twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അമ്മ മഞ്ജുവിനെ പോലെ അണിഞ്ഞൊരുങ്ങി മീനാക്ഷി, താരപുത്രിയുടെ ചിത്രം വൈറലാകുന്നു

    |

    സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്ന താരകുടുംബമാണ് നടൻ ദിലീപിന്റേത്. വീട്ടിലെ ചെറിയ വിശേഷങ്ങൾ പോലും പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയാകാറുണ്ട്. മീനാക്ഷിയുടേയും കാവ്യയുടേയും ചെറിയ മകളുടേയും വിശേഷങ്ങൾ ദിലീപിനോട് ആരാഞ്ഞ് ആരാധകർ രംഗത്തെത്താറുണ്ട്.

    meenakshi

    ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മഞ്ജുവാര്യരുടേയും ദിലീപിന്റേയും മകളായ മീനാക്ഷിയുടെ ചിത്രമാണ്. വിഷു ദിന സ്പെഷ്യൽ ചിത്രമായിരുന്നു ഇത്. മീനാക്ഷി തന്നെയാണ് വിഷു ആശംസയോടൊപ്പം തന്റെ പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ട് ചിത്രം വൈറലാവുകയായിരുന്നു.

    സെറ്റും മുണ്ടും ധരിച്ച്  മീനാക്ഷുി

    സെറ്റും മുണ്ടും ധരിച്ച് അതീവ സുന്ദരിയായിട്ടുള്ള മീനാക്ഷിയുടെ ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. വിഷു ആശംസകൾ നേർന്നു കൊണ്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. വീട്ടിൽ നിന്നുള്ള വിഷു ആഘോഷത്തിന്റെ ചിത്രമാണ് താരപുത്രി പങ്കുവെച്ചിരിക്കുന്നത്. മീനാക്ഷിക്കും വിഷു ആശംസകൾ നേർന്ന് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ തന്നെ പുതിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

     മഞ്ജുവിനെ  പോലെ തന്നെ

    ഇൻസ്റ്റഗ്രാമിലാണ് മീനാക്ഷി ചിത്രം പങ്കുവെച്ചത്. ഈ അടുത്ത സമയത്തായിരുന്നു മീനാക്ഷി ഇൻസ്റ്റഗ്രാമിൽ സജീവമയത്. സെറ്റും മുണ്ടിലുള്ള മീനാക്ഷിയുടെ ചിത്രം കാണുമ്പോൾ അമ്മ മ‍ഞ്ജുവിനെയാണ് ഓർമ വരുന്നതെന്നാണ് ആരാധകർ പറയുന്നത്. അമ്മയെ പോലെ തന്നെയുണ്ട് മകളെന്നും ആരാധകർ പറയുന്നു. അമ്മയെ പോലെ ആണെങ്കിലും അച്ഛന്റെ മകളായിരിക്കും മീനാക്ഷിയെന്നും ആരാധകർ പറയുന്നുണ്ട്. മഞ്ജുവിന്റേയും മീനാക്ഷിയുടേയും ഒരുപോലെയുളള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. സുഹൃത്ത് അഞ്ജലിയാണ് താരപുത്രിയുടെ ചിത്രമെടുത്തത്.

    നാദിർഷയുടെ മകളുടെ വിവാഹം

    മീനാക്ഷിയുടെ ചിത്രത്തിന് കമന്റുമായി ആരാധകരും സുഹൃത്തുക്കളും രംഗത്ത് എത്തിയിട്ടുണ്ട്. മീനാക്ഷിയുടെ അടുത്ത സുഹൃത്താണ് നടി നമിത പ്രമോദ്. നമിത ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്. അതുപോലെ തന്നെ സനുഷയും കമന്റ് ചെയ്തിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ സജീവമാണ് മീനാക്ഷി. സുഹൃത്തുക്കൾക്കൊപ്പമുളള ചിത്രം താരപുത്രി പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെയായിരുന്നു നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹം. ദിലീപും കുടുംബവും ഒന്നടങ്കം വിവാഹത്തിന് പങ്കെടുത്തിരുന്നു ഈ ചിത്രങ്ങളും മീനാക്ഷി പങ്കുവെച്ചിരുന്നു. വൈറലായിരുന്നു ഇത്.

    Recommended Video

    നാദിർഷായുടെ മകളുടെ കല്യാണ വീഡിയോ കാണാം | FilmiBeat Malayalam
    മഞ്ജു വാര്യരുടെ മേക്കോവർ ചിത്രം

    മഞ്ജു വാര്യരുടെ മേക്കോവർ ചിത്രം വൈറലായതിന് പിന്നാലെയായിരുന്നു മീനാക്ഷിയുടെ പുതിയ ചിത്രം പുറത്തു വന്നത്. മീഡിയിൽ അതീവ സുന്ദരിയായിട്ടായിരുന്നു മഞ്ജു പ്രത്യക്ഷപ്പെട്ടത്. നടിയുടെ ലുക്ക് സോഷ്യൽ മീഡിയയിൽ വലിയ ചർച്ച വിഷയമായിരുന്നു. ചതുർമുഖത്തിന്റെ പ്രസ്സ് മീറ്റിലെത്തിയപ്പോഴാണ് മിഡിയും ടോപ്പും ധരിച്ച് നടി എത്തിയത്. മഞ്ജുവാര്യരുടെ പുതിയ ലുക്ക് പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്.

    Read more about: manju warrier meenakshi dileep
    English summary
    Meenakshi Dileep Look like mother Manju Warrier, latest pic viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X