ദിലീപിനൊപ്പമെത്തിയ മീനാക്ഷി മുത്തശ്ശിയെ കെട്ടിപ്പിടിച്ചു, മാമനെയും ആശ്വസിപ്പിച്ചു, പക്ഷേ മഞ്ജു വാര്യരെയോ?

Recommended Video

മീനാക്ഷി മുത്തശ്ശിയെ സങ്കടം കൊണ്ട് കെട്ടിപ്പിടിച്ചു

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരപുത്രികളിലൊരാളാണ് മീനാക്ഷി. ഈ താരപുത്രി പങ്കെടുക്കുന്ന ചടങ്ങുകളിലെ ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവാറുമുണ്ട്. വിവാദങ്ങളും വിമര്‍ശനവുമൊക്കെ അരങ്ങുതകര്‍ക്കുന്നതിനിടയില്‍ അച്ഛനൊപ്പം ശക്തമായ പിന്തുണ നല്‍കി ഈ താരപുത്രി ഒപ്പമുണ്ടായിരുന്നു. അച്ഛനെ ഒരുപാട് ഇഷ്ടപ്പെടുന്ന ഈ താരപുത്രിയെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്.


മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് മഞ്ജു വാര്യര്‍. കലാജീവിതത്തിലും വ്യക്തി ജീവിതത്തിലും ഒരുപോലെ പിന്തുണ നല്‍കിയ അച്ഛനെക്കുറിച്ച് ലേഡി സൂപ്പര്‍ സ്റ്റാര്‍ നിരവധി തവണ വാചാലയായിരുന്നു. കാന്‍സര്‍ രോഗത്തിനോട് മല്ലിടുതിനിടയിലാണ് മാധവ വാര്യര്‍ മരണത്തിന് കീഴടങ്ങിയത്. ഇതേ രോഗത്തില്‍ നിന്നും താരത്തിന്റെ അമ്മ മുക്തി നേടിയിരുന്നു. മാതാപിതാക്കളുടെ അസുഖത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയതിനാല്‍ത്തന്നെ കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ താരം സജീവമായി പങ്കെടുക്കാറുണ്ട്. സാമൂഹ്യപ്രതിബദ്ധതയുള്ള കലാകാരിയാണ് താനെന്ന് താരം തെളിയിച്ച ഒട്ടേറെ സന്ദര്‍ഭങ്ങളുണ്ട്.

മുത്തച്ഛനെ അവസാനമായി കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനുമായി മീനാക്ഷി എത്തിയിരുന്നു. ദിലീപിനൊപ്പമാണ് താരപുത്രി എത്തിയത്. തൃശ്ശൂര്‍ പുള്ളിലെ വീട്ടിലേക്കെത്തിയ ഇവരുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ദിലീപിനോട് വളരെ അടുപ്പമുള്ളവര്‍ക്ക് മാത്രമേ ഇക്കാര്യത്തെക്കുറിച്ച് വിവരം ലഭിച്ചിരുന്നുള്ളു. മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും ഇതേക്കുറിച്ച് അറിയില്ലായിരുന്നു. മൈക്കുമായി തന്നെ വളഞ്ഞവരോട് താരം പ്രതികരിച്ചിരുന്നില്ല. ഇവരുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. താരകുടുംബത്തോട് അടുപ്പമുള്ള വൃത്തങ്ങളാണ് ഇതേക്കുറിച്ച് പ്രതികരിച്ചത്. ഇതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

അപ്രതീക്ഷിതമായ സന്ദര്‍ശനം

അപ്രതീക്ഷിതമായ സന്ദര്‍ശനം

മാധവ വാര്യരെ അവസാനമായി കാണാന്‍ മീനാക്ഷിയും ദിലീപും എത്തുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നില്ല. മുത്തച്ഛനെ അവസാനമായി കാണുന്നതിന് വേണ്ടിയാണ് മകളെയും കൂട്ടി ദിലീപ് എത്തിയത്. അപ്രതീക്ഷിതമായി ഇവരെത്തിയപ്പോള്‍ എല്ലാവരും ഞെട്ടിയിരുന്നു. സംസ്‌കാരത്തിന് നിമിഷങ്ങള്‍ ബാക്കിനില്‍ക്കവെയാണ് ഇവരെത്തിയത്. അടുത്ത ബന്ധുക്കളോട് സംസാരിച്ചതിന് ശേഷമാണ് ഇവര്‍ മടങ്ങിയത്.

പ്രതികരിക്കാന്‍ നിന്നില്ല

പ്രതികരിക്കാന്‍ നിന്നില്ല

കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും പ്രിയപ്പെട്ട താരമായ ദിലീപ് ഏത് ചടങ്ങില്‍ പങ്കെടുക്കാനെത്തിയാലും അത് ശ്രദ്ധിക്കപ്പെടാറുണ്ട്. മീനാക്ഷി കൂടെയുണ്ടെങ്കിലും സമാന അവസ്ഥയാണ്. ഇരുവരും പുള്ളിലെ വീട്ടിലേക്കെത്തിയപ്പോള്‍ പ്രതികരണം ആരാഞ്ഞ് പലരും ഇവരെ വളഞ്ഞിരുന്നു. എന്നാല്‍ ഒന്നും പറയാതെ ഇരുവരും അപ്രത്യക്ഷരാവുകയായിരുന്നു. സന്ദര്‍ശനത്തിനിടയിലെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

വീഡിയോ പ്രചരിച്ചു

വീഡിയോ പ്രചരിച്ചു

ദിലീപിന്റെ കൈപിടിച്ച് മഞ്ജു വാര്യരുടെ വീട്ടിലേക്ക് കയറിപ്പോവുന്ന മീനാക്ഷിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. വിവിധ മാധ്യമങ്ങളിലും ഫേസ്ബുക്കിലുമായി വീഡിയോ പ്രചരിച്ചിരുന്നു. എന്നാല്‍ അതിന് ശേഷം സംഭവിച്ച കാര്യത്തെക്കുറിച്ച് അറിയാനായാണ് പലരും കാത്തിരുത്. മധു വാര്യരോടും അടുത്ത ബന്ധുക്കളോടും ഇരുവരും സംസാരിച്ചിരുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പ്രചരിച്ചത്. എല്ലാവരോടും സംസാരിച്ചതിന് ശേഷമാണ് ഇവര്‍ മടങ്ങിയതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മഞ്ജു വാര്യരുടെ അമ്മയെ ആശ്വസിപ്പിച്ചു

മഞ്ജു വാര്യരുടെ അമ്മയെ ആശ്വസിപ്പിച്ചു

മാധവ വാര്യരെ ഒരുനോക്ക് കണ്ടതിന് ശേഷം മഞ്ജു വാര്യരുടെ അമ്മയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച ദിലീപ് പിന്നീട് മറ്റാരോടും സംസാരിച്ചിരുന്നില്ലെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ലേഡി സൂപ്പര്‍ സ്റ്റാറിന്റെ കുടുംബവുമായി അടുത്ത ബന്ധമുള്ളവരാണ് ഇവരുടെ സന്ദര്‍ശനത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

മീനാക്ഷിയുടെ പെരുമാറ്റം

മീനാക്ഷിയുടെ പെരുമാറ്റം

ദിലീപും മഞ്ജു വാര്യരും വേര്‍പിരിയുമ്പോള്‍ അച്ഛനൊപ്പം പോവാനാണ് മീനാക്ഷി താല്‍പര്യപ്പെട്ടത്. മകളുടെ തീരുമാനത്തെ അനുകൂലിക്കുകയായിരുന്നു മഞ്ജു വാര്യര്‍. കുട്ടിക്കാലം മുതല്‍ അച്ഛനോട് കൂടുതല്‍ അടുപ്പം പ്രകടിപ്പിച്ചിരുന്നു ഈ താരപുത്രി. മകളെ വളരയെധികം സ്‌നേഹിക്കുന്ന പിതാവാണ് താനെന്ന് ദിലീപും വ്യക്തമാക്കിയിരുന്നു. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം രണ്ടാമതായി വിവാഹം ചെയ്തത് മകളുടെ നിര്‍ബന്ധപ്രകാരമായിരുവെന്ന്് താരം വ്യക്തമാക്കിയിരുന്നു. മുത്തച്ഛന്റെ കാലില്‍ തൊട്ട്് വന്ദിച്ചതിന് ശേഷം മുത്തശ്ശിയേയും മാമനെയും ആശ്വസിപ്പിച്ച മീനാക്ഷി മഞ്ജു വാര്യരോട് സംസാരിക്കാന്‍ കൂട്ടാക്കിയിരുന്നില്ലെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു.

തീരുമാനത്തിന് കൈയ്യടി

തീരുമാനത്തിന് കൈയ്യടി

മുത്തച്ഛന്റെ വിയോഗത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ അവസാനമായി കാണാനെത്തിയ താരപുത്രിയുടെ തീരുമാനത്തിന് മികച്ച പിന്തുണ ലഭിച്ചിരുന്നു. ബോളിവുഡ് മാതൃക മലയാള സിനിമയും പിന്തുടര്‍ന്നതില്‍ സിനിമാപ്രേമികളും ആശ്വാസത്തിലായിരുന്നു. ബോൡുഡിലെ എവര്‍ഗ്രീന്‍ താരറാണിയായ ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ പിണക്കം മാറ്റിവെച്ച് അര്‍ജുന്‍ കപൂര്‍ ഓടിയെത്തിയിരുന്നു. സമാനമായ കാര്യമാണ് ഇപ്പോള്‍ മലയാള സിനിമയിലും നടന്നത്.

വീഡിയോ കാണാം

ദിലീപിന്റെയും മീനാക്ഷിയുടെയും സന്ദര്‍ശനം, വീഡിയോ കാണാം.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X