'ഒരു പൊട്ട് പോലും വെക്കാതെ എന്തൊരു സുന്ദരിയാണ്'; ഇരുപത്തിമൂന്നാം പിറന്നാൾ ആഘോഷിച്ച് മീനാക്ഷി ദിലീപ്!

പ്രത്യേക പരിചയപെടുത്തൽ ആവശ്യമില്ലാത്ത താര പുത്രിമാരാണ് മീനാക്ഷി ദിലീപ്. മലയാള സിനിമ പ്രേമികളുടെ സ്വന്തം ദിലീപിന്റേയും മഞ്ജുവിന്റേയും മകൾ എന്ന രീതിയിൽ എന്നെന്നും സ്പെഷ്യലാണ് മീനാക്ഷി ആരാധകർക്ക്.

സോഷ്യൽ മീഡിയയിൽ അധികം സജീവം അല്ലെങ്കിൽ വിശേഷാൽ അവസരങ്ങളിൽ പോസ്റ്റുകൾ പങ്കിട്ടുകൊണ്ട് മീനാക്ഷി എത്താറുണ്ട്.

മീനാക്ഷിയെ വളരെ വിരളമായി മാത്രമാണ് പൊതുവേദികളിൽ കാണാറുള്ളത്. സംവിധായകൻ അരുൺ ഗോപിയുടെ ഇരട്ടക്കുട്ടികളായ താരകിന്റെയും താമരയുടെയും ആദ്യ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനാണ് അവസാനമായി മീനാക്ഷി എത്തിയത്.

Meenakshi Dileep, Meenakshi Dileep Birthday, Meenakshi Dileep Namitha Pramod, Namitha Pramod, മീനാക്ഷി ദിലീപ്, മീനാക്ഷി ദിലീപ് പിറന്നാൾ, മീനാക്ഷി ദിലീപ് നമിത പ്രമോദ്, മീനാക്ഷി ദിലീപ് വീഡിയോകൾ

അന്ന് ക്യാമറ കണ്ണുകൾ മുഴുവൻ മീനാക്ഷിയെ ക്യാമറയിലാക്കുന്ന തിരക്കിലായിരുന്നു. മാർച്ച് 23 രാവിലെ മുതൽ ദിലീപ് ഫാൻസ് പേജുകളിലെല്ലാം മീനാക്ഷിക്ക് പിറന്നാൾ ആശംസകൾ നേർന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ് നിറയുന്നത്.

പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടാലും മൈക്കിൽ സംസാരിക്കാനോ മീഡിയയോട് സംസാരിക്കാനോ മീനാക്ഷി താൽപര്യപ്പെടാറില്ല.

അടുത്തിടെ നടി നമിത പ്രമോദിന്റെ സമ്മർ കഫെയുടെ ഉദ്ഘാടനത്തിന് എത്തിയ താരസുന്ദരിമാരിൽ ഒരാൾ മീനാക്ഷി ദിലീപായിരുന്നു. നമിത മീനാക്ഷിയുടെ അടുത്ത ചങ്ങാതിയാണ്.

അന്നും സംസാരിക്കാനായി നമിത മീനാക്ഷിക്ക് നേരെ മൈക്ക് നീട്ടിയെങ്കിലും താരപുത്രി ഒഴിഞ്ഞുമാറി. ഇപ്പോൾ മീനാക്ഷി ചെന്നൈയിൽ മെഡിസിന് പഠിക്കുകയാണ്.

മീനാക്ഷിക്കൊപ്പമുള്ള ഔട്ടിങ് ചിത്രം പങ്കുവെച്ച് ആശംസകൾ നേർന്ന് നമിത പ്രമോദും എത്തിയിരുന്നു. നിരവധി പേരാണ് നമിതയുടെ പോസ്റ്റിന് താഴെയും ആശംസകൾ നേർന്ന് എത്തിയത്.

അമ്മയേയും അച്ഛനേയും പോലെ തന്നെ സകലകലാവല്ലഭയാണ് മീനാക്ഷിയും. നൃത്തം, അഭിനയം എന്നിവയെല്ലാം മീനാക്ഷിയുടെ പക്കലുമുണ്ട്.

ഇടയ്ക്ക് നടി നമിതയ്ക്ക് നൃത്തം കൊറിയോ​ഗ്രാഫ് ചെയ്ത് കൊടുക്കാറുമുണ്ട് മീനാക്ഷി. ഇടയ്ക്ക് സിനിമാ ​ഗാനങ്ങൾക്ക് നൃത്തം ചെയ്യുന്ന വീഡിയോ മീനാക്ഷിയും പങ്കുവെക്കാറുണ്ട്.

മീനാക്ഷിയുടെ പുതിയ ഫോട്ടോകൾ കണ്ട് ഒരു പൊട്ട് പോലും ഇല്ലാതെയും അമ്മയെപ്പോലെ സുന്ദരിയാണ് മീനാക്ഷിയെന്നാണ് ആരാധകർ കുറിക്കുന്നത്.

കാവ്യയെ വിവാഹം ചെയ്യാൻ ദിലീപ് തീരുമാനിച്ചപ്പോഴും പൂർണ്ണ പിന്തുണയുമായി മീനാക്ഷി ഒപ്പമുണ്ടായിരുന്നു. മകളുടെ സമ്മതപ്രകാരമാണ് താൻ രണ്ടാമതൊരു വിവാഹം എന്ന തീരുമാനത്തിലേക്ക് എത്തിയതെന്ന് ദിലീപ് പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

ദിലീപും മഞ്ജു വാര്യരും പിരിഞ്ഞപ്പോൾ അച്ഛൻ ദിലീപിനൊപ്പം പോകാമെന്നത് മീനാക്ഷിയുടെ തീരുമാനമായിരുന്നു. ദിലീപിന്റെ പിറന്നാൾ ദിനങ്ങളിൽ ഹൃദയഹാരിയായ കുറിപ്പുമായി മീനാക്ഷി എത്താറുണ്ട്.

Meenakshi Dileep, Meenakshi Dileep Birthday, Meenakshi Dileep Namitha Pramod, Namitha Pramod, മീനാക്ഷി ദിലീപ്, മീനാക്ഷി ദിലീപ് പിറന്നാൾ, മീനാക്ഷി ദിലീപ് നമിത പ്രമോദ്, മീനാക്ഷി ദിലീപ് വീഡിയോകൾ

കാവ്യയിൽ ദിലീപിന് ഒരു മകൾക്കൂടിയുണ്ട്. മഹാലക്ഷ്മിയെന്നാണ് നാല് വയസുകാരി മകളുടെ പേര്. മഹാലക്ഷ്മിക്ക് ഏറ്റവും പ്രിയങ്കരി മീനാക്ഷി തന്നെയാണ്. മാമാട്ടിയെന്നാണ് മഹാലക്ഷ്മിയെ ഓമനിച്ച് വിളിക്കുന്നത്.

മഹാലക്ഷ്മിക്കൊപ്പമുള്ള ചിത്രങ്ങൾ ഇടയ്ക്കിടെ മീനാക്ഷി പങ്കുവെക്കാറുണ്ട്. നമിത പ്രമോദും നാദിർഷയുടെ രണ്ട് പെൺമക്കൾ എന്നിവരെല്ലാമായാണ് മീനൂട്ടിക്ക് അധികവും കമ്പനി.

നമിത തന്റെ ഉറ്റ ചങ്ങാതിയാണെന്ന് മീനൂട്ടി തന്റെ സോഷ്യൽമീഡിയ പോസ്റ്റുകളിലൂടെ പറയാതെ പറയാറുണ്ട്. ഒരു ഫ്ലൈറ്റ് യാത്രക്കിടയിൽ വെച്ചാണ് തങ്ങൾ കമ്പനിയായതെന്നും തുടക്കത്തിൽ മീനൂട്ടി ജാഡ കാണിച്ചിരുന്നുവെന്നും ഒരു അഭിമുഖത്തിൽ‌ നമിത പ്രമോദ് വ്യക്തമാക്കിയിരുന്നു.

ദിലീപിപ്പോൾ റിലീസിന് തയ്യാറെടുക്കുന്ന വോയിസ് ഓഫ് സത്യനാഥൻ, ബാന്ദ്ര എന്നിവയുടെ പോസ്റ്റ് പ്രൊഡക്ഷൻ തിരക്കിലാണ്. ഒരു ദിലീപ് സിനിമ തിയേറ്ററിൽ റിലീസ് ചെയ്തിട്ട് കുറച്ച് നാളുകളായി.

അവസാനമായി പുറത്തിറങ്ങിയ കേശു ഈ വീടിന്റെ നാഥൻ ഒടിടി റിലീസായിരുന്നു. ദിലീപ്-റാഫി കൂട്ടുകെട്ടിൽ എത്തുന്ന വോയിസ് ഓഫ് സത്യനാഥൻ മെയ് മാസത്തിൽ തിയേറ്ററുകളിലെത്തും.

അവധിക്കാലം ആഘോഷിക്കാൻ ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരു മികച്ച ഫാമിലി എന്റർടെയ്നർ തന്നെയായിരിക്കും വോയ്സ് ഓഫ് സത്യനാഥൻ എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

Read more about: meenakshi dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X