For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മീനാക്ഷിയോട് ഇത് വേണ്ടായിരുന്നു, ഇതല്‍പ്പം കടുത്തുപോയി, വൈറലാവുന്ന വീഡിയോ കാണൂ!

  |
  ഡാൻസുമായി മീനാക്ഷി വീണ്ടും | Filmibeat Malayalam

  സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരപുത്രികളിലൊരാളാണ് മീനാക്ഷി. ദിലീപിന്റെയും മഞ്ജു വാര്യരുടെയും പാത പിന്തുടര്‍ന്ന് മകളും സിനിമയിലേക്കെത്തുമോയെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഡബ്‌സ്മാഷിലൂടെ ഈ താരപുത്രി ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു. ജനനം മുതല്‍ത്തന്നെ സെലിബ്രിറ്റികളായി മാറുന്ന താരപുത്രികള്‍ എന്ത് ചെയ്താലും അതെല്ലാം വാര്‍ത്തയാവാറുണ്ട്. പൊതുവേദികളിലും മറ്റും പ്രത്യക്ഷപ്പെടുന്ന ഇവരുടെ ചിത്രങ്ങളും ക്ഷണനേരം കൊണ്ട് വൈറലാവാറുണ്ട്.

  വിജയ് സാറിന് ഇനി സിനിമ ലഭിക്കുമോ? ഇളയദളപതി ആരാധകരെ ഞെട്ടിച്ച് അബര്‍നദി, വീഡിയോ വൈറല്‍, കാണൂ!

  മഞ്ജു വാര്യരും ദിലീപും വിവാഹ ജീവിതം അവസാനിപ്പിച്ചപ്പോള്‍ അച്ഛനൊപ്പം പോവാനായിരുന്നു മീനാക്ഷി ആഗ്രഹിച്ചത്. മകളുടെ താല്‍പര്യം മനസ്സിലാക്കി ആ തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു ലേഡി സൂപ്പര്‍ സ്റ്റാര്‍. മകള്‍ക്ക് വേണ്ടിയാണ് ഇനിയുള്ള ജീവിതമെന്ന് ദിലീപും വ്യക്തമാക്കിയിരുന്നു. മകളുടെ ആഗ്രഹപ്രകാരമായിരുന്നു താരം കാവ്യാ മാധവനെ വിവാഹം ചെയ്തത്. സിനിമാരംഗങ്ങളെ വെല്ലുന്ന കാര്യങ്ങളായിരുന്നു അടുത്തിടെയായി ഈ താരകുടുംബത്തില്‍ സംഭവിച്ചത്.

  മമ്മൂട്ടി തന്നെയാണോ ഇത്? യുവതാരസുന്ദരിമാര്‍ക്കൊപ്പമുള്ള ഫോട്ടോ ഷൂട്ട് വൈറലാവുന്നതിന് കാരണം? കാണൂ!

  വിവാദങ്ങളും വിമര്‍ശനങ്ങളും ശക്തമായി തുടരുന്നതിനിടയിലും ആരാധകര്‍ താരത്തിനൊപ്പമുണ്ടായിരുന്നു. കാന്‍സര്‍ ബാധിതനായി അന്തരിച്ച മാധവ വാര്യരെ അവസാനമായി കാണാന്‍ കൊച്ചുമകളായ മീനാക്ഷി എത്തിയിരുന്നു. ദിലീപിനൊപ്പമായിരുന്നു മീനാക്ഷി മഞ്ജു വാര്യരുടെ വീട്ടിലേക്കെത്തിയത്. ഇവരുടെ സന്ദര്‍ശനത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഈ സംഭവം കഴിഞ്ഞതിന് പിന്നാലെയാണ് മീനാക്ഷിയുടെ ഡാന്‍സ് വീഡിയോയുമായി സോഷ്യല്‍ മീഡിയയും ആരാധകരും എത്തിയത്. ഇതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  മോഹന്‍ലാലിന്‍റെ ബിഗ് ബോസില്‍ പിഷാരടി? ആര്യയും മുകേഷും തുടരുമോ? ബഡായി ബംഗ്ലാവില്‍ പുതിയ ട്വിസ്റ്റ്!

  മീനാക്ഷിയുടെ ഡാന്‍സ് വീഡിയോ

  മീനാക്ഷിയുടെ ഡാന്‍സ് വീഡിയോ

  ക്വീനിലൂടെ ശ്രദ്ധിക്കപ്പെട്ട സാനിയ ഇയ്യപ്പനൊപ്പം നൃത്തം ചെയ്യുന്ന മീനാക്ഷിയുടെ ഡാന്‍സ് വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും മിടുക്കരാണ് തങ്ങളെന്ന് ഇരുവരും തെളിയിച്ചിരിക്കുകയാണ് ഇപ്പോള്‍. മുന്‍പ് പോസ്റ്റ് ചെയ്ത വീഡിയോണെങ്കിലും ഇപ്പോ വ്യാപകമായി പ്രചരിക്കുന്നുണ്ട് ഈ സംഭവം. സാനിയ ഇയ്യപ്പന്റെ മ്യൂസിക്കല്‍ ഡബ്‌സ്മാഷ് കോംമ്പറ്റീഷന്‍ കലക്ഷനിലാണ് മീനാക്ഷിയുടെ ഡാന്‍സുമുള്ളത്. ദിലീപിനൊപ്പം നില്‍ക്കുന്ന സാനിയയുടെ ഫോട്ടോ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

  സോഷ്യല്‍ മീഡിയ ഏറ്റെടുത്തു

  സോഷ്യല്‍ മീഡിയ ഏറ്റെടുത്തു

  താരങ്ങളുടെ മക്കളെക്കുറിച്ചറിയാന്‍ സിനിമാപ്രേമികള്‍ക്ക് പ്രത്യേക താല്‍പര്യമാണ്. ജനനം മുതല്‍ത്തന്നെ സെലിബ്രിറ്റികളായി മാറുന്ന ഇവരുടെ കാര്യങ്ങള്‍ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. പൊതുചടങ്ങുകളിലും മറ്റും പങ്കെടുക്കുന്നതിനിടയിലെ ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവരാറുണ്ട്. നേരത്തെ ഗിറ്റാര്‍ പ്രകടനവുമായി മീനാക്ഷി എത്തിയിരുന്നു. ഗിറ്റാര്‍ വായനയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് ഡബ്‌സ്മാഷ് വീഡിയോയുമായി താരപുത്രി എത്തിയത്.

  ഡബ്‌സ്മാഷിന് പിന്നാലെ

  ഡബ്‌സ്മാഷിന് പിന്നാലെ

  ദിലീപിന്റെ സിനിമയിലെ ഡയലോഗുകള്‍ ഉള്‍പ്പെടുത്തിയുള്ള ഡബ്‌സ്മാഷുമായെത്തി നേരത്തെ മീനാക്ഷി വിസ്മയിപ്പിച്ചിരുന്നു. അച്ഛനെ മാത്രമല്ല ബാംഗ്ലൂര്‍ ഡേയ്‌സിലെ ദുല്‍ഖറിന്റെ ഡയലോഗും താരം അനുകരിച്ചിരുന്നു. നാദിര്‍ഷയുടെ മകളും മീനാക്ഷിക്കൊപ്പമുണ്ടായിരുന്നു. ദിലീപും നാദിര്‍ഷയും മാത്രമല്ല ഇവരുടെ കുടുംബാംഗങ്ങള്‍ തമ്മിലും അടുത്ത സൗഹൃദമാണ് സൂക്ഷിക്കുന്നത്. മിക്കപ്പോഴും മീനാക്ഷിക്കൊപ്പം ഐഷയും ഉണ്ടാവാറുണ്ട്.

  സോഷ്യല്‍ മീഡിയയിലെ കുത്തിപ്പൊക്കല്‍

  സോഷ്യല്‍ മീഡിയയിലെ കുത്തിപ്പൊക്കല്‍

  മഞ്ജു വാര്യരുടെ പിതാവ് മരിച്ചപ്പോള്‍ ആദരാഞ്ജലി അര്‍പ്പിക്കാനും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും ദിലീപും മീനാക്ഷിയും എത്തിയിരുന്നു. അപ്രതീക്ഷിതമായാണ് ഇരുവരും പുള്ളിലെ വീട്ടിലേക്കെത്തിയത്. മുത്തച്ഛനെ അവസാനമായി കാണുന്നതിന് വേണ്ടിയായിരുന്നു മീനൂട്ടി എത്തിയത്. മകള്‍ക്കൊപ്പം ദിലീപുമുണ്ടായിരുന്നു. മധു വാര്യരെയും മറ്റ് കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ചതിന് ശേഷമാണ് ഇരുവരും മടങ്ങിയത്. മുത്തച്ഛന്‍രെ വിയോഗത്തിന് തൊട്ടുപിന്നാലെയാണ് ഡാന്‍സ് വീഡിയോ കുത്തിപ്പൊക്കിയത്. ഇപ്പോഴത്തെ അവസരത്തില്‍ ഇത് വേണ്ടായിരുന്നുവെന്നാണ് പലരും പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ കുത്തിപ്പൊക്കല്‍ സജീവമായി തുടരുകയാണ്. അതിനിടയിലാണ് പഴയ വീഡിയോയും എത്തിയത്.

  മഞ്ജു വാര്യര്‍ക്ക് ആശ്വസിക്കാം

  മഞ്ജു വാര്യര്‍ക്ക് ആശ്വസിക്കാം

  ജീവിതത്തില്‍ താങ്ങും തണലുമായി എന്നും കൂടെയുണ്ടായിരുന്ന അച്ഛന്‍ യാത്രയായപ്പോള്‍, ആ വിയോഗത്തില്‍ തളര്‍ന്നിരിക്കുന്ന മഞ്ജു വാര്യരെ ആശ്വസിപ്പിക്കാനെത്തിയ ദിലീപിന്‍രെയും മീനാക്ഷിയുടെയും തീരുമാനത്തിന് മികച്ച പിന്തുണയാണ് ലഭിച്ചത്. പരാതിയും പരിഭവവും പിണക്കമൊക്കെ മരണത്തിന് മുന്നില്ഡ മാറി നില്‍ക്കുമെന്ന് പറയുന്നത് പ്രാവര്‍ത്തികമാക്കുകയായിരുന്നു ഈ അച്ഛനും മകളും. കലാജീവിത്തിലും വ്യക്തി ജീവിതത്തിലും ഒരുപോലെ പിന്തുണ നല്‍കി കൂടെ നിന്ന പിതാവിനെക്കുറിച്ച് മഞ്ജു വാര്യര്‍ നേരത്തെ വാചാലയായിരുന്നു.

  ദിലീപിന്റെ കൈ പിടിച്ച്

  ദിലീപിന്റെ കൈ പിടിച്ച്

  അച്ഛനും അമ്മയും വേര്‍പിരിയുമ്പോള്‍ അത് ബാധിക്കുന്നത് കുട്ടികളെയാണ്. അച്ഛനൊപ്പം പോവാനായിരുന്നു മീനാക്ഷിക്ക് താല്‍പര്യം. ഇരുവരും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയതിനാല്‍ മഞ്ജു വാര്യര്‍ ആ തീരുമാനത്തിന് പിന്തുണയേകുകയായിരുന്നു. മകളെ ഒരുപാട് സ്‌നേഹിക്കുന്ന പിതാവാണ് ദിലീപ്. അഭിമുഖങ്ങളിലെല്ലാം താരം ഇതേക്കുറിച്ച് പറഞ്ഞിട്ടുണ്ട്. വ്യക്തി ജീവിതത്തില്‍ വലിയ പ്തിസന്ധി നേരിടുമ്പോള്‍ ശക്തമായ പിന്തുണ നല്‍കി അച്ഛനൊപ്പം നിന്ന മീനൂട്ടിയെ പിന്തുണച്ച് ആരാധകര്‍ രംഗത്തെത്തിയിരുന്നു.

  ഉപരി പഠനത്തിനുള്ള തയ്യാറെടുപ്പുകള്‍

  ഉപരി പഠനത്തിനുള്ള തയ്യാറെടുപ്പുകള്‍

  മീനാക്ഷി ഉപരിപഠനത്തിനുള്ള തയ്യാറെടുപ്പിലാണ്. ഡോക്ടറാവാനാണ് അവള്‍ക്ക് താല്‍പര്യമെന്നും നീറ്റ് പരീക്ഷ നീറ്റായി എഴുതിയിരുന്നുവെന്നും അടുത്തിടെ ദിലീപ് വ്യക്തമാക്കിയിരുന്നു. പാപ്പരാസികള്‍ വിടാതെ പിന്തുടരുന്ന താരകുടുംബമാണ് ഇവരുടേത്. കുടുംബത്തിലേക്ക് കാവ്യ മാധവന്‍ എത്തിയപ്പോഴും ഇത് തുടര്‍ന്നിരുന്നു. മീനാക്ഷിയും കാവ്യയും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ലെന്ന തരത്തിലുള്ള കാര്യങ്ങളായിരുന്നു പ്രചരിച്ചത്. എന്നാല്‍ എല്ലാവിധ കുപ്രചാരണങ്ങളെയും നിറപുഞ്ചിരിയോടെ നേരിടുകയായിരുന്നു ഇരുവരും.

  സിനിമയിലേക്കില്ല

  സിനിമയിലേക്കില്ല

  സിനിമാപാരമ്പര്യമുള്ള കുടുംബത്തിലെ ഇളംതലമുറയായതിനാല്‍ ഈ താരപുത്രി സിനിമയിലേക്കെത്തുമോയെന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമായിരുന്നു. ഡബ്‌സ്മാും ഡാന്‍സ് പ്രകടനവുമൊക്കെയായി താരപുത്രി എത്തിയപ്പോഴും ഇത്തരം ചര്‍ച്ചകളുണ്ടായിരുന്നു. എന്നാല്‍ അഭിനയത്തോടോ സിനിമയില്‍ അരങ്ങേറുന്നതിനെക്കുറിച്ചോയൊന്നും താരപുത്രി വ്യക്തമാക്കിയിരുന്നില്ല. സിനിമയില്‍ തുടങ്ങാതെ മികച്ച വിദ്യാഭ്യാസം നേടണമെന്നാണ് ദിലീപും ഉപദേശിച്ചത്.

  വീഡിയോ കാണാം

  സാനിയ ഇയ്യപ്പന്റെ ഡാന്‍സ് വീഡിയോയ്ക്കിടയില്‍ മീനാക്ഷിയും, വീഡിയോ കാണാം

  English summary
  Meenakshi's dance video viral in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X