മഞ്ജുവിന്റെ ഫോട്ടോകോപ്പി തന്നെ മീനാക്ഷി, ലേഡി സൂപ്പർസ്റ്റാറിന്റേയും മകളുടേയും ചിത്രം വൈറലാകുന്നു

മലയാളത്തിൽ പകരക്കാരില്ലാത്ത നടിയാണ് മഞ്ജു വാര്യർ. 1996 ൽ സുന്ദർദാസ് സംവിധാനം ചെയ്ത സല്ലാപം എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ മഞ്ജു വളരെ പെട്ടെന്ന് പ്രേക്ഷകരുടെ പ്രിയങ്കരിയാവുകയായിരുന്നു. സൂപ്പർ താരങ്ങൾ അരങ്ങ് വാഴുന്ന കാലത്തായിരുന്നു മഞ്ജുവിന്റെ വരവ്. എന്നാൽ നടന്മാരോടൊപ്പം സിനിമയിൽ പിടിച്ചു നിൽക്കാൻ നടിക്കായിരുന്നു. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ട് നിന്ന മഞ്ജു വർഷങ്ങൾക്ക് ശേഷം വീണ്ടും സിനിമയിലേയ്ക്ക് മടങ്ങി എത്തുകയായിരുന്നു.

manju-meenashi

സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായ താരപുത്രിയാണ് മീനാക്ഷി. മഞ്ജു വാര്യരുടേയും ദിലീപിന്റേയും മകളായ മീനാക്ഷി കുട്ടിക്കാലം മുതലെ പ്രേക്ഷകരുടെ പ്രിയങ്കരിയായിരുന്നു. മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളാണ് മഞ്ജുവും ദിലീപും. ഇവരുടെ മകളാണ് മീനാക്ഷി. അഭിനയവുമായി അധികം ബന്ധമില്ലെങ്കിലു മീനാക്ഷി സമൂഹമാധ്യമങ്ങളിലും സിനിമ കോളങ്ങളിലും ചർച്ചയാകാറുണ്ട്.

ദീലീപ്- മഞ്ജു വേർപിരിയലിന് ശേഷം അച്ഛൻ ദിലീപിന്റെ സംരക്ഷണയിലാണ് മീനാക്ഷി താമസിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മീനാക്ഷിയുടേയും മഞ്ജുവിന്റേയും ചിത്രങ്ങളാണ്. രണ്ട് പേരും കറുത്ത നിറത്തിലുള്ള ചുരിദ്ദാർ ധരിച്ചുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്. ഒരുപോലെ പോസ് ചെയ്തു നൽക്കുന്ന അമ്മയുടേയും മകളുടേയും ചിത്രങ്ങൾ സോഷ്യൽ മീഡിയ പേജിലും ഫാൻസ് ഗ്രൂപ്പിലും വൈറലാണ്. അമ്മയെ പോലെ തന്നെയാണ് മകളെന്നാണ് ആരാധകർ പറയുന്നത്. V4 മീഡിയ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

രണ്ട് വർഷം തുടർച്ചയായി സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാ തിലകം പട്ടം അണിഞ്ഞിട്ടുള്ള മഞ്ജു വാര്യർ 1995-ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തിയത്. എന്നാൽ പ്രേക്ഷകരുടെ ശ്രദ്ധിക്കപ്പെട്ടത് 1996 ൽ പുറത്തു വന്ന സല്ലാപം എന്ന ചിത്രത്തിലൂടെയാണ്. ദിലീപായിരുന്നു ആദ്യ നായകൻ. രാധ എന്ന കഥാപാത്രം പ്രേക്ഷകരുടെ ഇടയിൽ ഇന്നും ചർച്ചയാകാറുണ്ട്.

Recommended Video

Manju Warrier In A KSRTC Bus | FilmiBeat Malayalam

അതിനു ശേഷം ഏകദേശം 20 ഓളം മലയാള സിനിമകളിൽ മൂന്ന് വർഷത്തെ കാലയളവിൽ വ്യക്തിത്വമുള്ള ഒട്ടേറെ സ്ത്രീ കഥാപാത്രങ്ങളെ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിച്ചു. ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് മഞ്ജുവിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. 1999-ൽ കണ്ണെഴുതി പൊട്ടൂം തൊട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമർശവും ലഭിച്ചു. 14 വർഷങ്ങൾക്കു ശേഷം 2012 ഒക്ടോബർ 24-നാണ് മഞ്ജു വാര്യർ വീണ്ടും മടങ്ങിയെത്തിയത്. 2014-ൽ പുറത്തു വന്ന ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെയായിരുന്നു നടിയുടെ രണ്ടാം വരവ്. ആദ്യത്തെ പോലെ തന്നെ രണ്ടാം വരവിലും മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ നടിക്ക് കഴിഞ്ഞിരുന്നു. ഈ വർഷത്തെ സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള ഫിലിം ക്രിട്ടിക്സ് പുരസ്കാരം നടിക്ക് ലഭിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X