പ്രിയ സുഹൃത്തിന് മീനൂട്ടിയുടെ സ്‌നേഹ സന്ദേശം; നിന്നെ ഞങ്ങൾ മിസ് ചെയ്യുന്നുവെന്ന് അറിയിച്ച് നടി നമിതയും

ദിലീപും മഞ്ജു വാര്യരും വേര്‍പിരിഞ്ഞതോടെയാണ് മകള്‍ മീനാക്ഷിയെ കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയ ഏറ്റുപിടിച്ചത്. താരദമ്പതിമാര്‍ വേര്‍പിരിഞ്ഞെങ്കിലും അച്ഛനോടൊപ്പം പോകാനായിരുന്നു മീനാക്ഷിയുടെ തീരുമാനം. ശേഷം നടി കാവ്യ മാധവനുമായിട്ടുള്ള വിവാഹത്തിനെല്ലാം മുന്‍പന്തിയില്‍ നിന്നതും മകള്‍ മീനാക്ഷി തന്നെയായിരുന്നു.

ഇതെന്ത് ലുക്കാണ്, വൈറൽ നായിക പ്രിയ പ്രകാശ് വാര്യരുടെ പുത്തൻ ഫോട്ടോഷൂട്ട് കാണാം

മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളായ അച്ഛനെയും അമ്മയെയും പോലെ തന്നെ മീനാക്ഷി ദിലീപിനും വലിയ ആരാധക പിന്‍ബലം ഉണ്ട്. മീനൂട്ടി എന്ന ചെല്ലപ്പേരിലാണ് താരപുത്രി അറിയപ്പെടുന്നതും. അതേ സമയം മീനൂട്ടി പങ്കുവെച്ച പുതിയ ഫോട്ടോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രത്തില്‍ ആത്മാര്‍ഥ സുഹൃത്തും നാദിര്‍ഷയുടെ മകളുമായ ആയിഷയും ഒപ്പമുണ്ട്.

 പ്രിയ സുഹൃത്തിന് മീനൂട്ടിയുടെ സ്‌നേഹ സന്ദേശം

ദിലീപും നാദിര്‍ഷയും തമ്മിലുള്ള സൗഹൃദം പോലെയാണ് മക്കളായ ആയിഷയും മീനാക്ഷിയും തമ്മിലുള്ളത്. സിനിമയിലും മറ്റ് മേഖലകളിം പങ്കാളികള്‍ ആണെന്നത് പോലെ കുടുംബങ്ങള്‍ക്കിടയിലും അടുത്ത ബന്ധമാണുള്ളത്. പ്രതിസന്ധി ഘട്ടങ്ങളില്‍ ഇരുവരുമൊന്നിക്കുന്നതും മുന്‍പ് വാര്‍ത്തയായിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹം നടന്നത്. വലിയ ആഘോഷമായി നടത്തിയ വിവാഹത്തില്‍ ദിലീപും കുടുംബവും ഒന്നിച്ച് പങ്കെടുത്തു.

 പ്രിയ സുഹൃത്തിന് മീനൂട്ടിയുടെ സ്‌നേഹ സന്ദേശം

ചെറിയ പ്രായം തൊട്ട് മീനൂട്ടിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് ആയിഷ. കൂട്ടുകാരിയുടെ കല്യാണത്തിന് കിടിലന്‍ ഡാന്‍സ് പെര്‍ഫോമന്‍സൊക്കെ നടത്തി മീനൂട്ടി ആരാധകരെ കൈയിലെടുത്തു. അടുത്ത കാലത്താണ് മീനാക്ഷിയും സോഷ്യല്‍ മീഡിയ പേജുകളില്‍ സജീവമായത്. ഇന്ന് ഇന്‍സ്റ്റാഗ്രാമിലൂടെ ആയിഷയ്‌ക്കൊപ്പമുള്ള ഫോട്ടോയാണ് താരപുത്രി പോസ്റ്റ് ചെയ്തത്. ചിത്രം പങ്കുവെച്ചതിനൊപ്പം സുഹൃത്തിന് വലിയൊരു ആശംസ കൂടി താരപുത്രി പങ്കുവെച്ചിട്ടുണ്ട്.

 പ്രിയ സുഹൃത്തിന് മീനൂട്ടിയുടെ സ്‌നേഹ സന്ദേശം

ആയിഷയുടെ വിവാഹ ചടങ്ങുകള്‍ക്കിടയില്‍ നിന്നും മീനാക്ഷിയ്‌ക്കൊപ്പം എടുത്ത ചിത്രമായിരുന്നിത്. 'ഹാപ്പി ബെര്‍ത്ത് ഡേ ബെസ്റ്റ് ഫ്രണ്ട്' എന്നാണ് മീനൂട്ടി ക്യാപ്ഷനായി കൊടുത്ത.് ഇതോടെയാണ് ആയിഷയുടെ ജന്മദിനമാണെന്നുള്ള കാര്യം പുറംലോകം അറിയുന്നത്. താരപുത്രിയുടെ പോസ്റ്റിനൊപ്പം ആയിഷയ്ക്കുള്ള പിറന്നാള്‍ സന്ദേശവുമായി നടി നമിതയും എത്തിയിരുന്നു. 'ഞങ്ങളുടെ ലോക്കോ ചോക്കോ പൈ യ്ക്ക് ജന്മദിനാശംസകള്‍. നിനക്ക് എല്ലായിപ്പോഴും നല്ല ആരോഗ്യവും സമാധാനവും സ്‌നേഹവും ഉണ്ടാവട്ടേ എന്ന ആഗ്രഹിക്കുന്നു.

 പ്രിയ സുഹൃത്തിന് മീനൂട്ടിയുടെ സ്‌നേഹ സന്ദേശം

ഞങ്ങളുടെ ഷാനിസ്റ്റിനെ മിസ് ചെയ്യുന്നു എന്ന് കൂടി നമിത സൂചിപ്പിച്ചിട്ടുണ്ട്. ആയിഷയ്‌ക്കൊപ്പമുള്ള പ്രിയപ്പെട്ടൊരു ഫോട്ടോയും നമിത പുറത്ത് വിട്ടിരിക്കുകയാണ്. മീനാക്ഷിയുടെ ഏറ്റവും അടുത്ത സുഹൃത്താണ് നടി നമിത. മൂവരും ഒരുമിച്ച് അടുത്ത സൗഹൃദം കാത്ത് സൂക്ഷിക്കുന്നവരാണ്. മുന്‍പ് ടിക് ടോക് വീഡിയോകളിലൂടെ സോഷ്യല്‍ മീഡിയയിലും സജീവമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X