പ്രസവിച്ചിട്ടില്ലെങ്കിലും എന്നും മീനൂട്ടി ‌കാവ്യയ്ക്ക് മൂത്ത മകൾ, ഇത്തവണയും മഞ്ജുവിന്റെ ആശംസയില്ല, ചിത്രങ്ങൾ!

സിനിമാ മോഹികൾക്ക് ഏറെ പ്രിയങ്കരിയാണ് മീനാക്ഷി ദിലീപ്. മഞ്ജു വാര്യരുടെയും ദിലീപിന്റെയും ഏക മകളായ മീനാക്ഷി ഇരുപത്തിനാലാം വയസിൽ എത്തിയിരിക്കുന്നു. താരപുത്രി എംബിബിഎസ് കഴിഞ്ഞ് ഹൗസ് സർജൻസി ചെയ്യുകയാണ്. കാവ്യയുമായുള്ള വിവാഹ​ശേഷം ദിലീപ് കുടുംബസമേതം ചെന്നൈയിൽ സെറ്റിൽഡാണ്. മീനാക്ഷിയുടെ എംബിബിഎസ് പഠനവും ചെന്നൈയിലായിരുന്നു. മഞ്ജു-ദിലീപ് ജോഡിയുടെ മകൾ എന്നത് തന്നെയാണ് മീനാക്ഷിക്ക് ഇത്രയേറെ സ്വീകാര്യത സിനിമാപ്രേമികൾക്കിടയിലുണ്ടാകാൻ കാരണം.

നൃത്തം, അഭിനയം എന്നിവയിലൊക്കെ കഴിവുണ്ടെങ്കിലും മീനാക്ഷി ഇതുവരെ സിനിമയിലേക്ക് ചുവടുവെച്ചിട്ടില്ല. പഠനത്തിലാണ് മകളുടെ ശ്രദ്ധയെന്നും അത്തരം കാര്യങ്ങളൊന്നും ഇതുവരെ തന്നോട് പറഞ്ഞിട്ടില്ലെന്നുമാണ് ദിലീപിനോട് മീനാക്ഷിയുടെ സിനിമാ പ്രവേശനത്തെ കുറിച്ച് ചോദിച്ചപ്പോൾ ലഭിച്ച മറുപടി. സിനിമയിൽ അരങ്ങേറിയിട്ടില്ലെങ്കിലും നമിത പ്രമോദ് മുതൽ മാളവിക ജയറാം, ചന്തു സലിംകുമാർ അടക്കമുള്ള യുവ താരങ്ങളുമായി മീനാക്ഷിക്ക് നല്ലൊരു സൗഹൃദമുണ്ട്.

Meenakshi Dileep

ഇന്ന് മീനാക്ഷിയുടെ പിറന്നാളായതുകൊണ്ട് തന്നെ ആരാധകരും സിനിമാ സെലിബ്രിറ്റികളുമെല്ലാം ആശംസകളുമായി എത്തിയിരുന്നു. അക്കൂട്ടത്തിൽ ആദ്യം ആശംസയുമായി എത്തിയത് കാവ്യ മാധവനാണ്. മീനാക്ഷിയുടെ പിറന്നാൾ മറക്കാതെ രാവിലെ തന്നെ കാവ്യയുടെ ആശംസ പോസ്റ്റ് ഇൻസ്റ്റ​ഗ്രാമിൽ പ്രത്യക്ഷപ്പെട്ടു. മഹാലക്ഷ്മിയെ ചേർത്ത് പിടിച്ചും ഉമ്മവെച്ചും നിൽക്കുന്ന മീനാക്ഷിയുടെ വിവിധ ചിത്രങ്ങളാണ് കാവ്യ മാധവൻ പങ്കിട്ടത്.

പുറംലോകം ഇനിയും കണ്ടിട്ടില്ലാത്ത ഒരുപിടി ചിത്രങ്ങളാണ് ഡോ. മീനാക്ഷി ദിലീപിന്റെയും അനുജത്തി മഹാലക്ഷ്മി ദിലീപിന്റേയുമായി കാവ്യാ മാധവൻ പോസ്റ്റ് ചെയ്തത്. ഒരു വയസ് തികഞ്ഞപ്പോൾ മാത്രമാണ് മഹാലക്ഷ്മിയെ എല്ലാവരും കണ്ടെങ്കിൽ അതിനും മുമ്പേയുള്ള മ​ഹാലക്ഷ്മിയുടെയും മീനാക്ഷിയുടെ ചിത്രങ്ങൾ കാവ്യ പങ്കിട്ടിട്ടുണ്ട്.

പ്രിയപ്പെട്ട മീനൂട്ടിക്ക് ജന്മദിനാശംസകൾ നേരുന്നു എന്നാണ് ചുവന്ന ഹാർട്ടിന്റെ ഇമോജി കൂടി ഒപ്പം ചേർത്ത് മീനാക്ഷിയെ ടാ​ഗ് ചെയ്ത് കാവ്യ കുറിച്ചത്. ഈ പിറന്നാൾ കുറിപ്പിൽ നിന്ന് തന്നെ കാവ്യയ്ക്ക് മീനാക്ഷിയുടെ സ്നേഹം വ്യക്തമാണ്. പ്രസവിച്ചിട്ടില്ലെങ്കിലും എന്നേക്കും മീനൂട്ടി ‌കാവ്യയ്ക്ക് മൂത്ത മകളാണെന്നത് പോസ്റ്റിൽ നിന്നും വ്യക്തമാണ്. മഹാലക്ഷ്മിക്ക് ചേച്ചി മാത്രമല്ല അമ്മ കൂടിയാണ് ആ ഒരു സ്നേഹവും അടുപ്പവും ഇരുവരും തമ്മിലുണ്ട്.

എവിടെ പോയാലും ചേച്ചിയുടെ കയ്യിൽ തൂങ്ങി നടക്കാനാണ് മഹാലക്ഷ്മിക്ക് ഇഷ്ടം. മഹാലക്ഷ്മി വരുന്നതിന് മുമ്പും മീനാക്ഷിയായിരുന്നു കാവ്യയ്ക്ക് എല്ലാം. പക്ഷെ ഇത്തവണ മീനാക്ഷിയുടെ പിറന്നാൾ ആഘോഷിക്കാൻ കാവ്യ ഇല്ല. മഹാലക്ഷ്മിക്കൊപ്പം ഓസ്ട്രേലിയയിൽ ചേട്ടന്റെ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുകയാണ് കാവ്യ.

Meenakshi Dileep

കൈക്കുഞ്ഞായ മീനൂട്ടി സെറ്റിൽ അച്ഛൻ ദിലീപിനൊപ്പം വർഷങ്ങൾക്ക് മുമ്പ് എത്തിയപ്പോൾ കാവ്യ മീനാക്ഷിയെ കയ്യിലെടുത്തു താലോലിക്കുന്ന ചിത്രം ഇടയ്ക്കിടെ ഇരുവരുടെയും ഫാൻ പേജുകളിൽ പ്രചരിക്കാറുണ്ട്. പക്ഷെ ഇത്തവണയും മഞ്ജു മകൾക്ക് ആശംസകൾ ഒന്നും നേർന്നിട്ടില്ല. അമ്മയും മകളും വേർപിരിഞ്ഞിട്ട് വർഷങ്ങൾ ഏറെയായി. അച്ഛനൊപ്പം പോകാമെന്നത് മീനാക്ഷിയുടെ തീരുമാനമാണ്. മീനാക്ഷിയുടെ പിറന്നാൾ വന്നാൽ മഞ്ജുവിന്റെയും മീനാക്ഷിയുടെയും ചിത്രങ്ങളാണ് ഏറെയും പ്രചരിക്കുക.

2000 മാർച്ച് 23 നാണ് മഞ്ജു മീനാക്ഷിക്ക് ജന്മം നൽകുന്നത്. മീനാക്ഷി ചോതി നക്ഷത്രക്കാരിയാണെന്നാണ് റിപ്പോർട്ടുകൾ. മീനാക്ഷിയുടെ നക്ഷത്രഫല പ്രകാരം വളരെ തുറന്ന മനസുള്ളവരാണ് ചോതിയിൽ ജനിച്ചവർ. എല്ലാവരോടും സൗഹാര്‍ദ്ധപരമായി പെരുമാറാനും ആകര്‍ഷണീയമായി സംസാരിക്കാനും ഇവര്‍ ഇഷ്ടപ്പെടുന്നവരാണ്. പക്ഷെ നിർബന്ധ ബുദ്ധി കൂടുതലായിരിക്കും.

മീനാക്ഷി പൊതുവെ സൈലന്റാണ്. ഇന്നേവരെ മകളെ വഴക്ക് പറയുകയോ തല്ലുകയോ ചെയ്യേണ്ടി വന്നിട്ടില്ലെന്നാണ് ദിലീപ് പറയാറുള്ളത്. തന്നേപ്പോലെ മകളും ഒരു സൈലന്റ് ക്യാരക്ടറാണെന്നാണ് ദിലീപ് പറയാറുള്ളത്. മീനൂട്ടിക്ക് പിറന്നാൾ ആശംസിച്ച് കാവ്യ പങ്കിട്ട പോസ്റ്റും ചിത്രങ്ങളും വൈറലാണ്.

Read more about: meenakshi dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X