അടുത്ത കൂട്ടുകാരിയുമായി പോലും പരിധി, അവസാനമായി മീനാക്ഷിയുടെ വാക്കുകൾ കേട്ടത് അന്ന്; അമ്മയെ പോലെ മകളും

നടി ആക്രമിക്കപ്പെട്ട കേസിൽ ​വിധി വരാൻ ദിവസങ്ങൾ ബാക്കി നിൽക്കെ എട്ടാം പ്രതി ദിലീപിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ സജീവമാണ്. ​ദിലീപിന് ശിക്ഷ ലഭിക്കുമോ ഇല്ലയോ എന്നറിയാൻ കാത്തിരിക്കുകയാണ് ജനം. ദിലീപ് തെറ്റ് ചെയ്തിട്ടില്ലെന്ന് മകൾ മീനാക്ഷി വിശ്വസിക്കുന്നു. ഏറ്റവും സംഘർഷഭരിതമായ സാഹചര്യങ്ങളിൽ പോലും ദിലീപിനൊപ്പം മകളുണ്ടായിരുന്നു. നാടകീയമായാണ് മീനാക്ഷിയുടെ ജീവിതം മുന്നോട്ട് പോയത്.

അച്ഛനും അമ്മ മഞ്ജു വാര്യരും കേരളമൊന്നടങ്കം അറിയപ്പെടുന്ന പ്രശസ്തർ. കുട്ടിക്കാലം മുതലേ എല്ലാ സുഖ സൗകര്യങ്ങളിലും ജീവിച്ച താരപുത്രി. അച്ഛനും അമ്മയും ഒരു ഘട്ടത്തിൽ വേർപിരിഞ്ഞപ്പോൾ മീനാക്ഷി അച്ഛനൊപ്പം തന്നെ തുടരാൻ തീരുമാനിച്ചു. അന്ന് സ്കൂൾ വിദ്യാർത്ഥിനിയാണ് മീനാക്ഷി. പിന്നീട് ദിലീപ് കാവ്യ മാധവനെ വിവാഹം ചെയ്തപ്പോൾ മീനാക്ഷി ഒപ്പം നിന്നു. അമ്മ മഞ്ജു വാര്യരുമായി മീനാക്ഷിക്ക് ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. ഇവരെ ഒരുമിച്ച് കണ്ടിട്ട് കാലമേറെയായി.

Meenakshi Dileep

ദിലീപ്-കാവ്യ വിവാഹ സമയത്താണ് മീനാക്ഷി മീ‍ഡിയക്ക് മുന്നിൽ അവസാനമായി സംസാരിച്ചത്. എന്റെ ഇഷ്ട പ്രകാരമാണ് അച്ഛൻ രണ്ടാമത് വിവാഹം ചെയ്തത് എന്നാണ് അന്ന് മീനാക്ഷി പറഞ്ഞത്. പിന്നീടുണ്ടായ കേസും വിവാദങ്ങളുമെല്ലാം മീനാക്ഷി കണ്ടതാണ്. ഉൾവലിഞ്ഞ പ്രകൃതക്കാരിയാണ് മീനാക്ഷി. എന്തുകൊണ്ട് അച്ഛനൊപ്പം നിൽക്കുന്നു എന്ന് വ്യക്തമാക്കാൻ ഇതുവരെ മീനാക്ഷി തയ്യാറായിട്ടില്ല. മീനാക്ഷിയുടെ ജീവിതത്തിലെ സംഭവങ്ങളെക്കുറിച്ച് ഒരുപക്ഷെ അടുത്ത സുഹൃത്തുക്കൾക്ക് പോലും അറിയാൻ സാധ്യതയില്ല.

നടി നമിത പ്രമോദ് മീനാക്ഷിയുടെ അടുത്ത സു​​ഹൃത്താണ്. ഒരിക്കൽ മീനാക്ഷിയെക്കുറിച്ച് നമിത സംസാരിച്ചിരുന്നു. മീനൂട്ടി എനിക്കെന്റെ സഹോദരിയെ പോലെ അത്ര അടുത്ത് നിൽക്കുന്ന ആളാണ്. പക്ഷെ ഞങ്ങളുടെ ഏറ്റവും വലിയ ഗുണം ഞങ്ങളുടെ ഫ്രണ്ട്ഷിപ്പിന് എപ്പോഴും ഒരു ബൗണ്ടറിയുണ്ട് എന്നതാണ്. അത് ഞാനെന്റെ എല്ലാ സുഹൃത്തുക്കളുമായും വെച്ചിട്ടുണ്ട്. പേഴ്സണൽ കാര്യങ്ങൾ ഒരുപാട് ഡിസ്കസ് ചെയ്യാറുണ്ടോ എന്ന് പലരും ചോദിക്കും. എല്ലാം നമുക്ക് അറിയാമെന്ന് ആളുകൾ കരുതുന്നുണ്ടാകും.

Meenakshi Dileep

എനിക്ക് വളരെ ഹെൽത്തിയായ ഒരു വര എല്ലാ ഫ്രണ്ട്സുമായിട്ടുണ്ട്. ഞാൻ ബഹുമാനിക്കുന്ന ബൗണ്ട‌റിയുണ്ട്. എല്ലാവർക്കും കൊടുക്കുന്ന ബൗണ്ടറി. അങ്ങനെ വളരെ മനോഹരമായ സൗഹൃദമാണ് ഞാനും മീനൂട്ടിയുമായുള്ളതെന്നായിരുന്നു നമിത പ്രമോദ് പറഞ്ഞത്. വ്യക്തിപരമായ കാര്യങ്ങളിൽ സ്വകാര്യത കാത്ത് സൂക്ഷിക്കുന്നയാളാണ് മീനാക്ഷിയെന്ന് വ്യക്തമാണ്. മീനാക്ഷിയുടെ അമ്മ മഞ്ജു വാര്യരും ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തുന്നു. ഡോക്ടറാണ് മീനാക്ഷി. താരപുത്രി സിനിമാ രം​ഗത്തേക്ക് വരണമെന്ന് ആരാധകർ ആ​ഗ്രഹിക്കുന്നുണ്ട്. അമ്മയെ പോലെ നൃത്തത്തിൽ മീനാക്ഷിക്കുള്ള മികവ് നേരത്തെ ചർച്ചയായതാണ്.

ദിലീപ് ഈയടുത്ത് മീനാക്ഷിയെക്കുറിച്ച് സംസാരിച്ചിരുന്നു. കേസ് വന്ന സമയത്ത് മകൾ സ്കൂൾ വിദ്യാർത്ഥിനിയായിരുന്നു. ഇത്രയും വിഷയങ്ങൾ വന്നപ്പോൾ മകൾ പ്ലസ് ടുവിന് പഠിക്കുകയാണ്. എന്റെ പ്രശ്നങ്ങൾ തീർന്നിട്ടില്ല. അവളിപ്പോൾ പഠിച്ച് ഡോക്ടറായി ജോലി ചെയ്യുന്നു. എന്റെ ഏറ്റവും വലിയ ബലമാണ് മീനാക്ഷിയെന്നും ദിലീപ് അന്ന് പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X