'നല്ലകാര്യം നടക്കുന്നിടത്ത് അടുപ്പിക്കല്ലേ, ദിലീപിനോടുള്ള ദേഷ്യം മോളോട് തീർക്കണോ?'; വിവാഹത്തിനെത്തി മീനാക്ഷി!

By Desk

നടിയെ ആക്രമിച്ച കേസിൽ പ്രതിയാക്കപ്പെട്ടശേഷം ദിലീപ് മാത്രമല്ല കുടുംബാം​ഗങ്ങളും വലിയ രീതിയിൽ സൈബർ ബുള്ളിയിങിന് ഇരയാകുന്നുണ്ട്. ഹേറ്റ് കമന്റുകളും പോസ്റ്റുകളും വീഡിയോകളും ഏറ്റവും അധികം പ്രത്യക്ഷപ്പെടുന്നത് ഭാര്യ കാവ്യ മാധവനും മൂത്തമകൾ മീനാക്ഷിക്കും എതിരെയാണ്. ഇരുവരും നടന്റെ എല്ലാ പ്രവൃത്തികൾക്കും നന്മയാണോ തിന്മയാണോ ശരിയാണോ തെറ്റാണോയെന്ന് പോലും നോക്കാതെ കൂട്ടുനിൽക്കുന്നുവെന്ന തരത്തിലാണ് വിമർശനം.

മഞ്ജു വാര്യരുമായുള്ള ദാമ്പത്യം ദിലീപ് വേർപ്പെടുത്തിയപ്പോൾ മീനാക്ഷി ദിലീപിനൊപ്പമാണ് പോയത്. പിന്നീട് കാവ്യയെ വിവാഹം ചെയ്യാൻ നടൻ തീരുമാനിച്ചപ്പോൾ ഏറ്റവും കൂടുതൽ പിന്തുണച്ചതും മീനാക്ഷിയാണ്. അന്ന് മുതൽ മീനാക്ഷിക്ക് എതിരെ മഞ്ജു വാര്യർ ആരാധകരുടെ ഹേറ്റ് കമന്റുകൾ വരാറുണ്ട്.

Meenakshi Dileep
Photo Credit: meenakshi dileep / instagram

നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുറ്റവിമുക്തനാക്കപ്പെട്ടതോട് കൂടി ദിലീപിന് ലഭിക്കുന്ന അതേ അളവിൽ വിമർശനവും പരിഹാസവും മീനാക്ഷിക്കും ലഭിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മുതൽ സോഷ്യൽമീഡിയയിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. മീനാക്ഷിയാണ് വീഡിയയോയുടെ ഹൈലൈറ്റ്. തനിക്കൊപ്പം എംബിബിഎസിന് പഠിച്ച സുഹൃത്തുക്കളുടെ വിവാഹം കൂടാനാണ് മീനാക്ഷി എത്തിയത്. കൊച്ചി റമദ റിസോർട്ടിലാണ് വിവാഹം നടന്നത്.

വധു ദേവി മലയാളിയും വരൻ മോഹിത്ത് തമിഴ്നാട് സ്വദേശിയുമാണ്. ഇന്റർസ്റ്റേറ്റ് ഡെസ്റ്റിനേഷൻ വെഡ്ഡിങ് ആയിരുന്നതുകൊണ്ട് തന്നെ വളരെ പ്രിയപ്പെട്ടവർ അടങ്ങിയ വിവാഹ ചടങ്ങ് ആയിരുന്നു. നോർത്ത് ഇന്ത്യൻ സ്റ്റൈലിലായിരുന്നു വധുവിന്റേയും വരന്റേയും വേഷവിധാനങ്ങളും വെഡ്ഡിങ് ഡെക്കറേഷനുമെല്ലാം.

വരനും വധുവും ഡോക്ടേഴ്സാണ്. ഒരുമിച്ച് പഠിച്ച കാലം മുതലുള്ള പ്രണയം വിവാഹത്തിൽ എത്തുകയായിരുന്നു. സ്കൂൾ പഠനം പൂർത്തിയാക്കിയശേഷം ചെന്നൈയിലാണ് പിന്നീടുള്ള ഉപരിപഠനം മീനാക്ഷി നടത്തിയത്. ചെന്നൈയിലെ പ്രശസ്തമായ കോളേജിൽ നിന്നായിരുന്നു എംബിബിഎസ്‌ പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയത്. മകളുടെ എംബിബിഎസ് പഠനത്തിനായി കോടികളാണ് ദിലീപ് പൊടിച്ചത്.

പഠനം പൂർത്തിയാക്കിയ മീനാക്ഷി കൊച്ചിയിലെ പ്രമുഖ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ജൂനിയർ ഡോക്ടറായി പ്രാക്ടീസ് ചെയ്യുകയാണ്. ഇരുപത്തിയഞ്ചതുകാരിയായ മീനാക്ഷി വിവാഹ വീഡിയോയിൽ ഉടനീളം തിളങ്ങി നിൽക്കുന്നുണ്ട്. താലപ്പൊലി എടുക്കുന്ന സംഘത്തിനൊപ്പവും വധുവരന്മാരുടെ ചിത്രങ്ങൾ പകർത്തുന്ന മീനാക്ഷിയേയും വീഡിയോയിൽ കാണാം. ഓറഞ്ച് നിറത്തിലുള്ള ബ്രൈഡൽ ലുക്കുള്ള സാരിയായിരുന്നു മീനാക്ഷിയുടെ വേഷം.

Meenakshi Dileep
Photo Credit: meenakshi dileep / instagram

സാരിക്ക് ഇണങ്ങുന്ന രീതിയിൽ വലിയ ജുംക്ക കമ്മലുകളും കുപ്പിവളകളും ധരിച്ചിരുന്നു. മിനിമൽ മേക്കപ്പും ലൂസ് ഹെയർസ്റ്റൈലുമായിരുന്നു സാരിക്ക് വേണ്ടി മീനാക്ഷി ചൂസ് ചെയ്തിരുന്നത്. കാവ്യ മാധവന്റെ സ്വന്തം വസ്ത്രബ്രാന്റായ ലക്ഷ്യയിൽ നിന്നുള്ളതാണ് സാരി. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളായ സജിത്തും സുജിത്തും ചേർന്നാണ് മീനാക്ഷിയെ ഒരുക്കിയത്.

വീഡിയോയിൽ മീനാക്ഷിയെ കണ്ടതോടെ വിമർശന കമന്റുകളും അവൾക്കൊപ്പമെന്ന ഹാഷ്ടാ​ഗും കമന്റ് ബോക്സിൽ നിറഞ്ഞു. അച്ഛൻ എയറിൽ നിന്ന് താഴെ ഇറങ്ങിയിട്ടില്ല. അപ്പോഴേക്കും മകൾ കല്യാണം കൂടി നടക്കുവാണോ?. നല്ലകാര്യം നടക്കുന്നിടത്ത് ഇവരെപോലുള്ളവരെ അടുപ്പിക്കല്ലേ എന്നിങ്ങനെ നീളുന്നു വിമർശിച്ച് വന്ന കമന്റുകൾ. അതേസമയം ദിലീപിനോടുള്ള ദേഷ്യം മോളോട് തീർക്കണോ എന്നാണ് ദിലീപിനെ അനുകൂലിച്ച് എത്തിയവർ പ്രതികരിച്ച് കുറിച്ചത്.

വിധി വന്നശേഷം മീനാക്ഷിയുടെ ഇൻസ്റ്റ​ഗ്രാം ഫീഡ് മുഴുവൻ ഹേറ്റ് കമന്റുകളാണ്. അവയെല്ലാം തീർത്തും അവ​ഗണിക്കുകയാണ് മീനാക്ഷി ചെയ്തത്. കമന്റ് ബോക്സ് ഓഫാക്കി ഓളിച്ചോടാനും മീനാക്ഷി ശ്രമിച്ചിട്ടില്ല. കേസും വിവാദങ്ങളും വന്നപ്പോൾ മക്കൾ ബുദ്ധിമുട്ടുകയോ വിഷമിക്കുകയോ ചെയ്യരുതെന്ന് കരുതിയാണ് കുറച്ച് വർഷങ്ങൾക്ക് മുമ്പ് ദിലീപ് ചെന്നൈയിലേക്ക് താമസം മാറ്റിയത്. പക്ഷെ മീനാക്ഷിയുടെ സുഹൃത്തുക്കൾ ഏറെയും കേരളത്തിലാണ്.

More from Filmibeat

Read more about: meenakshi dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X