'മറ്റാരേയുംകാൾ പ്രിയപ്പെട്ടത് ഇവളാണ്, എല്ലാവരേയുംകാൾ മുൻ​ഗണനയും മഹാലക്ഷ്മിക്ക്'; മീനാക്ഷി ദിലീപിന്റെ വിശേഷം!

മീനാക്ഷി ദിലീപിനെ ആർക്കും പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളത്തിലെ രണ്ട് സൂപ്പർ താരങ്ങളുടെ മകൾ എന്നതുകൊണ്ട് തന്നെ ജനിച്ചപ്പോൾ മുതൽ മീനാക്ഷി പ്രേക്ഷകർക്ക് വളരെ സ്പെഷ്യലാണ്.

താരപുത്രി സോഷ്യൽമീഡിയയിൽ അക്കൗണ്ട് തുടങ്ങും മുമ്പ് വരെ മീനൂട്ടിയുടെ വിശേഷങ്ങൾ പ്രേക്ഷകർ അറിഞ്ഞിരുന്നത് ​ ദിലീപ് വഴിയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും കുടുംബാം​ഗങ്ങളും വഴിയുമാണ്. ഇരുപത്തിരണ്ടുകാരിയായ മീനാക്ഷി എന്നാണ് സിനിമയിലേക്ക് വരികയെന്നത് എല്ലാവരും ഉറ്റുനോക്കുന്ന ഒരു കാര്യമാണ്.

മഞ്ജു വാര്യരുമായി ദിലീപ് പിരി‍ഞ്ഞപ്പോഴും മീനൂട്ടിക്ക് ഇഷ്ടം അച്ഛനൊപ്പം പോകാനായിരുന്നു. മകളോട് ചോദിച്ച് അവൾക്ക് പൂർണ സമ്മതമാണെന്ന് അറിഞ്ഞ ശേഷമാണ് കാവ്യ മാധവനെ വിവാഹം ആലോചിച്ചതും ചടങ്ങുകൾ നടത്തിയതെന്നും ദിലീപ് മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്.

സിനിമാ താരം നമിത പ്രമോദ്... നാദിർഷയുടെ രണ്ട് പെൺമക്കൾ എന്നിവരെല്ലാമായാണ് മീനൂട്ടിക്ക് അധികവും കമ്പനി. നമിത തന്റെ ഉറ്റ ചങ്ങാതിയാണെന്ന് മീനൂട്ടി തന്റെ സോഷ്യൽമീഡിയ പോസ്റ്റുകളിലൂടെ പറയാതെ പറയാറുണ്ട്.

മറ്റാരേയുംകാൾ പ്രിയപ്പെട്ടത് ഇവളാണ്

ഒരു ഫ്ലൈറ്റ് യാത്രക്കിടയിൽ വെച്ചാണ് തങ്ങൾ കമ്പനിയായതെന്നും തുടക്കത്തിൽ മീനൂട്ടി ജാഡ കാണിച്ചിരുന്നുവെന്നും ഒരു അഭിമുഖത്തിൽ‌ നമിത പ്രമോദ് വ്യക്തമാക്കിയിരുന്നു. താരങ്ങളുടെ വിവാഹം പോലുള്ള ചടങ്ങുകൾ വരുമ്പോഴാണ് മീനാക്ഷി ദിലീപിനും കാവ്യയ്ക്കുമൊപ്പം മീഡിയയ്ക്ക് മുമ്പിൽ‌ പ്രത്യക്ഷപ്പെടുക.

ഇപ്പോൾ ചെന്നൈയിൽ മെഡിസിന് പഠിക്കുകയാണ് താരപുത്രി. ചെന്നൈയിൽ മീനാക്ഷിയുടെ കമ്പനി ജയറാമിന്റെ മകൾ മാളവികയാണ്. താൻ ഇടയ്ക്കിടെ മീനാക്ഷിയെ ഹോസ്റ്റലിൽ നിന്ന് ചാടിച്ച് കറങ്ങാൻ കൊണ്ടുപോകാറുണ്ടെന്ന് മാളവിക തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

എല്ലാവരേയുംകാൾ മുൻ​ഗണനയും മഹാലക്ഷ്മിക്ക്

രണ്ട് വർഷം മുമ്പാണ് മീനാക്ഷി ഇൻസ്റ്റ​ഗ്രാമിൽ അക്കൗണ്ട് തുറന്നത്. പ്രൊഫൈൽ തുറന്ന് വൈകാതെ തന്നെ രണ്ട് ലക്ഷത്തിന് മുകളിൽ ഫോളോവേഴ്സിനെ മീനാക്ഷിക്ക് ലഭിച്ചു. 44 പേരെയാണ് മീനാക്ഷി ഫോളോ ചെയ്യുന്നത്.

അതിൽ നമിത, ടോവിനോ, പ്രയാഗ മാർട്ടിൻ ചിപ്പിയുടെ മകൾ അവന്തിക, കീർത്തി സുരേഷ് തുടങ്ങി 44 ആളുകൾ ആണുള്ളത്. വെറും മുപ്പത്തിരണ്ട് പോസ്റ്റുകൾ മാത്രമാണ് ഇക്കാലയളവിൽ മീനാക്ഷി പങ്കിട്ടിട്ടുള്ളത്. അതിൽ ഏറെയും കുടുംബത്തോടൊപ്പമുള്ള മീനാക്ഷിുടെ ചിത്രങ്ങളാണ്.

മീനാക്ഷി ദിലീപിന്റെ പുതിയ വിശേഷം

നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹ​ സമയത്ത് പകർത്തിയ ചിത്രങ്ങളാണ് തുടക്കകാലത്ത് മീനാക്ഷി പങ്കുവെച്ചത്. പ്രിയ സുഹൃത്ത് നമിത പ്രമോദിനൊപ്പമുള്ള നിരവധി ചിത്രങ്ങളും മീനാക്ഷി പങ്കിട്ടിട്ടുണ്ട്. അതേസമയം മീനാക്ഷിയുടെ ഇൻസ്റ്റ​ഗ്രാം ഡിപിയാണ് ഇപ്പോൾ ദിലീപ് ഫാൻസിനിടയിൽ വൈറലാകുന്നത്.

കുഞ്ഞനുജത്തി മഹാലക്ഷ്മി തന്നെ ചുംബിക്കുന്ന ചിത്രമാണ് മീനാക്ഷി ഡിപിയാക്കിയിരിക്കുന്നത്. ചേച്ചിയും അനിയത്തിയും തമ്മിലുള്ള ബന്ധത്തിന്റെ ആഴം എത്രത്തോളമാണെന്ന് ആ ഡിപിയിൽ നിന്ന് തന്നെ വ്യക്തമാണ്. മാമാട്ടി എന്നാണ് മഹാലക്ഷ്മിയെ ഓമനിച്ച് വിളിക്കുന്നത്.

മഹാലക്ഷ്മിക്കും ഏറ്റവും പ്രിയം ചേച്ചി മീനാക്ഷിയോട്

മഹാലക്ഷ്മിക്കും ഏറ്റവും പ്രിയം ചേച്ചി മീനാക്ഷിയോട് തന്നെയാണ്. എല്ലാ കാര്യത്തിനും മഹാലക്ഷ്മിക്ക് ചേച്ചി മീനാക്ഷി മതിയെന്നും ദിലീപ് പറഞ്ഞിരുന്നു.

മീനാക്ഷി ഒതുങ്ങിയ പ്രകൃതക്കാരിയാണെന്നും ആരും കാണാതെയാണ് സോഷ്യൽ മീഡിയയിൽ കാണുന്ന വീഡിയോകൾ എടുക്കുന്നതെന്നും പിന്നീട് തങ്ങളെ അവൾ കാണിക്കുമെന്നും ദിലീപിന്റെ സഹോദരൻ അനൂപ് പറഞ്ഞിട്ടുണ്ട്. ഇടയ്ക്ക് നടി നമിത പ്രമോദിന് നൃത്തം കൊറിയോ​ഗ്രാഫ് ചെയ്ത് കൊടുക്കുന്നതും മീനാക്ഷിയാണ്.

മീനാക്ഷിയും നൃത്തം പഠിച്ചിരുന്നു

മഞ്ജുവിനൊപ്പം ഏറെനാൾ മീനാക്ഷിയും നൃത്തം പഠിച്ചിരുന്നു. ശേഷമാണ് വിവാഹ മോചനം സംഭവിച്ചത്. മീനാക്ഷിയുടെ സിനിമാ പ്രവേശനത്തിന് വേണ്ടിയാണ് ദിലീപ് ആരാധകർ ഇപ്പോൾ കാത്തിരിക്കുന്നത്.

മകളോട് അത്തരം കാര്യങ്ങൾ ചോ​ദിച്ചിട്ടില്ലെന്നും അവൾ ഇപ്പോൾ പഠനത്തിനാണ് ശ്രദ്ധ കൊടുക്കുന്നത് എന്നുമാണ് മീനാക്ഷിയുടെ സിനിമാ എൻട്രിയെ കുറിച്ച് ചോദിച്ചപ്പോൾ ദിലീപ് മുമ്പൊരിക്കൽ പറഞ്ഞത്.

Read more about: meenakshi dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X