മഞ്ജു വാര്യരെപ്പോലെ തന്നെ മകളും, മീനാക്ഷി ദിലീപിന്‍റെ ലേറ്റസ്റ്റ് ചിത്രം കണ്ട് ആരാധകര്‍ പറഞ്ഞത്
സിനിമയില്‍ അഭിനയിക്കാതെ തന്നെ താരമായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. താരങ്ങള്‍ക്ക് പിന്നാലെയായി മക്കളും സിനിമയില്‍ എത്താറുണ്ട്. അടുത്തതായി ഏത് താരമാണ് ഇത്തരത്തില്‍ എത്തുന്നതെന്ന തരത്തിലുള്ള ചോദ്യങ്ങളുമായും ആരാധകര്‍ എത്താറുണ്ട്. സിനിമാലോകവും പ്രേക്ഷകരുമെല്ലാം കാത്തിരിക്കുന്ന തരത്തിലുള്ള അരങ്ങേറ്റങ്ങള്‍ ഏറെയാണ്. ദിലീപിന്റേയും മഞ്ജു വാര്യരുടേയും മകളായ മീനാക്ഷിയും അഭിനയ രംഗത്തേക്ക് എത്തിയേക്കുമെന്ന വിലയിരുത്തലുകളായിരുന്നു തുടക്കത്തിലുണ്ടായിരുന്നത്.
ടിക് ടോക് വീഡിയോയിലൂടെ മീനാക്ഷി എത്തിയപ്പോള്‍ ഭാവിയില്‍ ഈ താരപുത്രിയും അഭിനയരംഗത്തുണ്ടാവുമെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാല്‍ അഭിനയമല്ല തന്‍രെ വഴിയെന്ന് വ്യക്തമാക്കുകയായിരുന്നു മീനാക്ഷി. ചെന്നൈയില്‍ എംബിബിഎസ് ചേര്‍ന്നിരിക്കുകയാണ് മകള്‍ എന്ന് ദിലീപ് പറഞ്ഞിരുന്നു. അഭിനയിച്ചില്ലെങ്കിലും ഇതിനകം തന്നെ താരമായി മാറിയ മീനാക്ഷിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

മീനാക്ഷിയുടെ ഫോട്ടോ
സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെങ്കിലും മീനാക്ഷിയുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകര്‍ വൈറലാക്കി മാറ്റാറുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു താരപുത്രിയുടെ പുതിയ ചിത്രങ്ങള്‍ പുറത്തുവന്നത്. നിമിഷനേരം കൊണ്ടായിരുന്നു ചിത്രങ്ങള്‍ വൈറലായി മാറിയത്. എംബിബിഎസ് പഠനത്തിനിടയില്‍ വല്ലപ്പോഴുമാണ് മകള്‍ വീട്ടിലേക്ക് എത്തുന്നതെന്ന് നേരത്തെ ദിലീപ് പറഞ്ഞിരുന്നു. കുടുംബത്തിലെ ആഘോഷങ്ങളിലെല്ലാം മീനൂട്ടി സജീവമാണ്. മഹാലക്ഷ്മിയുടേയും ദിലീപിന്റേയും പിറന്നാള്‍ അടുത്തിടെയായിരുന്നു ആഘോഷിച്ചത്.

മഞ്ജു വാര്യരെപ്പോലെ
മഞ്ജുവാര്യരെപ്പോലെ തന്നെയാണ് മകളെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. അമ്മയുടേയും മകളുടേയും ചിത്രങ്ങള്‍ ചേര്‍ത്തുവെച്ചായിരുന്നു ആരാധകര്‍ സാമ്യത്തെക്കുറിച്ച് പറഞ്ഞത്. വിവാഹമോചനത്തിന് ശേഷം മകള്‍ അച്ഛനൊപ്പം പോവുകയാണെന്ന് പറഞ്ഞപ്പോള്‍ ആ തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു മഞ്ജു വാര്യര്‍. വിവാഹമോചനത്തിന്റെ കാരണങ്ങളെക്കുറിച്ചോ മകളുടെ നിലപാടിനെക്കുറിച്ചോ ഇന്നുവരെ താരം പ്രതികരിച്ചിട്ടുമില്ല. പരസ്പരമുള്ള പഴിചാരലുകളില്ലാതെയായിരുന്നു ദിലീപും മഞ്ജു വാര്യരും വിവാഹമോചനം നേടിയത്.

അച്ഛനൊപ്പം
അപ്രതീക്ഷിത പ്രതിസന്ധി ഘട്ടത്തില്‍ ശക്തയായി അച്ഛനൊപ്പം നില്‍ക്കുകയായിരുന്നു മീനാക്ഷി. വികാരവിക്ഷോഭങ്ങളൊന്നും പുറത്ത് കാണിക്കാതെ സംയമനത്തോടെയായിരുന്നു മീനാക്ഷി മാധ്യമങ്ങളോടും പ്രതികരിച്ചത്. കുടുംബസമേതമായി പൊതുവേദികളിലും ചടങ്ങുകളിലും പങ്കെടുക്കാറുണ്ട് ദിലീപ്. ലാല്‍ ജോസിന്റെ മകളുടെ വിവാഹത്തില്‍ നിറഞ്ഞുനിന്നത് മീനാക്ഷിയായിരുന്നു. നമിത പ്രമോദും നാദിര്‍ഷയുടെ മക്കളും ലാല്‍ ജോസിന്റെ മക്കളുമൊക്കെയായി മീനാക്ഷിക്ക് അടുത്ത സൗഹൃദവുമുണ്ട്.

കാവ്യ മാധവനൊപ്പം
കാവ്യ മാധവനുമായി സൗഹൃദമുണ്ടായിരുന്നു മീനാക്ഷിക്ക്. രണ്ടാം വിവാഹത്തെക്കുറിച്ച് മകള്‍ പറഞ്ഞപ്പോള്‍ കാവ്യ മാധവനെക്കുറിച്ച് ദിലീപ് ചിന്തിക്കാനുള്ള കാരണവും ഇതായിരുന്നു. ഇവരുടെ വിവാഹത്തില്‍ അതീവ സന്തോഷമായിരുന്നു മീനാക്ഷിക്ക്. കാവ്യ മാധവനും മീനാക്ഷിയും സ്വരച്ചേര്‍ച്ചയിലല്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഇടയ്ക്ക് പ്രചരിച്ചത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പുറത്തുവന്നതോടെ കുപ്രചാരണങ്ങള്‍ അവസാനിക്കുകയായിരുന്നു.
Recommended Video

മഹാലക്ഷ്മിയുടെ ചേച്ചി
കുടുംബത്തിലെ കുഞ്ഞതിഥിയായ മഹാലക്ഷ്മിയെ എടുത്ത് നില്‍ക്കുന്ന മീനാക്ഷിയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. വിജയദശമി ദിനത്തിലായിരുന്നു കുഞ്ഞിന്റെ ജനനം. അടുത്തിടെയായിരുന്നു മഹാലക്ഷ്മി രണ്ടാം പിറന്നാളാഘോഷിച്ചത്. കുഞ്ഞനിയത്തിനക്ക് പേരിട്ടത് മീനാക്ഷിയാണെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു.


Click it and Unblock the Notifications











