തുന്നുണ്ട്. ടിക് ടോക് വീഡിയോയും മറ്റുമായി ഇടയ്ക്ക് ഇവരെല്ലാം ഒരുമിച്ചെത്തിയിരുന്നു. ഇവരുടെ അടുത്ത സുഹൃത്താണ് നമിത പ്രമോദ്.

ആയിഷ നാദിര്‍ഷ വിവാഹിതയാവാന്‍ പോവുകയാണെന്നറിഞ്ഞപ്പോള്‍ ആശംസയുമായി ഇവരും എത്തിയിരുന്നു. വിവാഹനിശ്ചയം മുതല്‍ എല്ലാ ചടങ്ങുകളിലും സജീവമാണ് ഇവര്‍. ബ്രൈഡ്‌സ് ഗ്യാങ്ങിന്റെ ചിത്രവുമായാണ് മീനാക്ഷി എത്തിയിട്ടുള്ളത്. നാളുകള്‍ക്ക് ശേഷമായി സുഹൃത് സംഘത്തിനൊപ്പം ഒരുമിച്ചതിന്റെ സന്തോഷം പങ്കുവെച്ച് നമിത പ്രമോദും എത്തിയിട്ടുണ്ട്. കൂട്ടുകാരിക്കൊപ്പമുള്ള ചിത്രം താരവും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
മീനൂട്ടിയേയും ആയിഷയേയും കുറിച്ച് വാചാലയായി എത്താറുണ്ട് നമിത പ്രമോദ്. ദിലീപിന്റെ നായികയും മീനാക്ഷിയുടെ അടുത്ത സുഹൃത്തുമാണ് നമിത പ്രമോദ്. നാദിര്‍ഷയുടെ മകളുടെ വിവാഹത്തില്‍ ദിലീപും കാവ്യ മാധവനും സന്തോഷത്തിലാണ്. ഇവരെല്ലാം ഒരുമിച്ചുള്ള ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു.


Click it and Unblock the Notifications